Sports (Page 161)

ഫുജയ്റ: ക്രിക്കറ്റ് പ്രേമികളെ നിരാശയിലാക്കി രാത്രിയായിരുന്നു ഇന്നലെ. ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാനോട് തോല്‍വി സമ്മതിക്കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം. എന്നാല്‍ അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാനെതിരേ ഇന്ത്യന്‍ ടീം അഭിമാന ജയം കരസ്ഥമാക്കി.

ഞായറാഴ്ചയാണ് മത്സരം നടന്നത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം.ഫുജയ്റ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ റഹീം അലിയിലൂടെ ഇന്ത്യ ലീഡെടുത്തു.തുടര്‍ന്ന് വിക്രം പ്രതാപ് 38-ാം മിനിറ്റില്‍ ഇന്ത്യയുടെ ലീഡുയര്‍ത്തി.

ഒമാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത് വാലീദ് അല്‍ മുസല്‍മിയാണ്. ഒമാനെതിരേ ജയം കരസ്ഥമാക്കിയതോടെ ഗ്രൂപ്പ് ഇയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

20-20

ദുബായ്: ട്വന്റി 20 ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി . 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആദ്യ ജയം സ്വന്തമാക്കി. അർദ്ധ സെഞ്വറികൾ നേടിയ പാകിസ്ഥാന്‍ ഓപ്പണർമാരായ. മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും ആണ് പാകിസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് അടിച്ചത്. തുടക്കം മുതലേ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ ക്യാപ്റ്റൻ വിരാട് കോലിയുടെ അർധസെഞ്ചൊറിയും റിഷഭ് പന്തിന്റെ 39 റൺസുമാണ് മാന്യമായ സ്കോറിൽ എത്തിച്ചത്.

ലോകകപ്പ് മത്സരങ്ങളിൽ ഇത് വരെ പാകിസ്താനോട് തോറ്റിട്ടില്ല എന്ന റെക്കോർഡുമായിട്ടാണ് വിരാട് കോലിയും കൂട്ടരും പാകിസ്ഥാനെക്കെതിരെ ഇറങ്ങിയത്. എന്നാൽ 12 വിജയങ്ങൾക്ക് ശേഷം ഇന്ത്യ പാകിസ്താനോട് അടിയറവ് പറയുന്ന കാഴ്ചയ്ക്ക് ദുബായ് വേദിയായി. ഇതിന് മുൻപ് ഏകദിന ലോകകപ്പിൽ 7 തവണയും ട്വന്റി 20 ലോകകപ്പിൽ 5 തവണയുമാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിട്ടുള്ളത്.

2021 ട്വന്റി 20 ലോകകപ്പ് തുടങ്ങന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോള്‍ ഇതാ ഇന്ത്യയുടെ തുറുപ്പുചീട്ട് ആരെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ പാക് പേസ് ബൗളര്‍ വസീം അക്രം. വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്ക് നയിക്കാന്‍ പ്രാപ്തിയുള്ള ഒരു താരം ടീമിലുണ്ടെന്ന് അക്രം അവകാശപ്പെടുന്നു.

ഇന്ത്യന്‍ ടീമില്‍ അക്രം പറയുന്ന ആ താരം സൂര്യകുമാര്‍ യാദവാണ്. സൂര്യകുമാര്‍ ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്ന് അക്രം പറയുന്നു.

‘ ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടാണ് സൂര്യകുമാര്‍ യാദവ്. മധ്യനിരയില്‍ അദ്ദേഹത്തിന്റെ പ്രകടനം ലോകോത്തരമാണ്. അദ്ദേഹം ഒരുപാട് വളര്‍ന്നു. ഇന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് സൂര്യകുമാര്‍. ട്വന്റി 20 ക്രിക്കറ്റിനെ വളരെ ശ്രദ്ധയോടെസമീപിക്കുന്ന ചുരുക്കം ചില ബാറ്റര്‍മാരിലൊരാളാണ് അദ്ദേഹം’ – അക്രം പറഞ്ഞു.

നാളെ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി പാകിസ്താനാണ്. വൈകിട്ട് 7.30 നാണ് മത്സരം.ഇതിന് മുന്നോടിയായാണ് അക്രം ഇക്കാര്യം വെളിപ്പെടുത്തിയത്.

അബുദാബി: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്നതാണ് 2021 ട്വന്റി 20 ലോകകപ്പ്. ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു.

രണ്ട് സ്പിന്നര്‍മാരെ ഇരു ടീമുകളും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ഫിഞ്ചാണ്
ഓസീസിന്റെ നായകന്‍. എന്നാല്‍ ടീമിന്റെ മുന്‍ നിരയില്‍ ഓള്‍റൗണ്ടര്‍മാരായി മിച്ചല്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലുമുണ്ട്. ടെമ്പ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക അഞ്ച് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്മാരും അഞ്ച് ബൗളര്‍മാരുമായാണ് കളത്തില്‍ ഇറങ്ങുന്നത്.

ഏകദിന ക്രിക്കറ്റില്‍ അഞ്ചുതവണ ഓസ്ട്രേലിയ ലോകകപ്പ് നേടിയിട്ടുണ്ട്. എന്നാല്‍ ട്വന്റി 20-യില്‍ ഇതുവരെ ജേതാക്കളായിട്ടില്ല. ഓസ്ട്രേലിയ ബുധനാഴ്ച നടന്ന സന്നാഹമത്സരത്തില്‍ ഇന്ത്യയോട് വന്‍ തോല്‍വിവഴങ്ങി. കഴിഞ്ഞ 13 മത്സരങ്ങളില്‍ അഞ്ചു വിജയം മാത്രമേയുള്ളൂ.

എന്നാല്‍,മൂന്ന് പരമ്പരകള്‍ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ആവേശത്തിലാണ്.
വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരേയാണ് ദക്ഷിണാഫ്രിക്ക വിജയം കൊയ്തത്.

ദുബായ്: ട്വന്റി-20 ലോകകപ്പ് ചൂടില്‍ വീണ്ടും ഇന്ത്യയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ താരം. ഒമ്പത് വിക്കറ്റിന് ലോകകപ്പ് സന്നാഹ മത്സരത്തില്‍ തോറ്റതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് രംഗത്ത് എത്തിയത്. ഇന്ത്യയാണ് ട്വന്റി-20 ലോകകപ്പിലെ ഫേവറിറ്റുകളെന്നും എല്ലാ മേഖലയിലും അവര്‍ക്ക് മാച്ച് വിന്നര്‍മാരുണ്ടെന്നും സ്മിത്ത് പറഞ്ഞു.

യു.എ.യിലെ അന്തരീക്ഷവുമായി ഇന്ത്യന്‍ ടീം നന്നായി ഇണങ്ങിയി. ഈ സാഹചര്യത്തിലാണ് അവര്‍ കളിച്ചതെന്നും സ്മിത്ത് പറയുന്നു.

ഓസ്ട്രേലിയക്കായി സന്നാഹ മത്സരത്തില്‍ മികച്ച ബാറ്റിങ്ങാണ് സ്മിത്ത് പുറത്തെടുത്തത്. സ്മിത്തിന്റെ അര്‍ധ സെഞ്ചുറിയാണ് മത്സരത്തില്‍ മൂന്നു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ രക്ഷിച്ചത്.

മുംബൈ: മാഞ്ചസ്റ്റിന് പിന്നാലെ ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ബോളിവുഡ് ദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. രണ്ട് പുതിയ ടീമുകളാണെയാണ് ബിസിസിഐ അടുത്ത സീസണിലെ ഐപിഎല്ലില്‍ അനുവദിക്കുന്നത്. ഇതില്‍ ഒരണ്ണെ സ്വന്തമാക്കുകയാണ് താരദമ്പതികളുടെ ലക്ഷ്യം.ഔട്ട്‌ലുക്കാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.

പലപ്രമുഖരം ഇതിനോടകം തന്നെ ടീം സ്വന്തമാക്കാന്‍ രംഗത്ത് എത്തിയിരുന്നു. അദാനി ഗ്രൂപ്പ്, ഗോയങ്ക ഗ്രൂപ്പ് തുടങ്ങിയവരാണ് ടീം സ്വന്തമാക്കാന്‍ തയാറെടുക്കുന്ന പ്രമുഖര്‍.

പല മുന്‍നിര താരങ്ങളും ഇതിനോടകം തന്നെ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളാണ് ഹോളിവുഡിലെ കിംഗ് ഖാനും ജുഹി ചൗളയും. പ്രീതി സിന്റ പഞ്ചാബ് കിംഗ്സിന്റേയും ഉടമസ്ഥരാണ്. ബിസിസിഐ അടുത്ത തിങ്കളാഴ്ചയാണ് പുതിയ ടീം ഉടമകളെ പ്രഖ്യാപിക്കുക.

മുംബൈ: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഐപിഎല്ലിന്റെ അടുത്ത സീസണിലേക്ക് രണ്ട് പുതിയ ടീമുകള്‍ എത്തും. ഇതില്‍ ഒരു ഫ്രാഞ്ചൈസിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യമിടുന്നതായാണ് ബിസിസിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകത്തെ ഏറ്റവും വാണിജ്യമൂല്യമുള്ളതാണ് ഐപിഎല്ലില്‍. ഇതില്‍ ഒരു ടീമിനെ നേടുന്നത് ഗുണപരമായ പലമാറ്റങ്ങളും കൊണ്ടുവരുമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈഡിന്റെ അധികൃതര്‍ വ്യക്തമാക്കുന്നത്.ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഐപിഎല്‍ ഫ്രാഞ്ചൈസിയെ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പും ശ്രമിക്കുന്നുണ്ട്.

ഇസ്ലമബാദ്: ടി 20 ലോകകപ്പില്‍ ഇന്ത്യ വിജയം സ്വന്തമാക്കാനാണ് സാധ്യതയെന്ന് ഇന്‍സമാം ഉല്‍ ഹഖ്. ഏതൊരു ടൂര്‍ണമെന്റെ് പരിശോധിച്ചാലും ഒരു പ്രത്യേക ടീം കപ്പുയര്‍ത്തുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ജിവയ സാധ്യത ഏറ്റവും കൂടുതല്‍ ആര്‍ക്കാണെന്ന് പറയാന്‍ കഴിയും.

ഇത്തവണ ഇന്ത്യ കപ്പുയര്‍ത്താനാണ് സാധ്യതയെന്നാണ് എന്റെ അഭിപ്രായം. കാരണം പരിചയസമ്പന്നരായ ടി20 താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. അതുമാത്രമല്ല, യുഎഇയിലെ സാഹചര്യവും അവര്‍ക്ക് അനുകൂലമാണ്.’

ഇന്ത്യ ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹമത്സരങ്ങളും ജയിച്ച് മികച്ച തുടക്കമാണ് കാഴ്ചവെച്ചത്.ഇന്ത്യയുടെ ആദ്യ മത്സരം 24ന് പാകിസ്ഥാനുമായിട്ടാണ്.

സിഡ്നി:ഗാര്‍ഹിക പീഡനക്കേസില്‍ ഓസ്ട്രേലിയയുടെ മുന്‍താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍. താരത്തെ സിഡ്നിയിലെ വീട്ടില്‍ നിന്നാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ആസ്പദമായ സംഭവം കഴിഞ്ഞാഴ്ച്ചാണ് നടന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ന്യൂസൗത്ത് വെയ്ല്‍സ് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 51-കാരനായ താരത്തെ വിശദമായി ചോദ്യം ചെയ്യുന്നതിനുവേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

സ്ലേറ്റര്‍ ലഹരി മരുന്നിന്റെ അടിമയായിരുന്നു. ഇവര്‍ ഭാര്യയുമായി വഴക്കിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്ട്രേലിയയിലെ ടിവി അവതാരകയായ ജോ സ്ലേറ്ററാണ് താരത്തിന്റെ ഭാര്യ. 2005 മുതല്‍ പ്രണത്തിലായിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുകയായിരുന്നു. വിഷാദരോഗത്തില്‍ നിന്ന് താരത്തെ ജീവിതത്തേലിക്ക് തിരിച്ചുകൊണ്ടുവന്നത് ജോയാണ്. ഇരുവര്‍ക്കും മൂന്നു മക്കളുണ്ട്.

ഓപ്പണിങ് ബാറ്ററായ സ്ലേറ്റര്‍ ഓസ്ട്രേലിയന്‍ ടീമിന്റെ നല്ലകാലത്ത് ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നു. താരം 1993 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയന്‍ ടീമിനായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചു. ടെസ്റില്‍ 5312 റണ്‍സും ഏകദിനത്തില്‍ 987 റണ്‍സുമാണ് സമ്പാദ്യം. എന്നാല്‍ കളിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കമന്റേറ്ററുടെ റോളില്‍ ക്രിക്കറ്റ് വേദികളില്‍ സജീവമായിരുന്നു.

ദുബായ്: ടി20 ലോകകപ്പ് ചുടില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. എന്തിനാണ് ഇന്ത്യയെ ഫേവറേറ്റുകളെന്ന് വിളിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് മൈക്കല്‍ പറയുന്നു. ഇതിന് മുമ്പും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മൈക്കല്‍ രംഗത്ത് വന്നിട്ടുണ്ട്.

‘ഇംഗ്ലണ്ടാണ് എന്നെ സംബന്ധിച്ചിടത്തോളം ഫേവറേറ്റുകള്‍.ഇന്ത്യക്ക് ടി20 ക്രിക്കറ്റില്‍ ഫേവറേറ്റുകള്‍ എന്ന വിശേഷണം നല്‍കുന്നതെന്തിനെന്ന് മനസിലാവുന്നില്ല. മാച്ചില്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന ടീമുകള്‍ വെസ്റ്റ് ഇന്‍ഡീസും പാകിസ്താനുമാണ്. പാകിസ്താനെ ഞാന്‍ എഴുതിത്തള്ളില്ല. ന്യൂസീലന്‍ഡിനൊപ്പം ലോകോത്തര താരങ്ങളുണ്ട്. മത്സരങ്ങള്‍ ജയിക്കാന്‍ കൃത്യമായ പദ്ധതിയുമായി വരുന്നവരാണവര്‍’-മൈക്കല്‍ വോണ്‍ പറഞ്ഞു.

‘ഓസ്ട്രേലിയക്ക് ഇത്തവണ വലിയ സാധ്യതകളുണ്ടെന്ന് കരുതുന്നില്ലെന്നും ടി20 ക്രിക്കറ്റില്‍ അവര്‍ വളരെ പ്രയാസപ്പെടുമെന്നും മൈക്കല്‍ പറഞ്ഞു. മികച്ച ഫോമിലാണ് ഗ്ലെന്‍ മാക്സ് വെല്‍. അതിനാല്‍ മികച്ച ടൂര്‍ണമെന്റാവും അവനെ കാത്തിരിക്കുന്നത്. എന്നാല്‍ ഓസീസിനെ സംബന്ധിച്ച് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചേക്കില്ല. ഇംഗ്ലണ്ട്,ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്,ന്യൂസീലന്‍ഡ് എന്നീ ടീമുകള്‍ സെമിയില്‍ കടക്കാനാണ് സാധ്യത. മൈക്കല്‍ വോണ്‍ വ്യക്തമാക്കി.

എംഎസ് ധോണി ഉപദേഷ്ടാവായി എത്തുന്നതിന് പുറമെ യുവതാരനിരയും ഇന്ത്യന്‍ ടീമില്‍ ഉണ്ട്.
കൂടാതെ കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,വിരാട് കോലി, റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഇന്ത്യന്‍ ടീമിനെ മികച്ചതാക്കാന്‍ എത്തുന്നുണ്ട്.