ഗുജറാത്ത് ടൈറ്റന്‍സ് നായകന് ഹര്‍ദിക് പാണ്ഡ്യക്ക് പിഴ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് പാണ്ഡ്യ പിഴയിനത്തില്‍ അടയ്ക്കേണ്ടത്.
മൂന്ന് മണിക്കൂറും 20 മിനുട്ടുമാണ് ഒരു ഐ.പി.എല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അനുവദിച്ചത് . എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ബൗള്‍ ചെയ്യുമ്ബോള്‍ ഓവര്‍ നിരക്ക് കുറവായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഹര്‍ദിക് പാണ്ഡ്യക്കെതിരെ നടപടി.
കഴിഞ്ഞ ദിവസമാണ് ഗുജറാത്തും പഞ്ചാബും തമ്മിലുള്ള മത്സരം നടന്നത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും അത്യന്തം നാടകീയ മത്സരമായിരുന്നു നടന്നത്. അവസാന ഓവറില്‍ ഏഴ് റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് ഒരു പന്ത് മാത്രം ശേഷിക്കെയാണ് വിജയത്തിലെത്തിയത്. ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം.

