Sports (Page 40)

ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) ഏഴ് വിക്കറ്റിന് തകര്‍ത്തു.

ടോസ് നേടിയ ചെന്നൈ നായകന്‍ എംഎസ് ധോണി സന്ദര്‍ശകരെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ശ്രദ്ധേയമായി, മഞ്ഞ ബ്രിഗേഡിനെതിരെ മായങ്ക് അഗര്‍വാളിനെ 6-ാം നമ്ബറില്‍ തരംതാഴ്ത്തിയതിനാല്‍ ടോപ്പ് ഓര്‍ഡറില്‍ എസ്ആര്‍എച്ച് ഒരു പ്രത്യേക മാറ്റം വരുത്തി. ബൗളിംഗ് യൂണിറ്റ് എതിരാളിയെ വെറും 134 റണ്‍സില്‍ ഒതുക്കുന്നതില്‍ തുടങ്ങി മത്സരത്തിന്റെ എല്ലാ മേഖലകളിലും സിഎസ്‌കെ തങ്ങളുടെ അധികാരം മുദ്രകുത്തുകയായിരുന്നു.

ഓപ്പണിംഗ് ജോഡികളായ ഹാരി ബ്രൂക്കിനും അഭിഷേക് ശര്‍മ്മയ്ക്കും 35 റണ്‍സ് മാത്രമേ നേടാനായുള്ളൂ, പിന്നീട് ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 18 ഓവറില്‍ വിജയം സ്വന്തമാക്കി.

സൂപ്പര്‍ കപ്പ് സെമിയില്‍ ജംഷഡ്പുര്‍ എഫ് സിയെ വീഴ്ത്തി ബംഗളൂരു എഫ് സി ഫൈനലിലെത്തി. എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ബംഗളൂരു എഫ് സി വിജയിച്ചത്.

സി ഗ്രൂപ്പ് ജേതാക്കളായ ജംഷഡ്പുര്‍ എഫ് സിയെ എതിരില്ലാത്ത 2ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ് സി ഫൈനലില്‍ പ്രവേശിച്ചത്. 62ാം മിനുട്ടില്‍ ബംഗളൂരു എഫ് സിയുടെ ജയേഷ് റാനെയാണ് ആദ്യ ഗോള്‍ നേടിയത്. 83ാം മിനുറ്റില്‍ ചേത്രി ബംഗളൂരുവിന് വേണ്ടി രണ്ടാം ഗോള്‍ നേടി. ആദ്യപകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞ ജംഷഡ്പൂരിന് രണ്ടാം പകുതിയില്‍ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല.

ജംഷഡ്പൂര്‍ മുന്നേട്ടങ്ങള്‍ക്ക് മുന്നില്‍ മതില്‍ പോലെ നിന്ന ബാംഗ്ളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗാണ് ഹീറോ സൂപ്പര്‍ കപ്പിലെ ആദ്യ സെമി മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്.

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 24 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. ഫാഫ് ഡു പ്ലെസിസ് (84), വിരാട് കോലി (59) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18.2 ഓവറില്‍ 150ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് പഞ്ചാബിനെ തകര്‍ത്തത്. 46 റണ്‍സ് നേടിയ പ്രഭ്സിമ്രാനാണ് ടോപ് സ്‌കോറര്‍. ജിതേശ് ശര്‍മ 41 റണ്‍സെടുത്തു.

പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്ബ് തന്നെ പഞ്ചാബ് നാലിന് 43 എന്ന നിലയായി. അഥര്‍വ ടെയ്ഡെ (4), ലിയാം ലിവിംഗ്സ്റ്റണ്‍ (2) എന്നിവരെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. മാത്യു ഷോര്‍ട്ടിന് വാനിന്ദു ഹസരങ്ക ബൗള്‍ഡാക്കിയപ്പോള്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ (13) സിറാജിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. അതേ സമയം പ്രഭ്സിമ്രാന്‍ സിംഗ് (30 പന്തില്‍ 46) ഒരറ്റത്ത് പിടിച്ചുനിന്നു. എന്നാല്‍ ക്യാപ്റ്റന്‍ സാം കറന്‍ (10) പോയതോടെ അഞ്ചിന് 76 എന്ന നിലയിലായി പഞ്ചാബ്. പിന്നീട് ജിതേശ് ശര്‍മയുമൊത്ത് (41) പഞ്ചാബിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ സിമ്രാനും വീണതോടെ പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഹര്‍പ്രീത് ബ്രാര്‍ (13), നതാന്‍ എല്ലിസ് (1) എന്നിവരെ 18-ാം ഓവറില്‍ ബൗള്‍ഡാക്കിയ സിറാജ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി. 19-ാം ഓവറില്‍ ജിതേഷിനെ (41) ഹര്‍ഷല്‍ മടക്കിയതോടെ ആര്സിബി വിജയം സ്വന്തമാക്കി. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഹസരങ്ക, വെയ്ന്‍ പാര്‍നെല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ടോസിലെ നിര്‍ഭാഗ്യം ആര്‍സിബിയെ ബാറ്റിംഗില്‍ ബാധിച്ചില്ല. വിരാട് കോലിയും-ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് ഒരിക്കല്‍ കൂടി ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കമിട്ടു, പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ആര്‍സിബിയെ 59 റണ്‍സിലെത്തിച്ചു. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡൂപ്ലെസിയാണ് തകര്‍ത്തടിച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് ശേഷം ആറാം ഓവറില് 60ല്‍ എത്തിയ ആര്‍സിബി പക്ഷെ പന്ത്രണ്ടാം ഓവറിലാണ് 100 കടന്നത്. 10 മുതല്‍ 15 വരെയുള്ള അഞ്ചോവറില്‍ 39 റണ്‍സ് മാത്രമാണ് ആര്‍സിബിക്ക് നേടാനായത്. ഇതിനിടെ വിരാട് കോലി 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറിക്ക് പിന്നാലെ നേഥന്‍ എല്ലിസിനെ സിക്സിന് പറത്തി ഗിയര്‍ മാറ്റാനൊരുങ്ങിയ കോലിയെ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മ പറന്നു പിടിച്ചു. ഇതിന് തൊട്ടു മുമ്ബ് സാം കറന്റെ പന്തില്‍ ഫാഫ് ഡൂപ്ലെസി നല്‍കിയ അനായാസ ക്യാച്ച് ജിതേഷ് ശര്‍മ നഷ്ടമാക്കിയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 137 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി മടങ്ങിയത്, 47 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും പറത്തിയ കോലി 59 റണ്‍സടിച്ചു. കോലി മടങ്ങിയതിന് പിന്നാലെ ബ്രാറിന്റെ ആദ്യ പന്തില്‍ സിക്സിന് ശ്രമിച്ച ഗ്ലെന്‍ മാക്സ്വെല്‍ ഗോള്‍ഡന്‍ ഡക്കായി. പതിനെട്ടാം ഓവറില്‍ നേഥന്‍ എല്ലിസിനെ സിക്സ് അടിച്ചതിന് പിന്നാലെ വീണ്ടും സിക്സിന് ശ്രമിച്ച ഡൂപ്ലെസി(56 പന്തില്‍ 84) മടങ്ങി. അഞ്ച് ഫോറും അഞ്ച് സിക്സും പറത്തിയാണ് ഡൂപ്ലെസി 84 റണ്‍സടിച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ദിനേശ് കാര്‍ത്തിക്കും (5 പന്തില്‍ 7)മടങ്ങിയതോടെ 200 കടക്കുമെന്ന് തോന്നിച്ച ആര്‍സിബി റണ്‍സിലൊതുങ്ങി. അവസാന നാലോവറില്‍ 37 റണ്‍സെ ആര്‍സിബിക്ക് റണ്‍സെ നേടാനായുള്ളു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ടും അര്‍ഷദീപും നേഥന്‍ എല്ലിസും ഓരോ വിക്കറ്റും വീഴ്ത്തി.

ജയ്പുര്‍: ജയ്പൂരിലെ ഹോം സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 10 റണ്‍സിനാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. 155 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 144/6 പന്ന സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും (44),ബട്ട്ലറും (40) നല്ല തുടക്കം നല്‍കി മടങ്ങിയതും സഞ്ജുവിന്റെ (2) പെട്ടെന്നുള്ള റണ്‍ഔട്ടും രാജസ്ഥാന് തിരിച്ചടിയായി. ദേവ്ദത്ത് പടിക്കല്‍ 26 റണ്‍സെടുത്ത് അവസാനഓവറില്‍ പുറത്താവുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗവിന് ക്യാപ്ടന്‍ കെ.എല്‍ രാഹുലും(39) കൈല്‍ മേയേഴ്‌സും (51) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.പതിയെത്തുടങ്ങിയ ഇരുവരും ചേര്‍ന്ന് എട്ടാം ഓവറിലാണ് ടീമിനെ 50ലെത്തിച്ചത്. അതിന് ശേഷം ഇരുവരും കത്തിക്കയറിയപ്പോള്‍ പത്തോവറില്‍ 79 റണ്‍സിലെത്തി. എന്നാല്‍ 11-ാം ഓവറില്‍ ടീം സ്‌കോര്‍ 82ല്‍ വച്ച് രാഹുല്‍ പുറത്തായതോടെ ലക്‌നൗവിന്റെ വേഗം കുറഞ്ഞു.32 പന്തുകളില്‍ നാലുഫോറും ഒരു സിക്‌സുമടക്കം 39 റണ്‍സടിച്ച രാഹുലിനെ ജാസണ്‍ ഹോള്‍ഡറുടെ പന്തില്‍ ബട്ട്ലറാണ് പിടികൂടിയത്.

തുടര്‍ന്ന് കൈല്‍ മേയേഴ്‌സ് അര്‍ദ്ധസെഞ്ച്വറിയിലേക്ക് കുതിച്ചെങ്കിലും 12-ാം ഓവറില്‍ ആയുഷ് ബദോനിയെ(1) ബൗള്‍ട്ട് ബൗള്‍ഡാക്കി. 14-ാം ഓവറില്‍ അശ്വിന്‍ ദീപക് ഹൂഡയെയും(2), മേയേഴ്‌സിനെയും പുറത്താക്കിയത് ലക്‌നൗവിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. ഹൂഡ ഹെറ്റ്‌മേയര്‍ക്ക് ക്യാച്ച് നല്‍കിയപ്പോള്‍ മേയേഴ്‌സിന്റെ സ്റ്റംപ് തെറിക്കുകയായിരുന്നു. 42 പന്തുകള്‍ നേരിട്ട മേയേഴ്‌സ് നാലുഫോറും മൂന്ന് സിക്‌സും പായിച്ചു. ഇതോടെ ലക്‌നൗ 104/4 എന്ന നിലയിലായി. തുടര്‍ന്ന് നിക്കോളാസ് പുരാനും (29 സ്റ്റോയ്‌നിസും (21) ആഞ്ഞടിക്കാന്‍ തുടങ്ങിയെങ്കിലും അവസാന ഓവറില്‍ സ്റ്റോയ്‌നിസും (21) ആഞ്ഞടിക്കാന്‍ തുടങ്ങിയെങ്കിലും അവസാന ഓവറില്‍ സ്റ്റോയ്‌നിസും പുരാനും യുദ്ധ്വീര്‍ സിംഗും (1) പുറത്തായി. സ്റ്റോയ്‌നിസിനെ സന്ദീപിന്റെ ബൗളിംഗില്‍ സഞ്ജു ക്യാച്ചെടുത്തപ്പോള്‍ മറ്റു രണ്ടുപേരെയും സഞ്ജു റണ്‍ഔട്ടാക്കുകയായിരുന്നു.

ഹൈദരാബാദ്: സണ്‍ റൈസേഴ്സ് ഹൈദരബാദിനെ 14 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിന് 10 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.

മുംബൈ ഇന്ത്യന്‍സിനെതിരെ 193 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഓപ്പണര്‍മാരായ ഹാരി ബ്രൂക്കും മായങ്ക് അഗര്‍വാളും മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ ഓവറില്‍ ബ്രൂക്കിന്റെ ഒരു ബൗണ്ടറി ഉള്‍പ്പെടെ 6 റണ്‍സ് ഇരുവരും ചേര്‍ന്ന് എടുത്തു. ഹാരി ബ്രൂക്ക് പറത്തിയ പന്ത് സൂര്യകുമാര്‍ യാദവിന്റെ കയ്യില്‍. ബ്രൂക്കിനെ 9 റണ്‍സിന് പുറത്താക്കി ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി ആദ്യ വിക്കറ്റെടുത്തു.

ഹാരി ബ്രൂക്കിന്റെ വിക്കറ്റ് നഷ്ടമായതോടെ മായങ്ക് അഗര്‍വാളും രാഹുല്‍ ത്രിപാഠിയും തമ്മിലുള്ള സ്ഥിരതയാര്‍ന്ന കൂട്ടുകെട്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലക്ഷ്യമിട്ടത്. ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫിന്റെ ഗംഭീര ബൗളിംഗില്‍ 7 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി പുറത്ത്. പന്ത് ബാറ്റിന്റെ അരികില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തുകയായിരുന്നു. അതിവേഗം രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ സണ്‍റൈസേഴ്സ് പ്രതിരോധത്തിലായി. മായങ്ക് അഗര്‍വാള്‍ 19 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു. മായങ്ക് അഗര്‍വാളിന് പിന്തുണയുമായി എയ്ഡന്‍ മാര്‍ക്രമും കളം പിടിച്ചു. 22 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമിനെ കാമറൂണ്‍ ഗ്രീന്‍ പുറത്താക്കി വീര്യം കാട്ടി. ഇതോടെ സണ്‍റൈസേഴ്സിന് മൂന്നാം വിക്കറ്റും നഷ്ടമായി. കാമറൂണ്‍ ഗ്രീനിന് ശേഷം, പിയൂഷ് ചാവ്‌ലയുടെ പന്തില്‍ അഭിഷേക് ശര്‍മ്മ ഒരു റണ്‍സെടുത്ത് പുറത്തായി. ചൗളയുടെ ഗൂഗ്ലി മികവില്‍ സണ്‍റൈസേഴ്സിന് നാലാം വിക്കറ്റും നഷ്ടമായി.

അതേസമയം മായങ്ക് അഗര്‍വാള്‍ പുറത്താകാതെ ക്രീസില്‍ നിലയുറപ്പിച്ച് സണ്‍ റൈസേഴ്സിന് കരുത്തേകി. 16 പന്തില്‍ 36 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്‍ പീയൂഷ് ചൗളയുടെ പന്തില്‍ പുറത്ത്. രണ്ട് ബൗണ്ടറികളും ഒരു സിക്‌സും പറത്തിയതിന് ശേഷം ഹെന്റിച്ച് അടിച്ച പന്ത് ഡേവിഡിന്റെ കൈയ്യിലെത്തുകയായിരുന്നു. അര്‍ധ സെഞ്ച്വറി തികയ്ക്കാതെ 48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ പുറത്താക്കിയ റിലേ മെറിഡിത്ത് മുംബൈ ഇന്ത്യന്‍സിന് ഏറ്റവും വലിയ മുന്നേറ്റം സമ്മാനിച്ചു. പന്ത് ബൗണ്ടറി കടത്താനുള്ള അഗര്‍വാളിന്റെ ശ്രമം ഡേവിഡ് പരാജയപ്പെടുത്തി. 193 റണ്‍സ് പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മാര്‍ക്കോ ജാന്‍സെന്‍ പ്രതീക്ഷയേകി. എന്നാല്‍ റിലേ മെറിഡിത്ത് മാര്‍ക്കോയെ 13 റണ്‍സിന് പുറത്താക്കുകയായിരുന്നു. വിജയിക്കാന്‍ പതിനാല്‍ റണ്‍സ് മാത്രമിരിക്കെ അബ്ദുല്‍ സമദും ഭൂവനേശ്വറും പുറത്തായതോടെ മുംബൈ വിജയമുറപ്പിച്ചു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പിയൂഷ് ചൗള, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, റിലേ മെറിഡിത്ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ച് ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍. ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക.

‘ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ദിവസമാണിത്. ഈ തീരുമാനം തീര്‍ച്ചയായും ഇ്ത്യന്‍ ഫുട്ബോളിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തികപരമായി വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്ന ഈ നേട്ടം ഫുട്ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കും’- ചൗബെ പറഞ്ഞു.

അതേസമയം, വനിതാ ഫുട്ബോള്‍ ലീഗില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 2024-2025 സീസണില്‍ 10 ടീമുകളെ ലീഗില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പിഴ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് പാണ്ഡ്യ പിഴയിനത്തില്‍ അടയ്ക്കേണ്ടത്.

മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചത് . എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ബൗള്‍ ചെയ്യുമ്‌ബോള്‍ ഓവര്‍ നിരക്ക് കുറവായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഹര്‍ദിക് പാണ്ഡ്യക്കെതിരെ നടപടി.

കഴിഞ്ഞ ദിവസമാണ് ഗുജറാത്തും പഞ്ചാബും തമ്മിലുള്ള മത്സരം നടന്നത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും അത്യന്തം നാടകീയ മത്സരമായിരുന്നു നടന്നത്. അവസാന ഓവറില്‍ ഏഴ് റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് ഒരു പന്ത് മാത്രം ശേഷിക്കെയാണ് വിജയത്തിലെത്തിയത്. ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം.

മൊഹാലി: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റാന്‍സ് വിജയവഴിയില്‍. ആദ്യം ബാറ്റ്‌ചെയ്ത പഞ്ചാബ് 153/8 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ആറുവിക്കറ്റുകളും ഒരുപന്തും ബാക്കിനില്‍ക്കേ ഗുജറാത്ത് ലക്ഷ്യത്തിലെത്തുകയായിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി പൊരുതിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് (49 പന്തില്‍ 67)ടൈറ്റാന്‍സിന്റെ ചേസിംഗിന് കരുത്തേകിയത് . വൃദ്ധിമാന്‍ സാഹ (30), സായ് സുദര്‍ശന്‍(18), ഡേവിഡ് മില്ലര്‍ (17) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ പഞ്ചാബ് ബൗളര്‍ സാം കറന്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി ചേസിംഗ് ടൈറ്റാക്കിയെങ്കിലും അഞ്ചാം പന്തിലെ ബൗണ്ടറിയിലൂടെ രാഹുല്‍ തേവാത്തിയ വിജയം നേടിയെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. രണ്ടാം പന്തില്‍ത്തന്നെ മുഹമ്മദ് ഷമി പ്രഭ്‌സിമ്രാന്‍ സിംഗിനെ (0)റാഷിദ് ഖാന്റെ കയ്യിലെത്തിച്ചു.നാലാം ഓവറില്‍ ജോഷ് ലിറ്റില്‍ ധവാനെയും (8) മടക്കി അയച്ചു.ഫസ്റ്റ് ഡൗണായി ഇറങ്ങിയ മാത്യു ഷോര്‍ട്ടിന്റെ ഷോട്ടുകള്‍ പഞ്ചാബിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഏഴാം ഓവറില്‍ ഷോര്‍ട്ടിനെ റാഷിദ് ക്‌ളീന്‍ ബൗള്‍ഡാക്കിയതോടെ പഞ്ചാബ് 55/3 എന്ന നിലയിലായി.

തുടര്‍ന്ന് ഭനുക രജപക്‌സ (20),ജിതേഷ് ശര്‍മ്മ(25) എന്നിവര്‍ ക്ഷമയോടെ ക്രീസില്‍ ചെലവിട്ട് പതിയെ മുന്നോട്ടുനീങ്ങുകയായിരുന്നു. 13-ാം ഓവറില്‍ ടീം സ്‌കോര്‍ 92ലെത്തിയപ്പോളാണ് ജിതേഷിനെ റിവ്യൂവിലൂടെ മോഹിത് ശര്‍മ്മ മടക്കിയത്.തുടര്‍ന്ന് സാം കറന്‍(22),ഷാറൂഖ് ഖാന്‍(22) എന്നിവര്‍ ചേര്‍ന്ന് 153ലെത്തിച്ചു. ഗുജറാത്ത് ടൈറ്റാന്‍സിന് വേണ്ടി മോഹിത് ശര്‍മ്മ നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍,ജോഷ് ലിറ്റില്‍,അല്‍സാരി ജോസഫ് എന്നിവര്‍ ഓരോവിക്കറ്റ് വീതം സ്വന്തമാക്കി.

കോഴിക്കോട്: സൂപ്പര്‍ കപ്പ് ഫുട്ബാളില്‍ ശ്രീനിധി ഡെക്കാനോട് തകര്‍ന്നടിഞ്ഞ് മഞ്ഞപ്പട. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ ശ്രീനിധി കേരള ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ചത്. നൈജീരിയന്‍ താരം റില്‍വാന്‍ ഹസനും കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് കസ്റ്റനെഡയുമാണ് ഗോളുകള്‍ നേടിയത്. ഇതോടെ 16ന് ചിരവൈരികളായ ബംഗളൂരു എഫ്.സിയ്‌ക്കെതിരായ പോരാട്ടം ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായി.

കഴിഞ്ഞ ദിവസം 3-1ന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയെ പരാജയപ്പെടുത്തിയ ടീമില്‍ നിന്ന് ഏഴ് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ പരീക്ഷണങ്ങള്‍ അമ്‌ബേ പരാജയമായി. തണുപ്പന്‍ കളിയുമായി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ആക്രമണത്തിലേക്ക് മാറിയെങ്കിലും ശ്രീനിധി പ്രതിരോധത്തില്‍ മികച്ചു നിന്നു. ആദ്യ കളിയില്‍ ബംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച ശ്രീനിധിയ്ക്ക് നാല് പോയന്റായി. കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയിന്റാണ് ഉള്ളത്. ബ്ലാസ്റ്റേഴ്‌സിന് 17ാം മിനിട്ടില്‍ ആദ്യ പ്രഹരമേറ്റു. ഫല്‍ഗുനി സിംഗിന്റെ അസിസ്റ്റില്‍ നിന്ന് നൈജീരിയന്‍ താരം റില്‍വാന്‍ ഹസന്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ആദ്യ ഗോള്‍ നേടി. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫല്‍ഗുനി സിംഗിന്റെ പാസ് സ്വീകരിച്ച ഹസന്‍ ഉതിര്‍ത്ത വലങ്കാലന്‍ ഗ്രൗണ്ട് ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചു. 44ാം മിനിട്ടില്‍ ദിനേഷ് സിംഗിന്റെ ക്രോസ് ക്ലിയര്‍ ചെയ്യന്നതില്‍ ഹോര്‍മിപാം പരാജയപ്പെട്ടതോടെ വായുവില്‍ ഉയര്‍ന്നു ചാടിയ കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് കാസ്റ്റനെഡ ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് പന്തുകയറ്റി ശ്രീനിധിയുടെ ലീഡുയര്‍ത്തി.

12ാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ആദ്യ അവസരം ലഭിച്ചത്. ബ്രെയ്‌സ് മിറാന്‍ഡയുടെ ക്രോസ് ബോക്‌സിനുള്ളിലേക്ക് ഓടിയെത്തിയ രാഹുലിന് കണക്ട് ചെയ്യാന്‍ സാധിച്ചില്ല. 23ാം മിനിട്ടില്‍ കലൂഷ്‌നിയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂട പറന്നു. 29ാം മിനിട്ടില്‍ ശ്രീനിധിയുടെ ഡേവിഡ് കസ്റ്റനെഡയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തി. 36ാം മിനിട്ടില്‍ രാഹുലിന്റെ മുന്നേറ്റം പെനാള്‍ട്ടി ബോക്‌സില്‍ ശ്രീനിധി പ്രതിരോധം തടഞ്ഞു. 51ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ ആയുഷ് അധികാരി സൃഷ്ടിച്ച മികച്ച അവസരും ജിയാനു പാഴാക്കി. 55ാം മിനിട്ടില്‍ റോസന്‍ബെര്‍ഗ് ഗബ്രിയേലിന്റെ ഗോളെന്നുറച്ച ഷോട്ട് ബ്ലസ്റ്റേഴ്‌സ് ഗോളി സച്ചന്‍ സുരേഷ് രക്ഷപ്പെടുത്തി. 62ാം മിനിട്ടില്‍ കസ്റ്റനെഡയുടെ ഷോട്ട് തടഞ്ഞ് സച്ചിന്‍ സുരേഷ് വീണ്ടും രക്ഷകനായി. 70ാം മിനിട്ടില്‍ ലഭിച്ച മികച്ച അവസരം ജിയാനുവിന് ഗോളാക്കാന്‍ സാധിച്ചില്ല. ജിയാനുവിന്റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. 73ാം മിനിട്ടില്‍ കലൂഷ്‌നിയുടെ ഷോട്ട് ശ്രീനിധി ഗോളി രക്ഷപ്പെടുത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് റണ്‍സിന്റെ ജയം. അവസാന ഓവറില്‍ രണ്ട് സിക്‌സറുകളടിച്ച് ധോണി ചെന്നൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. രാജസ്ഥാന്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ടോപ് ഓര്‍ഡറില്‍ കോണ്‍വേയും(50) രഹാനെയും(31) മാത്രമാണ് ചെന്നൈക്കായി തിളങ്ങിയത്. മത്സരത്തില്‍ നിര്‍ണായകമായത് രാജസ്ഥാന്‍ സ്പിന്നര്‍മാരുടെ അച്ചടക്കമുള്ള ബൌളിങ്ങാണ്. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനും ചാഹലുമാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചെന്നൈ നായകന്‍ ധോണിയും ജഡേജയും ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. 17 പന്തില്‍ മൂന്ന് സിക്‌സറും ഒരു ബൌണ്ടറിയുമുള്‍പ്പെടെ ധോണി 32 റണ്‍സെടുത്തപ്പോള്‍ 15 പന്തില്‍ ഒരു ബൌണ്ടറിയും രണ്ട് സിക്‌സറുമുള്‍പ്പെടെ ജഡേജ 25 റണ്‍സെടുത്തു.

നേരത്തെ മിന്നും തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാകാതെ പോയതോടെ ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത 20 ഓവറില്‍ 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജോസ് ബട്‌ലറും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കിയ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ എട്ടോവറില്‍ 87 ന് ഒന്നെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് രാജസ്ഥാന്‍ 175 റണ്‍സിലൊതുങ്ങിയത്. ജൈസ്വാളിന്റെ(10) വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കലും(38) ജോസ് ബട്‌ലറും ചേര്‍ന്ന് രാജസ്ഥാനായി 77 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കി. പിന്നീടെത്തിയ സഞ്ജു(0) നിരാശപ്പെടുത്തിയെങ്കിലും അശ്വിനും(30) ഹെറ്റ്‌മെയറും(30) കിട്ടിയ അവസരത്തില്‍ തിളങ്ങി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ജുറേലിന് പക്ഷേ ഇത്തവണ ആ മികവ് പുറത്തെടുക്കാനായില്ല. നാല് റണ്‍സെടുത്ത് ജുറേല്‍ പുറത്തായി. ചെന്നൈക്കായി ആകാശ് സിങും തുഷാര്‍ പാണ്ഡേയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.