ഹൈദരാബാദിനെ വീഴ്ത്തി ലഖ്നൗ

ലഖ്നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എടുത്ത ഹൈദരാബാദിനെ 127/5നാണ് ലഖ്നൗ തോല്‍പ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ടീമിനെ സ്പിന്നര്‍മാരായ ക്രുണാല്‍ പാണ്ഡ്യ, അമിത് മിശ്ര, രവി ബിഷ്ണോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഖ്നൗ വരിഞ്ഞുകെട്ടിയത്. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത ക്രുണാല്‍ പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര 23 റണ്‍സ് അനുവദിച്ച് രണ്ട് വിക്കറ്റും കൈക്കലാക്കി. ഒരു വിക്കറ്റ് നേടിയ രവി ബിഷ്ണോയി 16 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. യാഷ് താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍മാരായ അനമോള്‍പ്രീത് സിംഗിനെയും മായങ്ക് അഗര്‍വാളിനെയും നായകന്‍ എയ്ഡന്‍ മര്‍ക്രമിനയെുമാണ് പാണ്ഡ്യ പറഞ്ഞയച്ചത്. മായങ്ക് എട്ട് റണ്‍നേടിയപ്പോള്‍ പൂജ്യം റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്ബാദ്യം. വണ്‍ഡൗണായെത്തി പിടിച്ചു നിന്ന രാഹുല്‍ ത്രിപാതിയെ യാഷ് താക്കൂര്‍ അമിത് മിശ്രയുടെ കൈകളിലെത്തിച്ചു. സുന്ദറിനൊപ്പം പിടിച്ചു നില്‍ക്കുകയായിരുന്നു ത്രിപാതി. എന്നാല്‍ 18ാം ഓറില്‍ യാഷ് താരത്തെ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സുന്ദിനെ അമിത് മിശ്ര ദീപക് ഹൂഡയുടെ കൈകളിലുമെത്തിച്ചു. മൂന്നു പന്തില്‍ നാല് റണ്‍സ് നേടിയ ആദില്‍ റഷീദിനെയും അമിത് മിശ്രയാണ് പുറത്താക്കിയത്. ഹൂഡക്കായിരുന്നു ആ ക്യാച്ചും. ഉംറാന്‍ മാലികിനെ ഹൂഡ റണ്ണൗട്ടാക്കിയപ്പോള്‍ അബ്ദുസമദ് പുറത്താകാതെ നിന്നു.