കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 7 വിക്കറ്റിന് കീഴടക്കി നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഗുജറാത്ത് 17.5 ഓവറില്‍ 3 വിക്കറ്റ് മത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (180/3). ജയത്തോടെ 8 മത്സരങ്ങളില്‍ നിന്ന് ഗുജറാത്തിന് 12 പോയിന്റുണ്ട്. ഏഴാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് 9 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റാണുള്ളത്.24 പന്തില്‍ 5 സിക്‌സും 2 ഫോറും ഉള്‍പ്പെടെ 51 റണ്‍സുമായി പുറത്താകാതെ നിറഞ്ഞാടിയ വിജയ് ശങ്കറാണ് ഗുജറാത്തിന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ശുഭ്മാന്‍ ഗില്‍ (35 പന്തില്‍ 49), ഡേവിഡ് മില്ലര്‍ (18 പന്തില്‍ പുറത്താകാതെ 32), ക്യാപ്ടന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ (26) എന്നിവരും തിളങ്ങി.
നേരത്തെ 31 പന്തില്‍ 5 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 81 റണ്‍സുമായി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഗുര്‍ബാസാണ് കൊല്‍ക്കത്ത ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. ആന്ദ്രേ റസ്സലു (19 പന്തില്‍ 34) മിന്നി. ഗുജറാത്തിനായി ഷമി മൂന്നും ജോഷ്വാ ലിറ്റില്‍,നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

