നിർമ്മിത ബുദ്ധിക്കെതിരെ അമേരിക്കൻ എഴുത്തുകാർ.

സാഹിത്യം ചോർത്തുന്നു എന്നാരോപിച്ച് അമേരിക്കയിലെ പ്രമുഖ എഴുത്തുകാർ രംഗത്ത്. മൈക്രോ സോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സംരഭമായ ഓപ്പൺ എ ഐക്കെതിരെയാണ് എഴുത്തുകാർ കോടതിയെ സമീപിച്ചത്. തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ജോർജ് ആർ ആർ മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൻഹാറ്റൻ കോടതിയിലാണ് ഹർജി നൽകിയത്. എ ഐ സംവിധാനങ്ങൾ സർഗാത്മക രചനകളുടെ ഡാറ്റ ഉപയോഗിക്കുന്നതിനെതിരെ കലാകാരൻമാർ നൽകിയ മെറ്റാപ്ലാറ്റ് ഫോംസിനും സ്റ്റെബിലിറ്റി എ ഐക്കുമെതിരെയുള്ള കേസുകളും കോടതിയുടെ പരിഗണനയിലുണ്ട്.