നിർമ്മിത ബുദ്ധി രംഗത്ത് ഒന്നിക്കാനൊരുങ്ങി ഇൻഫോസിസും മൈക്രോ സോഫ്‌റ്റും.

നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ) മേഖലയിൽ സഹകരിക്കാനുള്ള ധാരണയിലെത്തി ഇൻഫോസിസും മൈക്രോ സോഫ്‌റ്റും. മൈക്രോ സോഫ്റ്റിന്റെ അഷ്വർ ഓപ്പൺ എ ഐ സർവീസ്, അഷ്വർ കോഗ്നിറ്റീവ് സർവീസസ് ഇൻഫിയുടെ എ ഐ വിഭാഗമായ ടോപാസ് എന്നിവയുമായി ചേർന്ന് എല്ലാ മേഖലകളിലേക്കുമുള്ള എ ഐ സേവനങ്ങൾ ആഗോള വിപണിക്കുനൽകാൻ ഒന്നിച്ചു പ്രവർത്തിക്കാനാണ് ധാരണയിലെത്തിയത്. ഡേറ്റയുടെയും എ ഐയുടെയും വരുമാനവർധനയും ഉയർന്ന ഉല്പാദന ക്ഷമതയുമുൾപ്പെടെയുള്ള മാറ്റങ്ങൾ അതിവേഗം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനികൾ കൈകോർക്കുന്നത്.

ടോപോസിന് ഇനി മുതൽ അഷ്വർ ഓപ്പൺ എ ഐ യുടെയും അഷ്വർ കോഗ്നിറ്റിവ് സർവീസിന്റെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനാവും. ആഗോള എ ഐ ചിപ് നിർമ്മാണ കമ്പനിയായ എൻവിഡിയയുമായി ടാറ്റയും റിലയൻസും കഴിഞ്ഞ ദിവസം നിർമ്മിത ബുദ്ധി രംഗത്തെ സഹകരണത്തിനായി ഒന്നിച്ചിരുന്നു. എ ഐ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് അതിവേഗം വ്യാപിപ്പിക്കുക എന്നതാണ് വിദേശകമ്പനികളുമായുള്ള ഇത്തരം പങ്കാളിത്തങ്ങളുടെ ലക്ഷ്യം. മൈക്രോ സോഫ്‌റ്റും ഇൻഫോസിസും പോലെയുള്ള ആഗോള ഭീമൻന്മാർ കൂടി കൈകോർക്കുമ്പോൾ രാജ്യത്തെ നിർമ്മിത ബുദ്ധി മേഖലയിലെ വളർച്ചയ്‌ക്കും പുരോഗതിക്കും സാധ്യതയേറും.