Sports (Page 188)

റിയോ ഡി ജനീറോ: കോവിഡ് പശ്ചാത്തലത്തില്‍ കോപ്പ അമേരിക്ക ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബ്രസീല്‍ താരങ്ങള്‍. ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നായിരുന്നു നായകന്‍ കാസിമിറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് മത്സരവേദിയായ അര്‍ജന്റീനയെ അവസാന നിമിഷം മാറ്റിയത്.കോപ്പയില്‍ പങ്കെടുക്കില്ലെന്ന താരങ്ങളുടെ തീരുമാനം ബ്രസീലിയന്‍ പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധമാണെന്നും ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിനെതിരെയുള്ള പോരാട്ടമാണെന്നും വിലയിരുത്തലുകളുണ്ട്.

താരങ്ങള്‍ നിലപാട് വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കും. ബ്രസീലിയന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി കൊളംബിയ, ഉറുഗ്വേ ടീമുകളിലെ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം പതിമൂന്നിനാണ് കോപ്പ അമേരിക്കയ്ക്ക് ബ്രസീലില്‍ തുടക്കമാവേണ്ടത്. അര്‍ജന്റീനയും കൊളംബിയയുമായിരുന്നു മുന്‍ നിശ്ചയിച്ച വേദികള്‍.

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ക്രിക്കറ്റ് ട്വന്റി20 ലോകകപ്പ് യുഎഇയിലും ഒമാനിലുമായി നടത്തുന്നതിന് ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോട് (ഐസിസി) സമ്മതംമൂളിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നടത്താന്‍ ഐസിസിക്ക് താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് ലോകകപ്പ് ‘വിട്ടുകൊടുക്കാന്‍’ ബിസിസിഐ തീരുമാനിച്ചതെന്നാണ് സൂചന.

എന്നാല്‍, ലോകകപ്പ് ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യയ്ക്കു തന്നെയായിരിക്കും. ഐപിഎലിനു പിന്നാലെ ലോകകപ്പ് നടക്കുന്നതുകൊണ്ടാണ് ഗള്‍ഫ് മേഖലയിലെ തന്നെ മറ്റൊരു വേദി ഐസിസി ആലോചിക്കുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലാണ് യുഎഇയിലെ മത്സരങ്ങള്‍.നിലവില്‍, ഇന്ത്യയിലെ സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്പോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ പ്രയാസമായിരിക്കുമെന്നാണ് ഐസിസി ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് മാന്യമായ പരിഗണന കിട്ടില്ലെന്ന് വസീം അക്രം. വിവിധ ടീമുകളുടെ പരിശീലകനായിട്ടും എന്തുകൊണ്ടാണ് പാകിസ്ഥാന്‍ ടീമിന്റെ പരിശീലകനാകാത്തത് എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്. പരിശീലകരെ ബഹുമാനിക്കുന്ന കാര്യത്തില്‍ പാകിസ്ഥാന് ക്രിക്കറ്റ് ആരാധകര് ഇന്ത്യക്കാരെ കണ്ട് പഠിക്കണമെന്നും അക്രം കൂട്ടിച്ചേര്‍ത്തു.

അക്രത്തിന്റെ വാക്കുകള്‍ – പാക് ബൗളിംഗ് കോച്ച് വഖാര് യൂനിസിനെതിരെ പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കടുത്ത പരിഹാസങ്ങളാണ് അവയെല്ലാം. പാകിസ്ഥാന്‍് ക്രിക്കറ്റ് പ്രേമികള് കോച്ചുമാരെ പരിഹസിക്കുന്നതില്‍ നിന്ന് പിന്മാറണം. ഇക്കാര്യത്തില്‍ ഇവര്‍ ഇന്ത്യന് ആരാധകരെ കണ്ട് പഠിക്കണം. അവര്‍ കോച്ചുമാരെ ബഹുമാനിക്കുന്നു.

കളിക്കേണ്ടത് താരങ്ങളാണ്. പദ്ധതിയൊരുക്കുക മാത്രമാണ് കോച്ചുമാര്‍ ചെയ്യുന്നത്. ഫലം ജയമാണെങ്കിലും തോല്‍വിയാണെങ്കിലും കോച്ചുമാരെ ബഹുമാനിക്കാന്‍ പാക് ആരാധകര്‍ പഠിക്കണം. അവര്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് പാഠം ഉള്‍കൊള്ളണം. അക്രം പറഞ്ഞുനിര്‍ത്തി.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ കോര്‍ട്ട് വിട്ട ഒസാക്കയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന് നാല് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളുടേയും സംഘാടകര്‍ അറിയിച്ചതിന് പിന്നാലെ നവോമി ഒസാക്ക കളിയില്‍ നിന്നും പിന്‍മാറി. ഒസാക്കയുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഗില്ലെസ് മൊറെട്ടന്‍ ക്ഷമാപണം നടത്തി. ട്വിറ്ററിലൂടെയാണ് തന്റെ പിന്മാറ്റത്തെ കുറിച്ച് ഒസാക്ക അറിയിച്ചത്. നിലപാട് വളരെ കൃത്യമാണെന്നും ഇനിയും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദം അനുഭവിക്കാന്‍ കഴിയില്ലെന്നും ഒസാക്ക കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് ഓപ്പണിലെ ആദ്യറൗണ്ട് ജയത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ ഒസാക്കയ്ക്ക് 15000 ഡോളര്‍ പിഴ ചുമത്തിയിരുന്നു.തോല്‍വിക്കുശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍, വീണുകിടക്കുന്നയാളെ തൊഴിക്കുന്നതിന് തുല്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലാണ്. എന്നാല്‍ 24 വര്‍ഷം നീണ്ട തന്റെ കരിയറില്‍ തനിക്ക് രണ്ട് കാര്യങ്ങളില്‍ നിരാശയുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ കാര്യം തന്റെ ആരാധനാപാത്രമായ സുനില്‍ ഗവാസ്‌കറിനൊപ്പം ഒരുമിച്ച് കളിക്കാന്‍ കഴിഞ്ഞില്ല എന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. ക്രിക്കറ്റിലേക്കു വരുമ്പോള്‍ അദ്ദേഹമായിരുന്നു തന്റെ ബാറ്റിങ് ഹീറോ. പക്ഷെ ഗവാസ്‌കറിന്റെ കൂടെ കളിക്കാന്‍ കഴിഞ്ഞില്ലെന്നതു എന്നെ ഇപ്പോഴും ദുഃഖിപ്പിക്കുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍്പായിരുന്നു അദ്ദേഹം വിരമിച്ചതെന്നും സച്ചിന്‍ പറഞ്ഞു. രണ്ടാമത്തെ കാര്യം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍് റിച്ചാര്‍ഡ്‌സനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ്: കസാഖിസ്ഥാന്റെ നാസിം കിസായിബേയോട് മത്സരിച്ച് ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യനാകാന്‍ മേരികോം ഇന്നിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്ക് ദുബായിലാണ് മത്സരം. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ടോക്യോയിലേക്ക് മേരികോമിന് ആത്മവിശ്വാസത്തോടെ പറക്കാം. സെമിയില്‍ മംഗോളിയയുടെ ലുത്സൈ ഖാനെ തോല്‍പ്പിച്ചാണ് മേരി കോമിന്റെ മുന്നേറ്റം.മുമ്പ് രണ്ട് തവണ മേരിയുടെ ഇടിച്ചൂട് നാസിം അനുഭവിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടുകാരിയായ മേരി ഇന്നിറങ്ങുന്നത് 51 കിലോ വിഭാഗം ഫൈനലില്‍.

ടോക്യോ: വീണ്ടും കൊവിഡ് വ്യാപനം ലോകത്തെ മുഴുവൻ പ്രതിസന്ധിയിലായിരിക്കെ ഒളിമ്പിക്സ് നടത്തിപ്പിനെതിരെ ജപ്പാനിലെ ഡോക്ടർമാരുടെ സംഘടനകൾ.കഴിഞ്ഞ വർഷം നടത്തേണ്ടിയിരുന്ന ഒളിമ്പിക്സാണ് ഈ വർഷത്തേക്ക് മാറ്റിവെച്ചത്. ഇരുന്നൂറോളം രാജ്യങ്ങളിലെ പതിനായിരത്തോളം പേർ ഒളിമ്പിക്സിൽ പങ്കെടുക്കാനായി ജപ്പാനിൽ എത്തേണ്ടതുണ്ട്. ജനിതകമാറ്റം സംഭവിച്ച ഒരു പുതിയ കൊറോണ വൈറസ് തന്നെ ടോക്യോയിൽ നിന്ന് രൂപം കൊണ്ടേക്കുമെന്ന ഗുരുതരമായ മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്.

ടോക്യോയിൽ ഈ വർഷം തന്നെ സുരക്ഷിതമായ രീതിയിൽ ഒളിമ്പിക്സ് നടത്തുമെന്നാണ് ജപ്പാൻ ആവർത്തിച്ച് പറയുന്നത്. ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഒളിമ്പിക്സ് നടത്തിപ്പ് സംഘവും ജപ്പാന് വലിയ പിന്തുണയുമായി മുന്നിലുണ്ട്.”വ്യത്യസ്ത രാജ്യങ്ങളിലുള്ള എല്ലാതരം കൊറോണ വൈറസിൻെറയും സംഗമഭൂമിയായി ടോക്യോ മാറും.

പുതിയ തരത്തിലുള്ള കൂടുതൽ മാരകമായ ഒരു വൈറസ് ഇവിടെ നിന്ന് പിറവിയെടുത്താലും പിന്നെ അത്ഭുതപ്പെടേണ്ടതില്ല,” ജപ്പാൻ ഡോക്ടേഴ്സ് യൂണിയൻ ചീഫ് നവോടോ യുയേമ പറഞ്ഞു.എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും ജപ്പാനിലെ ഒളിമ്പിക്സ് സംഘത്തിൻെറയും സംഘാടകരുടെയും വാക്സിനേഷൻ പോലും കാര്യക്ഷമമായി നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വിദേശരാജ്യങ്ങളിലെ കാണികളെ ഒളിമ്പിക്സ് കാണാനായി അനുവദിക്കില്ല. ജപ്പാനിലുള്ളവർക്ക് നേരിട്ട് കാണാനാവുമോയെന്ന കാര്യത്തിൽ ഇത് വരെ തീരുമാനം എടുത്തിട്ടില്ല.

ഇറ്റലിയില്‍ എത്തിയപ്പോൾ താൻ ലക്ഷ്യമിട്ടതെല്ലാം സാധിച്ചുവെന്ന് യുവന്റസിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യനോ റൊണാൾഡോ. ഫുട്ബോൾ കൂട്ടായ്മയുടെ കളിയാണെങ്കിലും വ്യക്തികളുടെ മികവുകളിലൂടെയാണ് ടീം നേട്ടങ്ങൾ സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിലും സ്‌പെയ്‌നിലും ഇറ്റലിയിലും തനിക്കിതിന് കഴിഞ്ഞു. ഇനിയും ഇതുപോലെ മുന്നോട്ട് പോകും’ എന്നും റൊണാൾഡോ പറഞ്ഞു. യുവന്റസ് സെരി എ കിരീടം കൈവിട്ടെങ്കിലും സീസണിലെ ടോപ് സ്‌കോറർ ആയിരുന്നു റൊണാൾഡോ. ഇറ്റാലിയൻ ഫുട്ബോളിലെ എല്ലാ വ്യക്തിഗത, ടീം പുരസ്‌കാരങ്ങളും റൊണാൾഡോ മൂന്ന് വർഷത്തിനിടെ സ്വന്തമാക്കിയിരുന്നു.

‘വ്യക്തിഗത നേട്ടങ്ങൾ ഏറെ പ്രയാസമുള്ള ഇറ്റാലിയൻ ലീഗിൽ എല്ലാം സ്വന്തമാക്കാനായതിൽ അഭിമാനുണ്ട്. താൻ റെക്കോർഡുകളെ പിന്തുടരാറില്ല. റെക്കോർഡുകൾ തന്നെയാണ് പിന്തുടരുന്നത്. യൂറോപ്പിലെ ഏതെങ്കിലും മൂന്ന് പ്രധാന ലീഗുകളില്‍ ടോപ് സ്‌കോററായ ഏക കാൽപ്പന്തുകാരന്‍ എന്ന നേട്ടം റൊണാള്‍ഡോ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.

യുവന്റസിന് പുറമെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡ് എന്നിവിടങ്ങളിലാണ് റോണോ ടോപ് സ്‌കോറര്‍ പദവി അലങ്കരിച്ചത്. യുവന്‍റസിലും 100 ഗോള്‍ തികച്ചതോടെ മൂന്ന് ക്ലബുകള്‍ക്കും ദേശീയ ടീമിനായും മൂന്നക്കം കണ്ട ആദ്യതാരം എന്ന നേട്ടവും പേരിലായി. യുവന്‍റസിനായി ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ അടിച്ചുകൂട്ടിയതിന്‍റെ റെക്കോര്‍ഡും അക്കൗണ്ടിലുണ്ട്. യുണൈറ്റഡ്, റയല്‍ കുപ്പായങ്ങളില്‍ കിരീടങ്ങള്‍ വാരിക്കൂട്ടിയ റോണോ യുവന്‍റസിനൊപ്പം ഇറ്റലിയിലെ മേജര്‍ കിരീടങ്ങളെല്ലാം സ്വന്തമാക്കുകയും ചെയ്തു.

india

ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നനായ താരങ്ങളുടെ പട്ടികയെടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത്. ലോകത്ത് ഏറ്റവും അധികം വാര്‍ഷിക പ്രതിഫലം നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഒന്നാം കോഹ്ലിയേക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട്. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് ക്യാപ്റ്റന്മാരില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ്. 8.9 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്, റൂട്ടിന് നല്‍കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി ഇപ്പോള്‍. ദേശീയ ക്രിക്കറ്റിലെത്തിയ നാള്‍ മുതല്‍ ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോഹ്ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം.

2020 ല്‍ ഫോബ്‌സ് മാസിക പുറത്തു വിട്ട ലോകത്തെ 100 സമ്പന്ന കായിക താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ഏക ഇന്ത്യക്കാരന്‍ കൂടിയായിരുന്നു കോഹ്ലി. വര്‍ഷത്തില്‍ 196 കോടി നേടിക്കൊണ്ട് 66ആം സ്ഥാനത്തായിരുന്നു കോഹ്ലി. ഇന്ത്യന്‍ നായകന്‍ കോഹ്ലി ബി സി സി ഐയുമായുള്ള A+ ഗ്രേഡ് കരാറില്‍ നിന്നു മാത്രം ഒരു വര്‍ഷം ഏഴ് കോടി രൂപയാണ് കോഹ്ലി സാമ്പാദിക്കുന്നത്. അതോടൊപ്പം ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി പ്രതിവര്‍ഷം 17 കോടി രൂപയുടെ കരാറും കോഹ്ലിക്കുണ്ട്.

ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ‍ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നല്‍കിയില്ലെന്ന് ആരോപണം. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഓസ്ട്രേലിയയിലായിരുന്നു വനിതാ ടി20 ലോകകപ്പ് നടന്നത്. ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റു. റണ്ണേഴ്സ് അപ്പായ ഇന്ത്യൻ ടീമിന് അഞ്ച് ലക്ഷം ഡോളർ സമ്മാനത്തുകയായി ലഭിച്ചു. ഈ പണം ബിസിസിഐയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്. ലോകകപ്പ് കഴിഞ്ഞ് ഒരു വർഷമായിട്ടും സമ്മാനത്തുക വീതിച്ചു നൽകാത്തതിൽ കളിക്കാരാരും ഇതുവരെ പരസ്യമായി പരാതി പറഞ്ഞിട്ടില്ല.

ഇതിനിടെയാണ് ബ്രിട്ടീഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത്.നവംബറിൽ മാത്രമാണ് ഐസിസിയിൽ നിന്ന് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാൽ ആരോപണത്തിൽ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകരോട് അനൗദ്യോഗികമായി ബിസിസിഐ അധികൃതർ പറഞ്ഞത്.കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സമ്മാനത്തുകയായ അഞ്ച് ലക്ഷം ഡോളർ ബിസിസിഐയുടെ അക്കൗണ്ടിലെത്തിയത് എന്നാണ്.

കൊവിഡ് വ്യാപനം മൂലം മുംബൈയിലെ ബിസിസിഐ ആസ്ഥാനം ഏറെ നാള്‍ അടച്ചിടേണ്ടി വന്നു. ഇതാണ് പണം വീതിച്ച് നല്‍കുന്നതിന് തടസ്സമായത്. അടുത്ത ആഴ്ചക്കകം തന്നെ താരങ്ങള്‍ക്ക് കിട്ടേണ്ട പണം അവരുടെ കൈവശം എത്തുമെന്നും ബിസിസിഐ അധികൃതർ സൂചിപ്പിക്കുന്നു.ബ്രിട്ടീഷ് ദിനപത്രമായ ദ് ടെല​ഗ്രാഫാണ് ആരോപണവുമായി രം​ഗത്തെത്തിയത്. കഴിഞ്ഞ വർഷം കിട്ടിയ തുകയാണ് താരങ്ങള്‍ക്ക് നല്‍കാതിരുന്നത്. കൊവിഡ് മൂലം ബിസിസിഐ ആസ്ഥാനം അടഞ്ഞുകിടക്കുന്നതിനാലാണ് തുക കൈമാറ്റം വൈകുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.