കളമൊഴിയുന്നതാര്? : പരിക്ക് ഭേദമായി പാണ്ട്യ ടീമിലേക്ക് തിരിച്ചു വരുമ്പോൾ ടീമിൽ തുടരുക സൂര്യയോ അതോ അയ്യരോ?

ഹാർദിക് പാണ്ട്യ പരിക്കിനു ശേഷം തിരിച്ചു വരുമ്പോൾ ആര് കളം വിടുമെന്നതിനെ ചൊല്ലിയാണ് സംശയം. നിലവിൽ സൂര്യ യാദവ് കുമാർ മികച്ച പെർഫോമൻസാണ് ക്രീസിൽ. കൂടാതെ ഏകന സ്റ്റേഡിയത്തിൽ വെച്ചു നടന്ന വേൾഡ് കപ്പിന്റെ കഴിഞ്ഞ കളിയിൽ സൂര്യ ആറാമനായി ഇറങ്ങി 47 പന്തിൽ 49 റൺസ് ആണ് നേടിയതോടെയാണ് സ്കോറിങ്ങിന് വേഗത വന്നത്.

പിച്ചിൽ, നേർക്കുനേരെയുള്ള ഫ്രണ്ട്-ഫൂട്ട് സമീപനത്തോടെ കളിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്, മറ്റ് കളിക്കാരെ അപേക്ഷിച്ച് ടീം മാനേജ്‌മെന്റിന് അദ്ദേഹത്തിന്റെ കഴിവിൽ കൂടുതൽ വിശ്വാസമുണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് ഈ കളിയിലൂടെ വ്യക്തമായി.

എട്ടാം വിക്കറ്റിൽ ബുംറയെ കൂട്ടുപിടിച്ച് സൂര്യകുമാർ നടത്തിയ പ്രകടനമാണ് സ്കോർ 230 ലെത്തിച്ചത്. ആ കളിയോട് കൂടി ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു ആപത് ഘട്ടത്തിൽ ടീമിനെ രക്ഷിക്കാൻ സൂര്യക്ക് കഴിയുമെന്ന്,എന്നാൽ ഇത് ഇത്തവണ വെല്ലുവിളി ആകുക ശ്രേയസ് അയ്യരുടെ ടീമിലെ ഇടത്തിന് ആകും. കളിയിൽ നാലാമനായി ആണ് ശ്രേയസ് ഇറങ്ങിയത്, എന്നാൽ കാര്യമായ റൺസ് സമ്പാദിക്കാൻ കഴിയാതെ തുടക്കത്തിലേ വീണുപോയി. ഇതോടെ ശ്രേയസിന്റെ ടീമിലെ സ്ഥാനത്തിന് ഇളക്കമുണ്ടാകാനാണ് സാധ്യത.