ചെന്നൈ: ഏത് സ്റ്റേഡിയത്തിലായാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരം കാണാന്‍ ചെന്നൈ ആരാധകര്‍ തടിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ, ഹോം ഗ്രൗണ്ടില്‍ കളികാണാന്‍ ടിക്കറ്റ് കിട്ടാതെ വലയുകയാണ് ആരാധകര്‍.
ഓണ്‍ലൈനായും ഓഫ്‌ലൈനായും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് സിഎസ്‌കെ ആരാധകര്‍ക്ക്. എന്നാല്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് സുലഭവുമാണ്. 750 രൂപ നിരക്കില്‍ കിട്ടുന്ന ടിക്കറ്റിന് കരിഞ്ചന്തയില്‍ ചോദിക്കുന്നത് 5000 രൂപവരെ. ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ക്കാണ് തീവില. ഇതിന് മുമ്ബ് നടന്ന മത്സരത്തിലും ഇതേ അവസ്ഥ തന്നെ ആയിരുന്നു.
അതേസമയം, ടിക്കറ്റുകള്‍ ലഭിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് ആരാധകര്‍. നിലവില്‍ ആരാധകര്‍ ടീമിനെതിരെ വരെ രംഗത്ത് എത്തിക്കഴിഞ്ഞു. കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാര്‍ക്കായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തതിനാലാണ് ആരാധകര്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതെന്നുമാണ് കുറ്റപ്പെടുത്തലുകള്‍. പരിമിതമായ കൗണ്ടറുകളില്‍ മാത്രമാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. ഇതിന് പുറമേ നാല് സ്റ്റാന്‍ഡുകളിലെ സീറ്റുകള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ടിക്കറ്റ് ലഭിക്കുകയുള്ളു.

