മത്സരത്തിനിടെ കാലിനേറ്റ പരിക്ക് കാരണം ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഹാർദിക് പാണ്ട്യ ഇന്ത്യയുടെ അടുത്ത രണ്ടു മത്സരങ്ങളിലും ഇറങ്ങാൻ ഇടയില്ല. ഞായറാഴ്ച ലഖ്‌നൗവിൽ വെച്ച് നടക്കാനിരിക്കുന്ന കളിയിൽ പാണ്ട്യ ഇറങ്ങില്ലെന്ന് ബിസിസിഐ അറിയിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബംഗ്ളാദേശിനെതിരെ നടന്ന മത്സരത്തിനിടയ്ക്കാണ് ഹാർദിക് പാണ്ട്യയ്ക്ക് കാലിൽ പരിക്കേറ്റത്. തൊട്ടു പിന്നാലെ കളം വിട്ട് പോകേണ്ടി വന്നു.
പരുക്ക് ഗുരുതരമല്ല എന്ന് ബിസിസിഐ അറിയിച്ചിരുന്നു. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. ഇന്ത്യൻ ടീം തങ്ങളുടെ വിജയക്കുതിപ്പ് നടത്തുന്ന സാഹചര്യത്തിൽ സെമിയിലെത്താൻ താരത്തിന്റെ പാണ്ഡ്യ പൂർണമായും ഫിറ്റ് ആയിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞു. പരുക്ക് മൂലം ഒക്‌ടോബർ 22-ന് ധർമശാലയിൽ നടന്ന ന്യൂസിലൻഡിനെതിരായ മത്സരം പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു.
പാണ്ഡ്യ ലഖ്‌നൗവിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും പരുക്ക് പൂർണമായി മാറിയ ശേഷം മാത്രമായിരിക്കും താരം ടീമിനൊപ്പം ചേരുക. ഇംഗ്ലണ്ടിൽ നിന്നുളള വിദഗ്ദ ഡോക്ടർമാരുടെ ടീമാണ് പാണ്ഡ്യയെ ചികിത്സിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 9ആം ഓവറിലായിരുന്നു സംഭവം. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ ലിറ്റൺ ദാസിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കാലിനു പരുക്കേറ്റ താരം മൂന്ന് പന്ത് മാത്രമെറിഞ്ഞ ശേഷം മടങ്ങുകയായിരുന്നു

