ഫോണ്‍ ഒരു ഇലക്ടോണിക് ഡിവൈസ് ആയതിനാല്‍ തന്നെ, ഏത് സമയത്തും ഡാറ്റ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഫോണ്‍ ഡാറ്റ നഷ്ടമാകാതിരിക്കാനുള്ള പ്രധാന മാര്‍ഗമാണ് ബാക്കപ്പ് ഓപ്ഷന്‍. നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റയും എങ്ങനെ ബാക്കപ്പ് ചെയ്യാമെന്ന് നോക്കാം. നിങ്ങള്‍ ഡിവൈസ് മാറ്റുമ്പോഴെല്ലാം ഇത്തരത്തില്‍ ബാക്കപ്പ് ചെയ്ത ഡാറ്റ വളരെ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.
വാട്‌സ്ആപ്പ് ചാറ്റുകള്‍
നിങ്ങളുടെ എല്ലാ ചാറ്റുകളും മീഡിയയും ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് ഓഫര്‍ ചെയ്യുന്നു. ആപ്പ് സെറ്റിങ്‌സുകളില്‍ നിന്നും ചാറ്റുകളില്‍ പോയി താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ബാക്കപ്പ് ഓപ്ഷന്‍ കാണാം. ചാറ്റ് ബാക്കപ്പില്‍ ടാപ്പ് ചെയ്താല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാം. വാട്‌സ്ആപ്പ് ചാറ്റുകളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാണ്, ഫീച്ചര്‍ ആക്റ്റിവേറ്റഡ് ആണെങ്കില്‍ വാട്‌സ്ആപ്പ്, ഗൂഗിള്‍ എന്നിവരടക്കം ആര്‍ക്കും നിങ്ങളുടെ ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല.
ഫോട്ടോകള്‍, വീഡിയോകള്‍, ഫയലുകള്‍
ഫോട്ടോകളും വീഡിയോകളും പോലെയുള്ള ഫയലുകള്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്പില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. ആപ്പിന്റെ പ്രൊഫൈല്‍ സെക്ഷനില്‍ കാണാവുന്ന ബാക്കപ്പ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുക. ഇതിനായി പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് ‘ടേണ്‍ ഓണ്‍ ബാക്കപ്പ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ മാത്രം മതി.
എസ്എംഎസ്, ആപ്പുകള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഡീറ്റെയില്‍സ്
നിങ്ങള്‍ ബാക്കപ്പ് ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലുള്ള എല്ലാ ആപ്പുകളും എസ്എംഎസുകളും ഗൂഗിള്‍ അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യപ്പെടും. ഇതിനായി നിങ്ങള്‍ സെറ്റിങ്‌സില്‍ പോയി ഗൂഗിളില്‍ ടാപ്പ് ചെയ്യണം. ഇവിടെ ഒരു ബാക്കപ്പ് ഓപ്ഷന്‍ കാണാം. ബാക്കപ്പ് ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്യുന്ന ഡാറ്റയേക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു പേജിലേക്ക് നിങ്ങള്‍ക്ക് പോകാന്‍ കഴിയും. ഇതില്‍ അടിസ്ഥാനപരമായി നിങ്ങളുടെ കോള്‍ ചരിത്രം, എസ്എംഎസ്, ആപ്പുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഡിവൈസ് സെറ്റിങ്‌സ്, കോണ്‍ടാക്റ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഫയലുകള്‍ എല്ലാം ക്ലൗഡില്‍ സംഭരിക്കുന്നതിനാല്‍, ഏത് ഡിവൈസില്‍ നിന്നും ഫോട്ടോകളും വീഡിയോകളും ആക്സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്താല്‍ മാത്രം മതിയാകും. മീഡിയ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒരു ഓപ്ഷനും ഗൂഗിള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബാക്കപ്പ് ഫീച്ചര്‍ ഡീആക്റ്റിവേറ്റ് ചെയ്യാനും കഴിയും. നിങ്ങളുടെ ഡിവൈസിലുള്ള എല്ലാ ഫയലുകളും ഡോക്യുമെന്റുകളും ഗൂഗിള്‍ ഡ്രൈവിലും സേവ് ചെയ്യാം. ഇതിനായും ബാക്കപ്പ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യണം. ഡ്രൈവ് ആപ്പിലെ ഹാംബര്‍ഗര്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് ബാക്കപ്പ് സ്റ്റാറ്റസും മനസിലാക്കാം.

