Sports (Page 189)

ന്യൂഡൽഹി: 2008 ലെ ടീം ഇന്ത്യയുടെ കോമൺവെൽത്ത് ബാങ്ക് ക്രിക്കറ്റ് പരമ്പര പിടിക്കാൻ സച്ചിൻ ടെണ്ടുൽക്കർ സഹിച്ച വേദനകളെക്കുറിച്ചു വെളിപ്പെടുത്തി റോബിൻ ഉത്തപ്പ. 32 വയസൊക്കെ കഴിഞ്ഞാൽ ഫിറ്റ് ആയിരിക്കുകയെന്നതു ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാൽ അങ്ങനെയല്ലെന്നായിരുന്നു ഞാൻ മറുപടി പറഞ്ഞത്. എനിക്ക് 35 വയസാകുമ്പോൾ ഇതിനെക്കുറിച്ചു സംസാരിക്കുന്നതു നോക്കാം എന്നായിരുന്നു സച്ചിന്റെ അപ്പോഴുള്ള പ്രതികരണം.

ഇപ്പോൾ എനിക്ക് 35 വയസാണ്. അന്ന് സച്ചിൻ പറഞ്ഞതു ശരിയായിരുന്നു.- ഉത്തപ്പ പറഞ്ഞു.ടീമിന്റെ ആവശ്യത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. വേദനയോടെ സച്ചിൻ കളിച്ചു.ഒരു സ്‌പോർട്‌സ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉത്തപ്പ.പരമ്പരയിൽ സച്ചിന്റെ രണ്ട് സുപ്രധാന ഇന്നിങ്‌സുകളാണ് ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

ഉത്തപ്പയും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.പരമ്പരയിൽ സച്ചിൻ വളരെയേറെ വേദന സഹിച്ചാണു കളിച്ചതെന്ന് അദ്ദേഹം പറയുന്നു.പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. അദ്ദേഹത്തിന് അപ്പോൾ ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നു ഞങ്ങൾ ചോദിച്ചപ്പോഴെല്ലാം കുഴപ്പമില്ലെന്നാണ് സച്ചിൻ പറഞ്ഞിരുന്നത്.

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയിരുന്നത്. സുശീല്‍ കുമാര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ടോള്‍പ്ലാസയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ്
സുശീല്‍ കുമാറിന്റെ അറസ്റ്റ് നടന്നത്.

മേയ് നാലിനാണ് 23 വയസ്സുകാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സുശീല്‍ കുമാറും കൂട്ടാളികളും മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഡല്‍ഹി കോടതി സുശീല്‍ കുമാറിനും കൂട്ടാളികളായ മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.

ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടര്‍ന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന്, പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും തകൃതിയായ അന്വേഷണമാണ് നടത്തിയത്. സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കൊളംബോ: ശ്രീലങ്കയില്‍ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കോവിഡ് സാഹചര്യത്തില്‍ ഉപേക്ഷിച്ചു. പാകിസ്ഥാനില്‍ നടത്താനിരുന്ന ടൂര്‍ണമെന്റാണ് ശ്രീലങ്കയിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് ഒരു വര്‍ഷത്തേക്ക് നീട്ടി വച്ചത്. 2023 ലോകകപ്പുവരെ ടീമുകള്‍ക്ക് ദീര്‍്ഘമായ ഒഴിവില്ലാത്തതിനാല്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയായിരുന്നു.

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ശിവസുന്ദര്‍ ദാസിനെ നിയമിച്ചു. ദ്രാവിഡ് കീഴില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. തീര്‍ച്ചയായും അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത് ഇന്ത്യന്‍ ടീമിന് തന്നെയായിരിക്കും. ബാറ്റിങ് പരിശീലകനായിട്ടാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയൊരു അവസരം നല്‍കിയ ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും നന്ദി.” ദാസ് പറഞ്ഞു.

അടുത്തിടെ മുഖ്യ പരിശീലകനായി മുന്‍ താരം രമേശ് പവാറിനെ നിയമിച്ചിരുന്നു. അതിന് പിന്നാലെയാണ് ദാസിന്റെ നിയമനം. രാഹുല്‍ ദ്രാവിഡിന് കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലകനായി സേവനമനുഷ്ഠിക്കുകയായിരുന്നു മുന്‍ വിക്കറ്റ് കീപ്പര്‍.അവസരം നല്‍കിയതിന് ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും ദാസ് നന്ദി പറഞ്ഞു.

india

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആവേശകരമായ പരമ്പരയില്‍ അവസാന ടെസ്റ്റിലെ ചരിത്രവിജയമടക്കം 2-1നാണ് ടിം പെയിനിന്റെ ഓസ്ട്രേലിയന്‍ ടീമിനെ തോല്‍തോല്‍വിപ്പിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കിയത്.ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടീം സ്ഥിര നായകന്‍ വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയുടെ പ്രസവവുമായി ബന്ധപെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. പരമ്പരക്ക് മുമ്പ് നായകന്‍ ടിം പെയിനടക്കം ഓസീസ് ബൗളര്‍മാര്‍ കോഹ്ലിയെ വെല്ലുവിളിച്ചത് വളരെയേറെ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കോഹ്ലിയെ വാനോളം പ്രശംസിക്കുകയാണ് ടിം പെയിന്‍. ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് പെയിന്‍ ഇന്ത്യന്‍ നായകനെ വിശേഷിപ്പിച്ചത്.ഐതിഹാസിക പരമ്പര ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത ദൃശ്യ വിരുന്നായിരുന്നു സമ്മാനിച്ചത്. ഗാബ്ബയില്‍ നടന്ന അവസാന ടെസ്റ്റില്‍ യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ടീം ജയം സ്വന്തമാക്കിയപ്പോള്‍ സ്വന്തം മണ്ണില്‍ ഓസീസ് ടീമിനത് കനത്ത തിരിച്ചടിയായി മാറിയിരുന്നു.

കാരണം മറ്റൊന്നുമല്ല ഗാബ്ബയില്‍ ഓസ്‌ട്രേലിയന്‍ ടീം 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിഞ്ഞത്.കോഹ്ലിയെ തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ കഴിയില്ല എന്ന് പറഞ്ഞ പെയിന്‍ ഇപ്രകാരം തന്റെ അഭിപ്രായം വിശദമാക്കി. ‘ഏതൊരാളും തന്റെ ടീമില്‍ കോഹ്ലി ഉണ്ടാകണം എന്ന് ആഗ്രഹിക്കും. അദേഹം മത്സരബുദ്ധിയുള്ളയാളാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. നാല് വര്‍ഷം മുമ്പ് ഞാന്‍ കോഹ്ലിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷേ ഞാന്‍ എപ്പോഴും ഓര്‍ക്കുന്ന ഒരാളാണ് കോഹ്ലി എന്ന് തുറന്നുപറയുവാന്‍ എനിക്ക് ഒരു മടിയുമില്ല’- പെയിന്‍ വ്യക്തമാക്കി.

ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ 10 സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരവും അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിലെ(യുഎഫ്സി) പ്രമുഖനുമായ കോണര്‍ മഗ്രഗോർ ഒന്നാം സ്ഥാനത്ത്. അവസാന 12 മാസത്തെ താരങ്ങളുടെ പ്രതിഫലത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പ്രതിഫലം പറ്റുന്ന 10 കായിക താരങ്ങളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടത്.

32 വയസ്സ്കാരനായ മഗ്രഗോർ ഒന്നാം സ്ഥാനത്തേക്ക് എത്തിയപ്പോൾ മറികടന്നത് ഫുട്ബോൾ ലോകത്തെ രാജാക്കന്മാരായ മെസ്സിയേയും റൊണാൾഡോയേയുമാണ്. ഏകദേശം 180 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ 12 മാസത്ത സമ്പാദ്യം. കളത്തിനകത്തെ പ്രതിഫല കണക്കുകള്‍ മാത്രമാണിത്. മെയ് 1, 2020 മുതല്‍ മെയ് 1, 2021 വരെ താരങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുകയടക്കം ഇതില്‍ ഉള്‍പ്പെടും.തൻ്റെ കരിയറിൽ ആദ്യമായാണ് താരം ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തുന്നത്.

ഫോബ്സ് പട്ടികയിൽ പതിവുകാരനല്ലാത്ത മഗ്രഗോർ 2020ൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഗോദയിൽ ഇറങ്ങിയതെങ്കിലും ആ മൽസരത്തിലെ അവിസ്മരണീയ ജയത്തിന് ശേഷം 22 മില്യന്‍ ഡോളറാണ് താരത്തിന് നേടാനായത്. ഡൊണാൾഡ് സേറോണിനെതിരെ കഴിഞ്ഞ ജനുവരിയിൽ നേടിയ വിജയം താരത്തിൻ്റെ കഴിഞ്ഞ വർഷത്തെ ഏക മത്സരവുമായിരുന്നു.

ലണ്ടന്‍: മലയാളി താരം സഞ്ജു സാംസണ് പ്രശംസയുമായി ഹര്‍ഷ ഭോഗ്‌ലെ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് പണ്ഡിതര്‍.സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഒരു ടീമെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഞാന്‍ നല്ല രീതിയില്‍ ആസ്വദിച്ചിരുന്നുവെന്ന് ബട്‌ലര്‍ വ്യക്തമാക്കി. രാജസ്ഥാനുമായി ലൈവില്‍ സംസാരിക്കുകയായിരുന്നു ബട്‌ലര്‍. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറുടെ വാക്കുകള്‍… ”വ്യക്തി എന്ന നിലയില്‍ ക്യാപ്റ്റന്‍സി സഞ്ജുവിനെ ഒട്ടും മാറ്റിയിരുന്നില്ല.

സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പൈടാതെ ഫ്രീയായി കളിക്കുന്ന താരമാണ് സഞ്ജു. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു എല്ലാവരിലേക്കും ഒരു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ സാധിച്ചിരുന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ നിരവധി കാര്യങ്ങള്‍ സഞ്ജു പഠിച്ചിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ പക്വതയേറിയ ചില ഇന്നിങ്‌സ് സഞ്ജു കളിച്ചു. സഞ്ജുവിന്റെ കീഴില്‍ കളിക്കുന്നത് ഞാനും ആസ്വദിച്ചിരുന്നു.” ബട്‌ലര്‍ പറഞ്ഞുനിര്‍ത്തി. ഏഴ് മത്സരങ്ങളാണ് രാജസ്ഥാന്‍ ഐപിഎല്ലില്‍ കളിച്ചത്. സഞ്ജുവാണ് രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഒന്നാകെ ഏറ്റവും റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാമതാണ് സഞ്ജു. ഇത്രയും മത്സരങ്ങില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്.

sourav-ganguly

കോവിഡി​െൻറ രണ്ടാം തരംഗം കാരണം പാതിവെച്ച്​ നിർത്തിയ ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ കഴിയില്ലെന്ന്​ ബിസിസിഐ പ്രസിഡൻറ്​ സൗരവ് ഗാംഗുലി അറിയിച്ചു. അതേസമയം, ഇനിയുള്ള മത്സരം എവിടെവെച്ചാകും സംഘടിപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നടത്താൻ എന്തായാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

29 ഒാളം മത്സരങ്ങൾ നടന്നതിന്​ ശേഷമായിരുന്നു ഡൽഹിയിലും അഹമ്മദാബാദിലുമായി വിവിധ ടീമുകളിലെ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ബയോ ബബിളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്​. പിന്നാലെ ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടതായി വരികയും ചെയ്​തു. അത്തരമൊരു സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മത്സരങ്ങള്‍ തുടരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇൗ വർഷത്തെ ​ഐ.പി.എല്ലിന്​ വേണ്ടി മറ്റൊരു വിൻഡോ കണ്ടെത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇപ്പോൾ കഴിയില്ല. ഇന്ത്യയിൽ അത്​ സംഘടിപ്പിക്കുന്നത്​ വളരെ ബുദ്ധിമു​േട്ടറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് വ്യാപനത്തിനിടയില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്കും ഗാംഗുലി മറുപടി നല്‍കി. കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയര്‍ പോലുള്ള ടൂര്‍ണമെൻറുകള്‍ നടന്നിട്ടുണ്ടെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയും ഇല്ലാതെ ശ്രീലങ്കയില്‍ പരിമിത ഓവര്‍ പര്യടനം നടത്താനൊരുങ്ങി ബി സി സി ഐ. എന്നാല്‍ തീയതിയും ടീമിനെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.അടുത്ത മാസം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന 5 മത്സര ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീം ഈ മാസാവസാനം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമെന്നാണ് സൂചനകള്‍. ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇതേ ടീം തന്നെയാണ് ഇറങ്ങുക.

ജൂലൈയില് ഇന്ത്യയുടെ സീനിയര്‍ ടീമിനായി ഒരു ശ്രീലങ്കന്‍ പര്യടനത്തിന് പദ്ധതിയിട്ടിട്ടുണ്ട്. പ്രധാനമായും ഏകദിനവും ട്വന്റി 20 പരമ്പരയുമായിരിക്കും ഉണ്ടാവുക. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഇല്ലാതെയുള്ള ഒരു ടീമായിരിക്കും ശ്രീലങ്കയെ നേരിടുക ഗാംഗുലി പറഞ്ഞു.ഇംഗ്ലണ്ടില്‍ ഇന്ത്യ പരിമിത ഓവര്‍ മത്സരങ്ങള്‍ ഒന്നും തന്നെ കളിക്കുന്നില്ല. ജൂലൈയില്‍ ഇന്ത്യക്ക് മത്സരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി അത് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ബി സി സി ഐയുടെ ശ്രമം.

കൊവിഡ് പശ്ചാത്തലത്തിലും ടോക്യോ ഒളിംപിക്സിന്റെ ഒരുക്കങ്ങളുമായി ജപ്പാൻ. ഇന്നലെ റിഥമിക് ജിംനാസ്റ്റിക്സ് വേദിയിൽ പരീക്ഷണ മത്സരങ്ങൾ സംഘടിപ്പിച്ചു. ജപ്പാൻ താരങ്ങളും രാജ്യത്തെ വിവിധ സർവകലാശാല വിദ്യാർത്ഥികളുമാണ് റിഥമിക് ജിംനാസ്റ്റിക്സ് വേദിയിലെത്തിയത്. കാണികളെ ഒഴിവാക്കിയായിരുന്നു പരിപാടികൾ. കൊവിഡ് പശ്ചാത്തലത്തിൽ രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി വേണം മത്സരങ്ങൾ പൂർത്തിയാക്കാൻ.

ലോക കായികമേള ജപ്പാനിൽ എത്തുമ്പോൾ പഴുതടച്ച സജ്ജീകരണങ്ങൾ ആണ് ഒരുക്കുന്നത്. ഓരോ ഇനങ്ങളും നടക്കേണ്ട വേദികളിൽ പ്രത്യേക പരിശോധന നടത്തുകയാണ് സംഘാടകർ. ഇതിന് ഭാഗമായാണ് റിഥമിക് ജിംനാസ്റ്റിക്സ് വേദിയിൽ പരീക്ഷണ മത്സരങ്ങൾ നടത്തിയത്.കൊവിഡ് പശ്ചാത്തലത്തിൽ ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനിൽ പ്രതിഷേധം ഉണ്ടെങ്കിലും ഒളിംപിക് അസോസിയേഷൻ ഒരുക്കങ്ങൾ തുടരുകയാണ്. ജൂലൈ 23 മുതലാണ് ഒളിംപിക്സ് നിശ്ചയിച്ചിരിക്കുന്നത്.’