Sports (Page 41)

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെ 6 വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ മുംബയ് 4 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തില്‍ വിജയതീരത്തെത്തുകയായിരുന്നു (173/4). സീസണില്‍ ഒരു ജയം പോലുമില്ലാത്ത ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

അവസാന ഓവറില്‍ മുംബയ്ക്ക് ജയിക്കാന്‍ 5 റണ്‍സ് വേണമായിരുന്നു. നോര്‍ക്യ എറിഞ്ഞ ആ ഓവറിലെ ആദ്യപന്തില്‍ കാമറൂണ്‍ ഗ്രീന്‍ (8 പന്തില്‍ 17) സിംഗിളെടുത്തു. അടുത്ത പന്തില്‍ ഇംപാക്ട് പ്ലെയറായ ടിം ഡേവിഡ് (13) നല്‍കിയ ക്യാച്ച് മുകേഷ് കുമാര്‍ താഴെയിട്ടു. റണ്ണില്ല. മൂന്നാം പന്ത് ബീറ്റണായി. നാലും അഞ്ചും പന്തുകളില്‍ സിംഗിള്‍. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ട രണ്ട് റണ്‍സ് ഓടിയെടുത്ത് ഡേവിഡും ഗ്രീനും മുംബയ്ക്ക് വിജയം സമ്മാനിച്ചു. ചേസിംഗില്‍ മികച്ച തുടക്കം നല്‍കിയ ക്യാപ്ടന്‍ രോഹിത് ശര്‍മ്മയും (45 പന്തില്‍ 65), ഇഷാന്‍കിഷനും (31), മൂന്നാമനായെത്തിയ തിലക് വര്‍മ്മയും (41) മുംബയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി. ഡല്‍ഹിക്കായി ഇംപാക്ട് പ്ലെയര്‍ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ അതിവേഗം അര്‍ദ്ധ സെഞ്ച്വറി നേടിയ അക്ഷര്‍ പട്ടേലും (25 പന്തില്‍ 54), നങ്കൂരമിട്ട ക്യാപ്ടന്‍ ഡേവിഡ് വാര്‍ണറുമാണ് (51) ഡല്‍ഹി ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. മുംബയ്ക്കായി ബെഹ്‌റന്‍ഡ്രോഫും പിയൂഷ് ചൗളയും മൂന്ന് വിക്കറ്ര് വീതം വീഴ്ത്തി. ഒരു ഘട്ടത്തില്‍ 98/5 എന്ന നിലയിലായിരുന്ന ഡല്‍ഹിയെ ഡേവിഡ് വാര്‍ണറിനെ കൂട്ടുപിടിച്ച് അക്ഷര്‍ പ്രശ്‌നമില്ലാതെ 150 കടത്തുകയായിരുന്നു. ആദ്യം പ്രിഥ്വിഷായും (15),വാര്‍ണറും നല്ല തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. മനീഷ് പാണ്ടേയും (26) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ചെന്നൈ: ഏത് സ്റ്റേഡിയത്തിലായാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരം കാണാന്‍ ചെന്നൈ ആരാധകര്‍ തടിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ, ഹോം ഗ്രൗണ്ടില്‍ കളികാണാന്‍ ടിക്കറ്റ് കിട്ടാതെ വലയുകയാണ് ആരാധകര്‍.

ഓണ്‍ലൈനായും ഓഫ്‌ലൈനായും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് സിഎസ്‌കെ ആരാധകര്‍ക്ക്. എന്നാല്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് സുലഭവുമാണ്. 750 രൂപ നിരക്കില്‍ കിട്ടുന്ന ടിക്കറ്റിന് കരിഞ്ചന്തയില്‍ ചോദിക്കുന്നത് 5000 രൂപവരെ. ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ക്കാണ് തീവില. ഇതിന് മുമ്ബ് നടന്ന മത്സരത്തിലും ഇതേ അവസ്ഥ തന്നെ ആയിരുന്നു.

അതേസമയം, ടിക്കറ്റുകള്‍ ലഭിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് ആരാധകര്‍. നിലവില്‍ ആരാധകര്‍ ടീമിനെതിരെ വരെ രംഗത്ത് എത്തിക്കഴിഞ്ഞു. കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാര്‍ക്കായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തതിനാലാണ് ആരാധകര്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതെന്നുമാണ് കുറ്റപ്പെടുത്തലുകള്‍. പരിമിതമായ കൗണ്ടറുകളില്‍ മാത്രമാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. ഇതിന് പുറമേ നാല് സ്റ്റാന്‍ഡുകളിലെ സീറ്റുകള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ടിക്കറ്റ് ലഭിക്കുകയുള്ളു.

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് സ്വന്തമാക്കി പിടി ഉഷ. പെരിയ ക്യാമ്ബസിലെ സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു ഹോണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു.

പി.ടി ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. രാജ്യത്തിന് മാതൃകയാകുന്നവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

‘കയ്യെത്തുംദൂരെ നഷ്ടപ്പെട്ട ഒളിംപിക്സ് മെഡല്‍ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പേരാട്ടത്തിലാണ് ഞാന്‍. ഇതിന് ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയുണ്ട്. ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചാല്‍ ഒരിക്കല്‍ അത് യാഥാര്‍ത്ഥ്യാമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്’- പിടി ഉഷ ചൂണ്ടിക്കാട്ടി.

ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹിക്കുന്ന, കഴിവുള്ള നിരവധി യുവാക്കളെ കാണാന്‍ സാധിച്ചുവെന്നും അവര്‍ക്കെല്ലാം ഇന്ത്യക്കായി പാഡണിയണമെന്നാണ് ആഗ്രഹമെന്നും മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ.

ജമ്മുകശ്മീരിലെ ശ്രീനഗര്‍ ഡൂണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. താഴ്വരയിലെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് കളിക്കാരുമായി അദ്ദേഹം പ്രത്യേക സംവേദനാത്മക സെഷനും നടത്തി. ശ്രീലങ്ക സന്ദര്‍ശിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘കശ്മീരിലെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയെല്ലാം ക്രിക്കറ്റിന് വലിയ സ്വീകാര്യതയാണുള്ളത്. ക്രിക്കറ്റില്‍ ഭാവിയുള്ള നിരവധി യുവാക്കളെ കാണാന്‍ സാധിച്ചു. അവരെല്ലാം ആഗ്രഹിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കണമെന്നാണ്. കശ്മീരിലെ എല്ലാഭാഗത്തും ഇതേ വികാരാമാണ് കാണാന്‍ സാധിച്ചത്’- അദ്ദേഹം വ്യക്തമാക്കി

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ക്യാപിറ്റല്‍സിന്റെ തട്ടകമായ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. ഡല്‍ഹി മൂന്ന് കളി തോറ്റപ്പോള്‍ മുംബൈ കളിച്ച രണ്ടെണ്ണത്തില്‍ മുട്ടുമടക്കി. പട്ടികയില്‍ മുംബൈ 9ആമതും ഡല്‍ഹി 10ആമതുമാണ്.

ബാലന്‍സ്ഡ് അല്ലാത്ത ഒരു ഇലവനാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. 17 കോടി രൂപയിലധികം മുടക്കി ടീമിലെത്തിച്ച ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തുന്നത് മുംബൈക്ക് കനത്ത തിരിച്ചടിണ്. ജോഫ്ര ആര്‍ച്ചര്‍ പഴയ മൂര്‍ച്ചയിലെത്താത്തതും റിച്ചാര്‍ഡ്‌സണും ബുംറയും പരുക്കേറ്റ് മടങ്ങിയതും മുംബൈ ബൗളിംഗ് നിരയുടെ നടുവൊടിച്ചു. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നീ പ്രധാന താരങ്ങള്‍ ഫോമിലല്ലാത്തതും മുംബൈയെ വലയ്ക്കുന്നുണ്ട്. കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുന്ന പീയുഷ് ചൗളയാണ് മുംബൈയുടെ പ്രധാന സ്പിന്നര്‍. കുമാര്‍ കാര്‍ത്തികേയ, ഋതിക് ഷൊകീന്‍ എന്നീ ശരാശരി സ്പിന്നര്‍മാര്‍ കൂടി ചേരുന്ന ടീമില്‍ ഷംസ് മുലാനി വേറിട്ടുനില്‍ക്കുന്നു. യുവ സ്പിന്നര്‍മാരില്‍ ഒരാള്‍ക്ക് പകരം മുലാനി കളിച്ചേക്കും. വിഷ്ണു വിനോദ്, സന്ദീപ് വാര്യര്‍, നേഹല്‍ വധേര തുടങ്ങിയവരില്‍ ചിലര്‍ക്കും അവസരം ലഭിച്ചേക്കും.

ഋഷഭ് പന്ത് പുറത്തായത് ഡല്‍ഹി ടീം ബാലന്‍സിനെ സാരമായി ബാധിച്ചിട്ടുണ്ട്. പന്തിനു പകരം രണ്ട് താരങ്ങളെ ഡല്‍ഹിയ്ക്ക് കളിപ്പിക്കേണ്ടിവരുന്നു. പൃഥ്വി ഷാ തുടരെ നിരാശപ്പെടുത്തുന്നതും ഡേവിഡ് വാര്‍ണറിന്റെ മെല്ലെപ്പോക്കും ഡല്‍ഹിയുടെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്. ടീമില്‍ ആരും എടുത്തുപറയത്തക്ക മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടില്ല. കഴിഞ്ഞ കളിയില്‍ പരുക്കേറ്റ ഖലീല്‍ അഹ്മദിനു പകരം ഇഷാന്ത് ശര്‍മ കളിച്ചേക്കും. ആന്റിച് നോര്‍ക്കിയക്ക് പകരം ലുങ്കി എങ്കിഡി, മുകേഷ് കുമാറിനു പകരം ചേതന്‍ സക്കരിയ എന്നിവര്‍ക്കും സാധ്യതയുണ്ട്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎല്‍ 2023 ലെ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏല്‍പ്പിച്ച് ലക്നൗ സൂപ്പര്‍ ജയന്റ്സ്. വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ ആതിഥേയര്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ ബോര്‍ഡില്‍ വെല്ലുവിളി നിറഞ്ഞ സ്‌കോറാണ് നേടിയത്. എന്നാല്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെയും നിക്കോളാസ് പൂരന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ എല്‍എസ്ജി ഐപിഎല്‍ 2023 പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 2 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് ശേഷിക്കെ എല്‍എസ്ജി വിജയം സ്വന്തമാക്കി.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കെയ്ല്‍ മേയേഴ്സ് റണ്ണൊന്നുമെടുക്കാതെ പുറത്തുപോയതിന് ശേഷം ഭയാനകമായ ലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ക്ക് സാധ്യമായ ഏറ്റവും മോശം തുടക്കമാണ് ലഭിച്ചത്. ദീപക് ഹൂഡയെയും ക്രുണാല്‍ പാണ്ഡ്യയെയും 2014 ന് ശേഷമുള്ള ഐപിഎല്ലിലെ തന്റെ ആദ്യ ഓവറില്‍ തന്നെ വെയ്ന്‍ പാര്‍നെല്‍ പുറത്താക്കിയതോടെ വിനോദസഞ്ചാരികളുടെ കാര്യം ക്രമേണ മോശമായി. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ മറുവശത്ത് പങ്കാളികളില്ലാതെ പുറത്തായതോടെ എല്‍എസ്ജി എല്ലാ തരത്തിലും പ്രതിസന്ധിയിലായി. അപ്പോഴാണ് മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ആക്രമണത്തില്‍ കളി വളച്ചൊടിച്ചത്. വെറും 30 പന്തില്‍ 65 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ സ്റ്റാര്‍ ഓസീസ് ഓള്‍റൗണ്ടര്‍ ആര്‍സിബിയുടെ സ്ലോ ബൗളര്‍മാരെ ഇഷ്ടപ്പെട്ടു.

സ്റ്റോയിനിസിന്റെയും രാഹുലിന്റെയും വിക്കറ്റുകള്‍ തുടര്‍ച്ചയായി ആതിഥേയര്‍ തിരിച്ചടിക്കുന്നതിന് മുമ്ബ് സന്ദര്‍ശകര്‍ ഡ്രൈവര്‍ സീറ്റിലിരുന്നു. എല്‍എസ്ജിയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ നിക്കോളാസ് പുരാന്‍ ചിന്നസ്വാമിയിലെ ഒരു ഹൗസ് ഫുള്‍ ഹൗസിനെ ഞെട്ടിക്കുന്ന ആക്രമണത്തിലൂടെ ഞെട്ടിച്ചതിനാല്‍ മത്സരം മാറിമറിഞ്ഞു. 15 പന്തില്‍ അര്‍ധസെഞ്ചുറി നേടി. എന്നാല്‍, 17-ാം ഓവറില്‍ മടങ്ങിയെത്തിയ മുഹമ്മദ് സിറാജ് പൂരനെ പുറത്താക്കിയതോടെ മത്സരം ആവേശകരമായ അവസാനത്തിലേക്ക് നീങ്ങി. അവസാനം ആയുഷ് ബഡോണിയുടെ അതിഥി വേഷം അദ്ദേഹത്തിന്റെ ടീമിനെ വിജയത്തിന്റെ കുതിപ്പിലെത്തിച്ചു, നാടകീയമായ അവസാന ഓവറില്‍ എല്‍എസ്ജി ഒടുവില്‍ ലൈന്‍ മറികടന്നു.

ഐപിഎല്ലില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന 14ാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഹൈദരാബാദിനായി രാഹുല്‍ ത്രിപാഠി അര്‍ദ്ധ സെഞ്ച്വറി. 48 പന്തില്‍ 74 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗിനെ നഷ്ടമായി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുമ്‌ബോള്‍ മറ്റേ അറ്റത്ത് നായകന്‍ ശിഖര്‍ ധവാന്‍ പാറപോലെ നിലകൊണ്ടു. ധവാന്‍ 66 പന്തില്‍ അഞ്ച് സിക്സും 12 ഫോറും സഹിതം 99 റണ്‍സ് കണ്ടെത്തി പഞ്ചാബ് കിംഗ്‌സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. ധവാനെ കൂടാതെ സാം കറന് മാത്രമേ ഇരട്ട സംഖ്യ തൊടാന്‍ കഴിഞ്ഞുള്ളൂ. സാം കരണ്‍ 22 റണ്‍സ് നേടി. മാത്യു ഷോര്‍ട്ട് (1), ജിതേഷ് ശര്‍മ (4), സികന്ദര്‍ റാസ (5), ഷാരൂഖ് ഖാന്‍ (4), ഹര്‍പ്രീത് ബ്രാര്‍ (1), രാഹുല്‍ ചഹര്‍, നതാന്‍ എല്ലിസ് എന്നിവര്‍ പൂജ്യത്തിനും പുറത്തായി. ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ഡേ നാലും ഉമ്രാന്‍ മാലിക്കും മാര്‍ക്കോ ജാന്‍സനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് 17.1 ഓവറില്‍ രണ്ട് വിക്കറ്റിന് 145 റണ്‍സ് നേടി. സണ്‍റൈസേഴ്‌സിനായി രാഹുല്‍ ത്രിപാഠി അര്‍ധസെഞ്ചുറി നേടി. 48 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 21 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ത്രിപാഠിയും മാര്‍ക്രവും സെഞ്ച്വറി കൂട്ടുകെട്ട് പങ്കിട്ടു. മായങ്ക് അഗര്‍വാള്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാരി ബ്രൂക്ക് 14 പന്തില്‍ 13 റണ്‍സെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ്, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഹീറോ സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഐ ലീഗ് ചാമ്ബ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ദിമിത്രോസും നിശു കുമാറും രാഹുലും ആണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അങ്ങനെ വിജയത്തോടെ ടൂര്‍ണമെന്റ് തുടങ്ങി.

മത്സരത്തിന്റെ 40-ാം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ ഗോള്‍ വരുന്നത്. സൗരവിനെ വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അനായാസമായി ഗോളാകുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ദിമിയാണ് കിക്കെടുത്തത്. നിസാരമായി പന്ത് ലക്ഷ്യത്തിലെത്തിച്ച ദിമിയുടെ ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിനായുള്ള പതിനൊന്നാം ഗോള്‍നേട്ടാണിത്. ആദ്യ പകുതിയില്‍ത്തന്നെ ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്നു. 54-ാം മിനുട്ടില്‍ നിശു കുമാറിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേട്ടം രണ്ടായി ഉയര്‍ത്തി.

തുടര്‍ന്ന് പഞ്ചാബ് 73-ാം മിനുട്ടില്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. കൃഷ്ണയിലൂടെ ആണ് പഞ്ചാബ് എഫ്.സി ഒരു ഗോള്‍ മടക്കിയത്. പിന്നീട് സമനിലയ്ക്കായി പഞ്ചാബ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് മികച്ച കളി തന്നെ പുറത്തെടുത്ത് ഓരോ നീക്കങ്ങളും തടഞ്ഞു. ഒടുവില്‍ അവസാന നിമിഷം രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയ ഗോളും നേടി. കേരളത്തിന്റെ അടുത്ത മത്സരം ഏപ്രില്‍ 12ന് ശ്രീനിധി ഡെക്കാനെതിരെയാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ രണ്ടാം വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹിക്ക് 20 ഓവറില്‍ 142/9 റണ്‍സ് മാത്രമെ എടുക്കാന്‍ ആയുള്ളൂ. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് എടുത്ത് ബൗള്‍ട്ട് ഡെല്‍ഹിയെ തകര്‍ക്കുക ആയിരുന്നു. പൃഥ്വി ഷായും മനീഷ് പാണ്ടെയും ആണ് റണ്‍ ഒന്നും എടുക്കാതെ കളം വിട്ടത്.

65 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ വാര്‍ണറും 38 റണ്‍സ് എടുത്ത ലലിത് യാഥവും മാത്രമാണ് ഡല്‍ഹിക്കായി ബാറ്റു കൊണ്ട് തിളങ്ങിയത്. രാജസ്താനു വേണ്ടി ട്രെന്റ് ബൗള്‍ടും ചാഹലും മൂന്ന് വിക്കറ്റുകളും അശ്വിന്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് ഉയര്‍ത്തിയിരുന്നു. ഇന്നും ഓപ്പണര്‍മാരായ ബട്‌ലറും ജൈസാളും മികച്ച തുടക്കമാണ് നല്‍കിയത്. 25 പന്തില്‍ തന്റെ 50 പൂര്‍ത്തിയാക്കിയ ജൈസാള്‍ 31 പന്തില്‍ 60 റണ്‍സ് എടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്‌സും ജൈസാള്‍ പറത്തി. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 98 റണ്‍സ് വരെ നീണ്ടു നിന്നു.

വണ്‍ ഡൗണായി എത്തിയ സഞ്ജു സാംസണ്‍ റണ്‍ ഒന്നും എടുക്കാതെ പുറത്തായി. പിന്നാലെ വന്ന പരാഗ് 7 റണ്‍സ് എടുത്തും പുറത്തായി. ഇതോടെ റണ്‍ റേറ്റ് കുറഞ്ഞു. ബട്‌ലറും ഹിട്മയറും അവസാനം ആക്രമിച്ചു കളിച്ചു. ബട്‌ലര്‍ 51 പന്തില്‍ നിന്ന് 79 റണ്‍സ് എടുത്തു. 11 ഫോറും ഒരു സിക്‌സും ബട്‌ലര്‍ അടിച്ചു. 20 പന്തില്‍ 39 അടിച്ച് ഹെറ്റ്മയര്‍ രാജസ്ഥാനെ നല്ല സ്‌കോറിലേക്ക് തന്നെ കൊണ്ടു പോയി. ഡെല്‍ഹിക്ക് വേണ്ടി മുകേഷ് രണ്ടു വിക്കറ്റ് വീഴ്ത്തി

ലഖ്നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എടുത്ത ഹൈദരാബാദിനെ 127/5നാണ് ലഖ്നൗ തോല്‍പ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ടീമിനെ സ്പിന്നര്‍മാരായ ക്രുണാല്‍ പാണ്ഡ്യ, അമിത് മിശ്ര, രവി ബിഷ്ണോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഖ്നൗ വരിഞ്ഞുകെട്ടിയത്. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത ക്രുണാല്‍ പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര 23 റണ്‍സ് അനുവദിച്ച് രണ്ട് വിക്കറ്റും കൈക്കലാക്കി. ഒരു വിക്കറ്റ് നേടിയ രവി ബിഷ്ണോയി 16 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. യാഷ് താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍മാരായ അനമോള്‍പ്രീത് സിംഗിനെയും മായങ്ക് അഗര്‍വാളിനെയും നായകന്‍ എയ്ഡന്‍ മര്‍ക്രമിനയെുമാണ് പാണ്ഡ്യ പറഞ്ഞയച്ചത്. മായങ്ക് എട്ട് റണ്‍നേടിയപ്പോള്‍ പൂജ്യം റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്ബാദ്യം. വണ്‍ഡൗണായെത്തി പിടിച്ചു നിന്ന രാഹുല്‍ ത്രിപാതിയെ യാഷ് താക്കൂര്‍ അമിത് മിശ്രയുടെ കൈകളിലെത്തിച്ചു. സുന്ദറിനൊപ്പം പിടിച്ചു നില്‍ക്കുകയായിരുന്നു ത്രിപാതി. എന്നാല്‍ 18ാം ഓറില്‍ യാഷ് താരത്തെ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സുന്ദിനെ അമിത് മിശ്ര ദീപക് ഹൂഡയുടെ കൈകളിലുമെത്തിച്ചു. മൂന്നു പന്തില്‍ നാല് റണ്‍സ് നേടിയ ആദില്‍ റഷീദിനെയും അമിത് മിശ്രയാണ് പുറത്താക്കിയത്. ഹൂഡക്കായിരുന്നു ആ ക്യാച്ചും. ഉംറാന്‍ മാലികിനെ ഹൂഡ റണ്ണൗട്ടാക്കിയപ്പോള്‍ അബ്ദുസമദ് പുറത്താകാതെ നിന്നു.