ഈ വർഷത്തെ ഫിഫ ബാലൺ ദ്യോർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിന് മെസ്സി അർഹനായി.എട്ടാം തവണയാണ് മെസ്സി പുരസ്‌കാരത്തിന് അർഹനാകുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടായിരുന്നു മെസ്സിയോട് മത്സരിച്ചത്. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്.
കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു ബാലൺദ്യോർ ജേതാവ്. ഇതോടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി മാറി. ഖത്തറില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് മെസ്സിക്ക് തുണയായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും നേടിയിരുന്നു. 30 അംഗ നോമിനേഷന്‍ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പുരസ്‌കാര സാധ്യതയിൽ മുൻ നിരയിൽ ലയണല്‍ മെസ്സിയും എര്‍ലിങ് ഹാളണ്ടുമായിരുന്നു. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു.
ജമാല്‍ മുസ്യാലയെ മറികടന്നാണ് ഈ നേട്ടം. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്‌സലോണ എഫ്.സി.യുമാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് സ്വന്തമാക്കി. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു. മെസ്സി ഇതിനു മുൻപ് 2009, 2010,2011,2012,2015,2019,2021 വർഷങ്ങളിലായി ആണ് ബാലൺ ദ്യോർ നേടിയത്. അഞ്ചു തവണ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. അർജന്റീനിയൻ താരങ്ങൾക്കിടയിൽ ഇതുവരെ ബാലൺ ദ്യോർ കരസ്ഥമാക്കുന്നതിന് ഭാഗ്യമുണ്ടായത് മെസ്സിക്ക് മാത്രമാണ്.

