ആപ്പ് റിവ്യൂ റിക്വസ്റ്റുകള്‍ എങ്ങനെ ഒഴിവാക്കാം…

ആപ്പ് സ്റ്റോറുകളും അവയുടെ സൗകര്യങ്ങളും ഉപകാരപ്രദമാണെങ്കിലും ഇടക്ക് യൂസേഴ്‌സിന് ശല്യമാവുന്ന ചില ഫീച്ചറുകളും ഇവയില്‍ ഉണ്ട്. പ്രത്യേകിച്ചും ആപ്പ് സ്റ്റോറുകളിലെ ആപ്പ് റിവ്യൂ അലര്‍ട്ടുകള്‍. ഇത്തരത്തിലുള്ള ആപ്പ് റിവ്യൂ അലര്‍ട്ടിനൊപ്പം അലോസരമുണ്ടാക്കുന്ന മറ്റൊരു അലര്‍ട്ടാണ് ഫീഡ്ബാക്ക് റിക്വസ്റ്റുകള്‍. ആപ്പ് റിവ്യൂകളും ഫീഡ്ബാക്കുകളും ടെക്ക് കമ്പനികള്‍ക്ക് നിര്‍ണായകമാണ്. എന്നാല്‍, ഉടന്‍ തന്നെ റേറ്റിങ് നല്‍കിയില്ലെങ്കില്‍ ചില ആപ്പുകള്‍ വേണ്ട വിധം പ്രവര്‍ത്തിക്കാതിരിക്കുന്നതായും കാണാം. ചില നേരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് വലിയ ശല്യം തന്നെയാണ് ആപ്പ് സ്റ്റോറുകളുമായി ബന്ധപ്പെട്ടുള്ള ആപ്പ് റിവ്യൂകളും ഫീഡ്ബാക്ക് എന്‍ക്വയറിയും. എന്നാല്‍, ആപ്പ് റിവ്യൂ തലവേദനയില്‍ നിന്ന് രക്ഷപ്പെടാനും ചില മാര്‍ഗങ്ങളുണ്ട്. എങ്ങനെയെന്ന് നോക്കാം…

ഐഫോണ്‍, ഐപാഡ്; ഇന്‍-ആപ്പ് റിവ്യൂ റിക്വസ്റ്റുകള്‍ എങ്ങനെ ഓഫാക്കാം?

റിവ്യൂ റിക്വസ്റ്റുകള്‍ ഓഫ് ചെയ്യാനായി ആദ്യം നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡില്‍ സെറ്റിങ്‌സ് ആപ്പ് തുറക്കുക.

ശേഷം താഴേക്ക് സ്‌ക്രോള്‍ ചെയ്ത് നാവിഗേറ്റ് ചെയ്യുക, ആപ്പ് സ്റ്റോറിനായി തിരയുക.

ആപ്പ് സ്റ്റോര്‍ സെറ്റിങ്‌സ് തുറന്ന് വീണ്ടും താഴേക്ക് സൈ്വപ്പ് ചെയ്യുക.

‘ഇന്‍-ആപ്പ് റേറ്റിങ്‌സ് & റിവ്യൂസ്’ എന്നതിന് അടുത്ത് കാണുന്ന ടോഗിള്‍ ബട്ടണ്‍ ഓഫ് ചെയ്യുക.

മാക്കില്‍ റിവ്യൂ റിക്വസ്റ്റുകള്‍ എങ്ങനെ ഓഫ് ചെയ്യാം?

ആദ്യം നിങ്ങളുടെ മാക്കില്‍ ആപ്പ് സ്റ്റോര്‍ ആപ്പ് തുറക്കുക.

അടുത്തതായി, മുകളില്‍ ഇടത് കോണില്‍ കാണുന്ന ആപ്പ് സ്റ്റോര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് പ്രിഫറന്‍സസ് ഓപ്ഷന്‍ സെലക്ട് ചെയ്യുക.

തുടര്‍ന്ന് ഇന്‍-ആപ്പ് റേറ്റിങുകള്‍ക്കും റിവ്യൂസിനും അടുത്തായി കാണുന്ന ബോക്‌സില്‍ അണ്‍ടിക്ക് ചെയ്യുക.

ഇനി നിങ്ങളുടെ ആപ്പിള്‍ ഡിവൈസില്‍ ഒരു പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ, നിങ്ങള്‍ ഏതെങ്കിലും ആപ്പ് തുറക്കുമ്പോഴോ, പോപ്പ്-അപ്പുകള്‍ ലഭിക്കുമ്പോഴോ ഇന്‍-ആപ്പ് റിവ്യൂസ് തേടുന്ന അലര്‍ട്ടുകളൊന്നും നിങ്ങള്‍ക്ക് വരില്ല.