ഇനിമുതൽ ഗൂഗിൾ സെർച്ചിങ് രീതി അടിമുടി മാറും. ഇതിന്റെ ഭാഗമായുള്ള സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്ന സംവിധാനം ഇന്ത്യയിലും അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിളിലെ വെബ്സൈറ്റിലും ആപ്പിലും എസ് ജി ഇ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് എ ഐ യുടെ പിന്തുണയോടെയാണ് സെർച്ചുകളുടെ ഫലം ലഭിക്കുന്നത്. ചാറ്റ് ജി പി ടി യുടെ സഹായത്തോടെ മൈക്രോസോഫ്റ്റ് ബിങ് ആണ് ആദ്യ എ ഐ സെർച്ച് എൻജിൻ വികസിപ്പിച്ചെടുത്തത്.
ഗൂഗിളിന്റെ എസ് ജി ഇ അമേരിക്കയ്ക്ക് പുറമേ അവതരിപ്പിക്കുന്നത് ജപ്പാനിലും ഇന്ത്യയിലുമാണ്. നിശ്ചിത സമയത്തിനുള്ളിൽ സെർച്ച് ചെയ്യുന്ന വിവരം സംക്ഷിപ്ത രൂപത്തിൽ എത്തിക്കുകയാണ് എസ് ജി ഇ ചെയ്യുന്നത്.ഗൂഗിൾ ഡോട്ട് കോം വെബ്സൈറ്റിലോ ഗൂഗിൾ ആപ്പിലുള്ള സെർച്ച് ലാബ്സ് ഐക്കണിലോ ക്ലിക്ക് ചെയ്താൽ സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് ആക്ടിവേറ്റ് ചെയ്യാൻ കഴിയും.

