കർണാടകയിൽ ലോകായുക്തയുടെ വ്യാപക റെയ്ഡ്. 13 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പരിശോധന. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവും രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.പുലർച്ചെയാണ് ബെംഗളൂരുവിലെ മൂന്നിടങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.
70 ലധികം സ്ഥലങ്ങളിൽ 200ലധികം ഉദ്യോഗസ്ഥർ പരിശോധന നടത്തി. 3 കിലോ സ്വർണം, റെയ്ഡിൽ 6 ലക്ഷം രൂപ വിലമതിക്കുന്ന പണം, 25 ലക്ഷം രൂപയുടെ വജ്രങ്ങൾ, 5 ലക്ഷം രൂപയുടെ പുരാവസ്തുക്കൾ എന്നിവ കണ്ടെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.സംസ്ഥാനത്ത് ഓഗസ്റ്റ് 17നും ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. ബിദാർ, ധാർവാഡ്, കുടക്, റായ്ച്ചൂർ, ദാവൻഗെരെ, ചിത്രദുർഗ തുടങ്ങി 48 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

