ട്വന്റി 20 ലോകകപ്പിന് തുടക്കും; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ബൗളിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

അബുദാബി: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്നതാണ് 2021 ട്വന്റി 20 ലോകകപ്പ്. ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുത്തു.

രണ്ട് സ്പിന്നര്‍മാരെ ഇരു ടീമുകളും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ഫിഞ്ചാണ്
ഓസീസിന്റെ നായകന്‍. എന്നാല്‍ ടീമിന്റെ മുന്‍ നിരയില്‍ ഓള്‍റൗണ്ടര്‍മാരായി മിച്ചല്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലുമുണ്ട്. ടെമ്പ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക അഞ്ച് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്മാരും അഞ്ച് ബൗളര്‍മാരുമായാണ് കളത്തില്‍ ഇറങ്ങുന്നത്.

ഏകദിന ക്രിക്കറ്റില്‍ അഞ്ചുതവണ ഓസ്ട്രേലിയ ലോകകപ്പ് നേടിയിട്ടുണ്ട്. എന്നാല്‍ ട്വന്റി 20-യില്‍ ഇതുവരെ ജേതാക്കളായിട്ടില്ല. ഓസ്ട്രേലിയ ബുധനാഴ്ച നടന്ന സന്നാഹമത്സരത്തില്‍ ഇന്ത്യയോട് വന്‍ തോല്‍വിവഴങ്ങി. കഴിഞ്ഞ 13 മത്സരങ്ങളില്‍ അഞ്ചു വിജയം മാത്രമേയുള്ളൂ.

എന്നാല്‍,മൂന്ന് പരമ്പരകള്‍ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ആവേശത്തിലാണ്.
വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരേയാണ് ദക്ഷിണാഫ്രിക്ക വിജയം കൊയ്തത്.