Sports (Page 38)

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലക്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും മാച്ച് ഫീസിന്റെ 100 ശതമാനം പിഴ ചുമത്തി.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്ററും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീം മെന്ററും ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.21 പ്രകാരം ലെവല്‍ 2 കുറ്റം സമ്മതിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എല്‍എസ്ജി ബൗളര്‍ നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21 പ്രകാരം ലെവല്‍ 1 കുറ്റമാണ് നവീന്‍ ഉള്‍ ഹഖ് സമ്മതിച്ചത്. 20 ഓവറില്‍ 126/9 എന്ന സ്‌കോറിന് ശേഷം ആര്‍സിബി എല്‍എസ്ജിയെ 108 എന്ന സ്‌കോറിന് പുറത്താക്കിയതിന് ശേഷമാണ് തര്‍ക്കമുണ്ടായത്.

ലഖ്നൗ ഏകാനാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കെ.എല്‍ രാഹുല്‍ പടയ്ക്കെതിരെ ബംഗളൂരുവിന് 18 റണ്‍സ് ജയം. ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കേവലം 126 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂര്‍ നിരയില്‍ 108 റണ്‍സിന് എല്ലാവരും കൂടാരം കയറി. 13 പന്തില്‍ 23 റണ്ണെടുത്ത കൃഷ്ണപ്പ ഗൗതം മാത്രമാണ് ലഖ്നൗ നിരയിലെ ടോപ് സ്‌കോറര്‍. വളരെ വേഗത്തിലാണ് ലഖ്നൗ നിരയുടെ ഓരോ വിക്കറ്റും വീണത്.

രണ്ടാം ബോളില്‍ തന്നെ ഓപണര്‍ കെയ്ല്‍ മെയേഴ്സ് പൂജ്യനായി മടങ്ങി. പിന്നാലെ സ്‌കോര്‍ 19ല്‍ നില്‍ക്കെ കൃനാല്‍ പാണ്ഡ്യയും 21ല്‍ സഹ ഓപണര്‍ ആയുഷ് ബദോണിയും പുറത്തായി. പാണ്ഡ്യ 14 റണ്‍സെടുത്തപ്പോള്‍ 11 പന്ത് നേരിട്ട ബദോണിയുടെ സമ്ബാദ്യം നാല് റണ്‍സ് മാത്രമായിരുന്നു. തൊട്ടുപിന്നാലെ ദീപക് ഹൂഡയും വന്നവഴിയേ തന്നെ പവലിയനിലേക്ക് മടങ്ങി (ഒരു റണ്‍സ്). തുടര്‍ന്ന് ടീം സ്‌കോര്‍ 38 എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും വീണു. ഏഴ് പന്തില്‍ ഒമ്ബത് റണ്‍സെടുത്ത് നിക്കോളാസ് പൂരനാണ് കൂടാരം കയറിയത്. പിന്നാലെ, സ്റ്റോണിസും കൃഷ്ണപ്പ ഗൗതവും ചേര്‍ന്ന് പതിയെ സ്‌കോര്‍ മുന്നോട്ടുനയിച്ചു. എന്നാല്‍ 65ല്‍ എത്തിയപ്പോള്‍ വീണ്ടും നിരാശ. 10.4 ഓവറില്‍ സ്റ്റോണിസ് വീണു. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഗൗതവും. തുടര്‍ന്നെത്തിയ രവി ബിഷ്നോയി അഞ്ച് റണ്‍സില്‍ റണ്‍ ഔട്ടായി. ഇതിനിടെ ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയും നവീന്‍ ഉല്‍ ഹഖും ടീമിനെ പതിയെ വിജയതീരത്തേക്ക് തുഴഞ്ഞെങ്കിലും പൊടുന്നനെ അടുത്ത വിക്കറ്റ്. കേവലം 13 റണ്‍സുമായി നവീന്‍ തിരിച്ചുപോയി.

എന്നാല്‍ വാലറ്റം ജയിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍ സമ്മാനിച്ച അമിത് മിശ്രയും ഏറ്റവും ഒടുവിലിറങ്ങിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും പരാജിതരായി മടങ്ങുകയായിരുന്നു. ഒടുവില്‍ ജയിക്കാന്‍ 23 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ പിറന്നത് നാല് റണ്‍സ് മാത്രം. 30 പന്തില്‍ 19 റണ്‍സാണ് 19.5 ഓവറില്‍ പുറത്തായ മിശ്രയുടെ സംഭാവന. കപ്പിത്താനായ രാഹുല്‍ മൂന്ന് പന്ത് നേരിട്ടെങ്കിലും ബാറ്റില്‍ നിന്നു ഒരു റണ്ണും പിറന്നില്ല. ബാംഗ്ലൂരിന് വേണ്ടി കര്‍ണ്‍ ശര്‍മയും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്സ്വെല്‍, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആവേശ ജയം. തുടര്‍ച്ചയായ മൂന്ന് പന്തുകളും സിക്‌സര്‍ പറത്തിയാണ് ടിം ഡേവിഡ് മുംബൈയെ വിജയത്തിലെത്തിച്ചത്. 19.3 പന്തില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ മറികടന്നു.

ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടത്. എല്ലാവരെയും അത്ഭുതപ്പെടുത്തി എറിഞ്ഞ ആദ്യ മൂന്ന് പന്തുകളും സിക്‌സറിന് പറത്തിയാണ് ടിം ഡേവിഡ് മുംബൈ ക്യാമ്ബിനെ ആഘോഷത്തിലാഴ്ത്തിയത്. ഹോള്‍ഡറുടെ മൂന്ന് പന്തുകളും ഫുള്‍ടോസ് ആയിരുന്നു എന്നതാണ് രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയായത്. 14 പന്തില്‍ 45 റണ്‍സെടുത്ത ടിം ഡേവിഡാണ് കളിയിലെ താരം. ടിം ഡേവിഡിനൊപ്പം അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മയും(29) മികച്ച പ്രകടനം കാഴ്ചവെച്ചു. നേരത്തെ ഓപ്പണര്‍ രോഹിത് ശര്‍മയെ(3) തുടക്കത്തിലേ നഷ്ടപ്പെട്ട മുംബൈ കാമറൂണ്‍ ഗ്രീനിന്റെയും(44) ഇഷാന്‍ കിഷന്റെയും(28) പ്രകടനത്തിലൂടെയാണ് കളം പിടിക്കുന്നത്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും(55) വെടിക്കെട്ട് ബാറ്റിങിലൂടെ ടീം സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ അവസാന ഓവറില്‍ മിന്നല്‍ ബാറ്റിങിലൂടെ ടിം ഡേവിഡും തിലക് വര്‍മയും മംബൈക്ക് ജയം സമ്മാനിച്ചു. നേരത്തെ ഓപ്പണര്‍ യശസ്വി ജയസ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 212 റണ്‍സെടുത്തു. വെറും 62 പന്തില്‍ നിന്ന് എട്ട് സിക്സുകളുടേയും 16 ഫോറുകളുടേയും അകമ്ബടിയിലാണ് വാംഖഡേയിലെ മുംബൈ ഇന്ത്യന്‍സ് ആരാധകരെ സാക്ഷിയാക്കി ജയ്സ്വാള്‍ സെഞ്ച്വറി കുറിച്ചത്. 61 പന്തില്‍ 124 നിന്ന് റണ്‍സെടുത്ത് ഇന്നിങ്‌സിലെ അവസാന ഓവറിലാണ് ജയ്‌സ്വാള്‍ പുറത്തായത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്ത ശേഷം ജയ്‌സ്വാള്‍ ബട്‌ലര്‍ ജോഡി പിരിഞ്ഞു. 18 റണ്‍സായിരുന്നു ബട്‌ലറിന്റെ സമ്ബാദ്യം. ക്യാപ്റ്റന്‍ സഞ്ജു സാംസണടക്കം പിന്നീട് ക്രീസിലെത്തിയ മറ്റു ബാറ്റര്‍മാര്‍ക്കൊന്നും വലിയ സ്‌കോറുകള്‍ കണ്ടെത്താനാവാതിരുന്നപ്പോഴും ഒരറ്റത്ത് തകര്‍പ്പനടികളുമായി കളംനിറഞ്ഞ ജയ്‌സ്വാളിന്റെ പോരാട്ട വീര്യമാണ് രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തിയത്. ഐ.പി.എല്ലില്‍ ജയ്‌സ്വാളിന്റെ ആദ്യ സെഞ്ച്വറിയാണിത്. സെഞ്ച്വറിയോടെ ഐ.പി.എല്‍ റണ്‍വേട്ടക്കാരില്‍ ജയ്‌സ്വാള്‍ ഒന്നാമതെത്തി. ഐ.പി.എല്ലില്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. സണ്‍റൈസേഴ്‌സ് താരം ഹാരി ബ്രൂക്കാണ് ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത്.

ചെന്നൈ: ഐ.പി.എല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് നാല് വിക്കറ്റ് ജയം. ചെന്നൈ മുന്നോട്ടുവെച്ച 201 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബുകാര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്ബത് റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബ് അവസാന പന്തില്‍ മൂന്ന് റണ്‍സ് ഓടിയാണ് ണ് വിജയം പിടിച്ചെടുത്തത്. പതിരാന എറിഞ്ഞ സ്ലോ ബാള്‍ സിക്കന്ദര്‍ റാസ സ്‌കൊയര്‍ ലെഗിലേക്ക് തട്ടിയിട്ടപ്പോള്‍ കൂട്ടിനുണ്ടായിരുന്ന ഷാറൂഖ് ഖാനും മത്സരിച്ചോടി വിജയം എത്തിപ്പിടിക്കുകയായിരുന്നു.

ഓപണര്‍മാരായ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (15 പന്തില്‍ 28), പ്രഭ്‌സിമ്രാന്‍ സിങ്ങും (24 പന്തില്‍ 42) മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. എന്നാല്‍, വണ്‍ഡൗണായെത്തിയ അഥര്‍വ തയ്‌ഡെ 17 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ലിയാം ലിവിങ്സ്റ്റന്റെ വെടിക്കെട്ട് പഞ്ചാബിനെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഐപിഎല്‍ ആദ്യ 19 മത്സരങ്ങള്‍ ടിവിയില്‍ കണ്ടത് BARC ഡാറ്റയെ അടിസ്ഥാനമാക്കി 36.9 കോടി കാഴ്ചക്കാര്‍, നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണിലെ ആദ്യ 19 മത്സരങ്ങളുടെ നെറ്റ്വര്‍ക്കിന്റെ തത്സമയ സംപ്രേക്ഷണം ട്യൂണ്‍ ചെയ്തുവെന്ന് ഐപിഎല്‍ 2023-ന്റെ ഔദ്യോഗിക ടെലിവിഷന്‍ ബ്രോഡ്കാസ്റ്ററായ ഡിസ്‌നി സ്റ്റാര്‍ വ്യാഴാഴ്ച പറഞ്ഞു.

കോവിഡ് -19 കാലത്ത് കളിച്ച രണ്ട് എഡിഷനുകള്‍ പരിഗണിച്ചതിന് ശേഷവും ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആദ്യ 19 മത്സരങ്ങള്‍ക്കായി ബ്രോഡ്കാസ്റ്റര്‍ 11,350 കോടി (113.5 ബില്യണ്‍) മിനിറ്റുകള്‍ വീക്ഷിച്ചു. കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് മാച്ച് ടിവിആറില്‍ 25 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി ബാര്‍ക് ഡാറ്റ ഉദ്ധരിച്ച് ബ്രോഡ്കാസ്റ്റര്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒമ്ബതിലധികം വ്യത്യസ്ത ഭാഷാ ഫീഡുകള്‍ വാഗ്ദാനം ചെയ്യുന്നതായും നെറ്റ്വര്‍ക്ക് പരാമര്‍ശിച്ചു. പ്രാദേശിക-നിര്‍ദ്ദിഷ്ട പ്രീ-മാച്ച് വിശകലനം, മത്സരാനന്തര ചര്‍ച്ചകള്‍, ആരാധകരുടെ വോട്ടെടുപ്പ്, പ്രശസ്ത ക്രിക്കറ്റ് വിദഗ്ധരുമായുള്ള സംവേദനാത്മക സെഗ്മെന്റുകള്‍ എന്നിവ മറ്റ് സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു.

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 7 വിക്കറ്റിന് കീഴടക്കി നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഗുജറാത്ത് 17.5 ഓവറില്‍ 3 വിക്കറ്റ് മത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (180/3). ജയത്തോടെ 8 മത്സരങ്ങളില്‍ നിന്ന് ഗുജറാത്തിന് 12 പോയിന്റുണ്ട്. ഏഴാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് 9 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റാണുള്ളത്.24 പന്തില്‍ 5 സിക്‌സും 2 ഫോറും ഉള്‍പ്പെടെ 51 റണ്‍സുമായി പുറത്താകാതെ നിറഞ്ഞാടിയ വിജയ് ശങ്കറാണ് ഗുജറാത്തിന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ശുഭ്മാന്‍ ഗില്‍ (35 പന്തില്‍ 49), ഡേവിഡ് മില്ലര്‍ (18 പന്തില്‍ പുറത്താകാതെ 32), ക്യാപ്ടന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ (26) എന്നിവരും തിളങ്ങി.

നേരത്തെ 31 പന്തില്‍ 5 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 81 റണ്‍സുമായി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഗുര്‍ബാസാണ് കൊല്‍ക്കത്ത ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. ആന്ദ്രേ റസ്സലു (19 പന്തില്‍ 34) മിന്നി. ഗുജറാത്തിനായി ഷമി മൂന്നും ജോഷ്വാ ലിറ്റില്‍,നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ചരണ്‍ സിംഗിനെതിരെ ലൈംഗികാരോപണമുയര്‍ത്തി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കപില്‍ ദേവടക്കമുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.

ഗുസ്തിക്കാര്‍ക്ക് എന്നാണ് നീതി ലഭിക്കുകയെന്ന ചോദ്യമാണ് കപില്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. മുന്‍ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗും സോഷ്യല്‍ മീഡിയയിലൂടെ ഗുസ്തിക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചു. നീരജ് ചോപ്രയും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സമരം ചെയ്യുന്നത് അച്ചടക്കലംഘനവും രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതുമാണെന്ന ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കായിക രംഗത്തെ പ്രമുഖര്‍ ഗുസ്തിക്കാര്‍ക്ക് പിന്തുണയുമായെത്തിയത്.

ലഖ്നൗവിന് മുന്നില്‍ കാലിടറി വീണ് പഞ്ചാബ്. പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ എതിരാളികള്‍ ഉയര്‍ത്തിയ 258 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് കുതിച്ച ധവാനും സംഘവും 56 റണ്‍സ് അകലെ വീണു. ലഖ്നൗ സ്‌കോര്‍ 257/5. പഞ്ചാബ് 201/10.

പഞ്ചാബ് നിരയില്‍ അഥര്‍വ ടൈഡിന്റെ (36 പന്തില്‍ 66) അര്‍ധ സെഞ്ച്വറി പ്രകടനത്തിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. സിക്കന്തര്‍ റാസയും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചെങ്കിലും ലഖ്നൗ ബൗളിങ് കരുത്തില്‍ ലക്ഷ്യം കാണാനാവാതെ 10 പേരും കൂടാരം കയറുകയായിരുന്നു. നായകന്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. സ്‌കോര്‍ മൂന്നില്‍ നില്‍ക്കെയായിരുന്നു ഇത്. തുടര്‍ന്ന് അധികം താമസിയാതെ തന്നെ സഹ ഓപണറും ഇംപാക്ട് പ്ലയറുമായ പ്രഭ്സിമ്രന്‍ സിങ്ങും പുറത്തായി. 13 പന്ത് നേരിട്ട സിമ്രന് കേവലം ഒമ്ബത് റണ്‍സ് മാത്രമാണെടുക്കാനായത്.

തുടര്‍ന്ന് വന്ന അഥര്‍വ ടൈഡും സിക്കന്തര്‍ റാസയും ചേര്‍ന്ന് സ്‌കോറിന് വേഗം കൂട്ടിയെങ്കിലും 22 പന്തില്‍ 36 റണ്‍സെടുത്ത് നില്‍ക്കെ മൂന്നാം വിക്കറ്റ് വീണു. യാഷ് താക്കൂറിന്റെ പന്തില്‍ കൃനാല്‍ പാണ്ഡ്യ പിടിച്ച് റാസ പുറത്ത്. തുടര്‍ന്ന് സ്‌കോര്‍ 127ല്‍ നില്‍ക്കെ ടൈഡും പുറത്തായി. പിന്നീട് വന്നവരില്‍ ലിയാം ലിവിങ്സ്റ്റണും (14 പിന്തില്‍ 23), സാം കരനും (11 പന്തില്‍ 21) ജിതേഷ് ശര്‍മയും (10 പന്തില്‍ 24) മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. വിക്കറ്റുകള്‍ വലിയ ഇടവേളയില്ലാതെ വീണുകൊണ്ടിരുന്ന പഞ്ചാബ് നിരയില്‍ രാഹുല്‍ ചഹാറും കഗിസോ റബാദയും പൂജ്യത്തിനാണ് പുറത്തായത്. വാലറ്റക്കാരും പൂര്‍ണമായും മുട്ടുമടക്കിയതോടെ ലഖ്നൗവിന് പഞ്ചാബിനെതിരെ സൂപ്പര്‍ ജയം. ലഖ്നൗ നിരയില്‍ യഷ് താക്കൂര്‍ ആണ് നാല് വിക്കറ്റെടുത്ത് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്. നവീന്‍ ഉല്‍ ഹഖ് മൂന്ന് വിക്കറ്റെടുത്ത് ഇതിന് കിടിലന്‍ പിന്തുണ നല്‍കി. രവി ബിഷ്ണോയ് രണ്ടും മാര്‍ക്കസ് സ്റ്റോണിസ് ഒരു വിക്കറ്റും സ്വന്തമാക്കി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ലഖ്നൗവിന്റെ ബാറ്റിങ്ങില്‍ നിന്നും പിറന്നത്. ഓപ്പണറും ക്യാപ്റ്റനുമായ രാഹുല്‍ (12) ഒഴിച്ച് ബാക്കിയെല്ലാവരും ലഖ്നൗവിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 24 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്സറുമുള്‍പ്പെടെ 54 റണ്‍സെടുത്ത് മെയേഴ്സ് തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് അതേ താളത്തില്‍ അവസാന ഓവര്‍ വരെ ലഖ്നൗ തുടരുകയായിരുന്നു. ബദോണി 24 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ സ്റ്റോയിനിസ് 40 പന്തില്‍ അഞ്ച് സിക്സറും ആറ് ബൗണ്ടറിയുമുള്‍പ്പെടെ 72 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ചാം നമ്ബരിലെത്തിയ പൂരനും പഞ്ചാബില്‍ ബാറ്റിങ് പൂരം തന്നെ നടത്തി. 19 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ പൂരന്‍ 45 റണ്‍സെടുത്തു. ഇന്നത്തെ ജയത്തോടെ റാങ്ക് പട്ടികയില്‍ രണ്ടാമതെത്തി. പഞ്ചാബ് ആറാമതാണ്.

ഏഷ്യാ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് 2023 ന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധു, എച്ച്.എസ് പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവര്‍ മുന്നേറി. എന്നാല്‍, ലക്ഷ്യ സെന്‍ ബുധനാഴ്ച ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

ചൈനീസ് തായ്‌പേയിയുടെ വെന്‍ ചി ഹ്‌സുവിനെ 21-15, 22-20 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സിന്ധു വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. ചൈനീസ് തായ്പേയ്ക്കെതിരെ 46 മിനിറ്റാണ് ഇന്ത്യന്‍ താരം വിജയിച്ചത്. അതേസമയം, മുന്‍ ലോക ചാമ്ബ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവ് ശ്രീകാന്ത്, ബഹ്റൈന്റെ അദ്നാന്‍ ഇബ്രാഹിമിനെ 21-13, 21-8 എന്ന സ്‌കോറിന് തോല്‍പ്പിച്ച് പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ലോക അഞ്ചാം നമ്ബര്‍ താരം ജപ്പാന്റെ കൊടൈ നരോക്കയെയാണ് അവസാന 16-ല്‍ നേരിടുക. ലോക 9-ാം നമ്ബര്‍ താരമായ പ്രണോയ് മ്യാന്‍മറിന്റെ ഫോണ്‍ പിയെ നെയിങ്ങിനെ 32 മിനിറ്റില്‍ 21-14, 21-9 എന്ന സ്‌കോറിന് മറികടന്ന് ചിക്കോ ഔറ ദ്വി വാര്‍ഡോയോയ്ക്കെതിരെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് തുടക്കമിട്ടു.

എന്നിരുന്നാലും, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ലക്ഷ്യ സെന്‍ ആദ്യ റൗണ്ടില്‍ മുന്‍ ലോക ചാമ്ബ്യനും ലോക ഏഴാം നമ്ബര്‍ താരവുമായ സിംഗപ്പൂരിന്റെ ലോഹ് കീന്‍ യൂവിനോട് 7-21, 21-23 എന്ന സ്‌കോറിന് തോറ്റു പുറത്തായി. പുരുഷ ഡബിള്‍സില്‍ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മലേഷ്യന്‍ ജോഡികളായ ടാന്‍ കിയാന്‍ മെങ്-താന്‍ വീ കിയോങ് സഖ്യത്തെ 21-14, 21-17 എന്ന സ്‌കോറിന് തോല്‍പിച്ചു.

ജയ്പുര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 202/5 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 170/6 എന്ന സ്‌കോറിലേ എത്തിയുള്ളൂ. ഐ.പി.എല്ലിലെ ആറാം അര്‍ദ്ധസെഞ്ച്വറിയുമായി തകര്‍ത്താടിയ യശ്വസി ജയ്‌സ്വാളിന്റേയും (43 പന്തുകളില്‍ എട്ടുഫോറും നാലുസിക്‌സുമടക്കം 77 റണ്‍സ്),ബട്ട്ലര്‍(27),ധ്രുവ് ജുറേല്‍(34),(27 നോട്ടൗട്ട്) എന്നിവരുടെയും പോരാട്ടമാണ് രാജസ്ഥാനെ 202/5 എന്ന സ്‌കോറിലെത്തിച്ചത്. ചെന്നൈ നിരയില്‍ ശിവം ദുബെ(52),റിതുരാജ് ഗെയ്ക്ക്വാദ്(47),ജഡേജ(23),മൊയീന്‍ അലി (23) എന്നിവര്‍ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. രാജസ്ഥാന് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റും അശ്വിന്‍ രണ്ട് വിക്കറ്റും കുല്‍ദീപ് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സഞ്ജു സാംസന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് യശ്വസി ജയ്‌സ്വാളും ജോസ് ബട്ട്ലറും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. 8.2ഓവറില്‍ 86 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. തുടക്കം മുതല്‍ യശ്വസി അടിച്ചുകസറിയപ്പോള്‍ ബട്ട്ലര്‍ പിന്തുണ നല്‍കി മുന്നോട്ടുനീങ്ങുകയായിരുന്നു. 21 പന്തുകളില്‍ നാലു ബൗണ്ടറികള്‍ പറത്തിയ ബട്ട്ലറെ ഒന്‍പതാം ഓവറില്‍ രവീന്ദ്ര ജഡേജ ശിവം ദുബെയെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നിറങ്ങിയ നായകന്‍ സഞ്ജു സാംസണിന് അധികം മുന്നോട്ടുപോകാനായില്ല.17 പന്തുകള്‍ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയുള്‍പ്പടെ 17 റണ്‍സ് മാത്രമാണ് നേടിയത്. 14-ാം ഓവറിന്റെ ആദ്യ പന്തില്‍ തുഷാര്‍ ദേശ്പാണ്ഡെ സഞ്ജുവിനെ റിതുരാജ് ഗെയ്ക്ക് വാദിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ ദേശ്പാണ്ഡേ യശ്വസിയെയും പുറത്താക്കിയതോടെ രാജസ്ഥാന്‍ 132/3 എന്ന നിലയിലായി.

തുടര്‍ന്ന് ക്രീസിലെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മേയറിന്(8) അധികമൊന്നും ചെയ്യാനായില്ല. 17-ാം ഓവറിന്റെ ആദ്യ പന്തില്‍ മഹീഷ് തീഷ്ണ ഹെറ്റ്‌മേയറെ ബൗള്‍ഡാക്കി.എന്നാല്‍ തുടര്‍ന്നുളള 23 പന്തുകളില്‍ 56 റണ്‍സാണ് റോയല്‍സിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. 15 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 34 റണ്‍സ് നേടിയ ധ്രുവ് ജുറേലും 13 പന്തുകളില്‍ അഞ്ചുഫോറക്കം 27 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ് അവസാന ഓവറുകളിലെ റണ്‍വാരലിന് നേതൃത്വം നല്‍കിയത്.ജുറേല്‍ അവസാന ഓവറില്‍ റണ്‍ഔട്ടാവുകയായിരുന്നു.