ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണ നേട്ടം. കൗമാരക്കാരിയായ ശീതൾ ദേവിയാണ് സ്വർണം നേടിയത്. ഇരു കൈകളുമില്ലാത്ത 16 വയസ്സുള്ള ശീതൾ അമ്പിനെ ലക്ഷ്യത്തിലെത്തിച്ചത് കാലുകൾ കൊണ്ടാണ്. ഈ വിഭാഗത്തിൽ രണ്ട് സ്വർണം നേടുകയും ആദ്യമായി ഈ ഇനത്തിൽ ഒരു ഗെയിംസിൽ നിന്ന് തന്നെ രണ്ട് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി.
കോമ്പൗണ്ട് മിക്‌സഡ് ടീം ഇനത്തിൽ സ്വർണവും വനിതാ ഡബിൾസിൽ വെള്ളിയും ആണ് ശീതൾ നേടിയത്. ബാല്യത്തിൽ കിഷ്ത്വാറിലെ സൈനിക ക്യാമ്പിൽ വെച്ച് യുവജന മത്സരത്തിൽ പങ്കെടുത്തതും പിന്നീട് അവർ തന്നെ പ്രോസ്തെറ്റിക് കൈകൾ വെച്ച് പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗളുരുവിലെ ഒരു ട്രസ്റ്റിൽ കൊണ്ട് പോകുകയും ചെയ്തു. അവിടെ വെച്ച് ‘ബീയിങ് യൂ’ എന്ന പരിപാടിയാണ് അവളുടെ ജീവിതത്തെ മാറ്റി മറിച്ചത്. ജൂലൈയിൽ പാരാ വേൾഡ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യത്തെ കൈകളുമില്ലാത്ത വനിതയായി മാറിയ ശീതൾ, സിംഗപ്പൂരിന്റെ അലിം നൂർ സയാഹിദയെ സ്വർണ്ണ മെഡൽ നേട്ടത്തിലേക്കുള്ള മത്സരത്തിൽ 144-142 ന് പരാജയപ്പെടുത്തി.
മത്സരങ്ങളുടെ അവസാന ദിനത്തിലും ഇന്ത്യയുടെ മെഡൽ നേട്ടം തുടർന്നു. ഷട്ടിൽ താരങ്ങളുടെ ഒമ്പത് മെഡലുകളുമായി രാജ്യത്തിന്റെ മെഡലുകളുടെ എണ്ണം 94 ആയി ഉയർന്നു. നിലവിലെ പാരാലിമ്പിക് ഷട്ടിൽ ചാമ്പ്യൻ പ്രമോദ് ഭഗത് സിംഗിൾ എസ്‌എൽ 3 വിഭാഗത്തിൽ ഇന്ത്യൻ മത്സരാർത്ഥിയായ നിതേഷ് കുമാറിനെ 22-20, 21-19 എന്ന സ്‌കോറിന് തോൽപ്പിച്ച് സ്വർണം ഉറപ്പിച്ചു.

