ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹിക്കുന്ന, കഴിവുള്ള നിരവധി യുവാക്കളെ കാണാന്‍ സാധിച്ചുവെന്നും അവര്‍ക്കെല്ലാം ഇന്ത്യക്കായി പാഡണിയണമെന്നാണ് ആഗ്രഹമെന്നും മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ.
ജമ്മുകശ്മീരിലെ ശ്രീനഗര്‍ ഡൂണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. താഴ്വരയിലെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് കളിക്കാരുമായി അദ്ദേഹം പ്രത്യേക സംവേദനാത്മക സെഷനും നടത്തി. ശ്രീലങ്ക സന്ദര്‍ശിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘കശ്മീരിലെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയെല്ലാം ക്രിക്കറ്റിന് വലിയ സ്വീകാര്യതയാണുള്ളത്. ക്രിക്കറ്റില്‍ ഭാവിയുള്ള നിരവധി യുവാക്കളെ കാണാന്‍ സാധിച്ചു. അവരെല്ലാം ആഗ്രഹിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കണമെന്നാണ്. കശ്മീരിലെ എല്ലാഭാഗത്തും ഇതേ വികാരാമാണ് കാണാന്‍ സാധിച്ചത്’- അദ്ദേഹം വ്യക്തമാക്കി

