വഴികാട്ടാന്‍ വാട്ട്‌സ്ആപ്പ്!

വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ പ്രത്യകത ഒരുതരത്തില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് പോലെ സഹായകരമാകും. മെറ്റയുടെ കീഴിലുള്ള വാട്ട്‌സ്ആപ്പിലൂടെ ഏറ്റവും അടുത്ത് നാം തിരയുന്ന കാര്യങ്ങള്‍ അറിയാമെന്നാണ് വാട്ട്‌സ്ആപ്പ് വെബ് ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍. പെട്രോള്‍ പമ്പ്, ഹോട്ടല്‍, ഗ്രോസറി ഷോപ്പുകളെല്ലാം വാട്‌സ്ആപ്പ് സെര്‍ച്ചിലൂടെ ലഭിക്കും. വാട്ട്‌സ്ആപ്പ് ബിസിനസിന്റെ സംയോജനത്തിലൂടെയാണ് ഇത് സാധ്യമാകുന്നതെന്ന് കമ്പനി പറയുന്നു.

ഈ ബിസിനസുകളുമായി ഡയറക്ട് കോണ്‍ടാക്റ്റ് ഇതിലൂടെ വാട്ട്‌സ്ആപ്പ് ഉപയോക്താവിന് ലഭിക്കുന്നു. ഐഫോണ്‍ പതിപ്പിലും, ആന്‍ഡ്രോയ്ഡ് പതിപ്പിലും ബിസിനസ് നിയര്‍ബൈ എന്ന ഫീച്ചര്‍ ലഭിക്കുമെന്നാണ് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ നല്‍കുന്ന സൂചന.