റിയോ ഡി ജനീറോ: കോവിഡ് പശ്ചാത്തലത്തില്‍ കോപ്പ അമേരിക്ക ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബ്രസീല്‍ താരങ്ങള്‍. ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നായിരുന്നു നായകന്‍ കാസിമിറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് മത്സരവേദിയായ അര്‍ജന്റീനയെ അവസാന നിമിഷം മാറ്റിയത്.കോപ്പയില്‍ പങ്കെടുക്കില്ലെന്ന താരങ്ങളുടെ തീരുമാനം ബ്രസീലിയന്‍ പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധമാണെന്നും ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിനെതിരെയുള്ള പോരാട്ടമാണെന്നും വിലയിരുത്തലുകളുണ്ട്.
താരങ്ങള്‍ നിലപാട് വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കും. ബ്രസീലിയന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി കൊളംബിയ, ഉറുഗ്വേ ടീമുകളിലെ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം പതിമൂന്നിനാണ് കോപ്പ അമേരിക്കയ്ക്ക് ബ്രസീലില്‍ തുടക്കമാവേണ്ടത്. അര്‍ജന്റീനയും കൊളംബിയയുമായിരുന്നു മുന്‍ നിശ്ചയിച്ച വേദികള്‍.

