ടി-20 യിലെ ഫേവറിറ്റുകള്‍ ഇന്ത്യ; എല്ലാ മേഖലയിലും അവര്‍ക്ക് മാച്ച് വിന്നര്‍മാരുണ്ടെന്ന് സ്മിത്ത്

ദുബായ്: ട്വന്റി-20 ലോകകപ്പ് ചൂടില്‍ വീണ്ടും ഇന്ത്യയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ താരം. ഒമ്പത് വിക്കറ്റിന് ലോകകപ്പ് സന്നാഹ മത്സരത്തില്‍ തോറ്റതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് രംഗത്ത് എത്തിയത്. ഇന്ത്യയാണ് ട്വന്റി-20 ലോകകപ്പിലെ ഫേവറിറ്റുകളെന്നും എല്ലാ മേഖലയിലും അവര്‍ക്ക് മാച്ച് വിന്നര്‍മാരുണ്ടെന്നും സ്മിത്ത് പറഞ്ഞു.

യു.എ.യിലെ അന്തരീക്ഷവുമായി ഇന്ത്യന്‍ ടീം നന്നായി ഇണങ്ങിയി. ഈ സാഹചര്യത്തിലാണ് അവര്‍ കളിച്ചതെന്നും സ്മിത്ത് പറയുന്നു.

ഓസ്ട്രേലിയക്കായി സന്നാഹ മത്സരത്തില്‍ മികച്ച ബാറ്റിങ്ങാണ് സ്മിത്ത് പുറത്തെടുത്തത്. സ്മിത്തിന്റെ അര്‍ധ സെഞ്ചുറിയാണ് മത്സരത്തില്‍ മൂന്നു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ രക്ഷിച്ചത്.