Politics (Page 594)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഡോ.വി ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ഇരുവരും മത്സരിക്കാന്‍ സിപിഎം സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. വിജു കൃഷ്ണന്‍, കെ.കെ രാഗേഷ് എന്നിവര്‍ അടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ടായിട്ടും പുതുമുഖങ്ങള്‍ വരട്ടെയെന്നാണ് സിപിഎം തീരുമാനം. ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ബ്രിട്ടാസ് കൈരളിയിലെത്തുന്നത്.
കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 30-നാണ് നടക്കുക. വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ് എന്നിവര്‍ ഏപ്രില്‍ 21-നു വിരമിക്കുമ്പോള്‍ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 30-ന് ഒമ്പതുമുതല്‍ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണും.

ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും നികൃഷ്ടമായതുമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് അഴിയാന്‍ പോകുന്നതെന്ന് എന്‍.സി.പി നേതാവ് പി.സി ചാക്കോ. അന്വേഷണം ആരംഭിക്കേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്നും പി.സി ചാക്കോ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആരംഭിക്കണം. രാഷ്ട്രീയ നേതൃത്വത്തെയും സിബി മാത്യൂസിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാതെ ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാകില്ലെന്നും പിസി ചാക്കോ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: ചാരക്കേസ് സിബിഐ അന്വേഷണത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഒരുകാലത്ത് സംസ്ഥാ രാഷ്ട്രീയത്തെ ഉള്ളം കൈയ്യിലിട്ട് അമ്മാനമാടിയ കെ കരുണാകരന്റെ അപ്രമാദിത്വം നശിച്ചതും , കരുണാകരന്റെ പ്രതാപകാലം അസ്തമിച്ചതും ചാരക്കേസ് മൂലമായിരുന്നു. എ ഗ്രൂപ്പ് നേതാക്കള്‍ കരുണാകരനെ ചാരനെന്ന് പരസ്യമായി അധിക്ഷേപിക്കുക വരെയുണ്ടായി. ചാരക്കേസിന്റെ പരിണിതഫലമായിട്ടായിരുന്നു കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്. പില്‍ക്കാലത്ത് ഈ കേസ് സൃഷ്ടിക്കപ്പെട്ടത് തന്നെ കരുണാകരന്റെ കസേര തെറിപ്പിക്കാനായിരുന്നോ എന്ന സംശയം വരെയുണ്ടായി. ഇതാണ് ചാരക്കേസ് ഗൂഢാലോചന പുനരന്വേഷണത്തിന് വിധേയമാകമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

high court

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കി.കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന് കോടതി വിമർശിച്ചു.

ഏതെങ്കിലും തരത്തിൽ ഇഡി കൃത്രിമത്തെളിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപണമുണ്ടെങ്കിൽ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് പരാതി നൽകേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസിന്‍റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി.

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ വാലാകാനാണ് സുകുമാരന്‍ നായരുടെ ശ്രമമെന്നും ഇതിനെ സമുദായാംഗങ്ങള്‍ ചെറുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. പാര്‍ട്ടിമുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിശ്വാസത്തെ ചൊല്ലി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയുണ്ടാക്കിയ ക്ഷീണത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ നേരിട്ടാണ് പ്രസ്താവന ലേഖനരൂപത്തില്‍ നല്‍കിയിരിക്കുന്നത്.

തെരഞ്ഞുടപ്പ് ദിനത്തില്‍ വിശ്വാസത്തെ ഊന്നി സുകുമാരന്‍ നായരുടെ നിലപാട് സമുദായം തന്നെ തിരുത്തും. അന്നത്തെ പ്രസ്താവനയോട് കടുത്ത വിയോജിപ്പുള്ള നിരവധി പേര്‍ എന്‍.എസ്.എസിലുണ്ടെന്ന് സുകുമാരന്‍ നായര്‍ക്ക് വൈകാതെ ബോധ്യപ്പെടുമെന്നും ജാതിമത സംഘടനകളുടെ ഒരു സമ്മര്‍ദ്ദത്തിനും ഒരിക്കലും സി.പി.എം വഴങ്ങിയിട്ടില്ലെന്നും ഇനി തയ്യാറുമല്ല. സമുദായ സംഘടനകള്‍ അവരുടെ പരിധി മറക്കരുതെന്നും വെല്ലുവിളിയായിട്ടാണ് വിജയരാഘവന്റെ ലേഖനം.

കൊറോണയുടെ അതിവ്യാപനം തടയുന്നതിനായി കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരെ അടക്കം നിയന്ത്രിക്കുന്ന ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് ആര്‍എസ്എസിന് ഒരു സൈനികേതര സംഘടനയ്ക്ക് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കുന്നത്. 1500ല്‍ അധികം സംഘപ്രവര്‍ത്തകരാണ് ഇനി സ്‌പെഷ്യല്‍ പോലീസ് പദവിയില്‍ പ്രവര്‍ത്തിക്കുക. സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ജോലി ചെയ്യുന്ന എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകര്‍കകും നല്‍കുമെനന ഡെപ്യൂട്ടി എസ്പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഷിഫ്റ്റുകളായിട്ടായിരിക്കും ഡ്യൂട്ടി ചെയ്യുക. ഇതിനായി എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ആറു വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സംഘമായിരിക്കും ഡ്യൂട്ടി ചെയ്യുകയെന്ന് പോലീസ് വ്യക്തമാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഹരിദ്വാര്‍ നഗരം, റെയില്‍വേസ്റ്റേഷന്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ഒരോ ഡ്യൂട്ടി സ്ഥലത്തും ഇവരെ സഹായിക്കാനായി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സേനയെയും നിയോഗിക്കുമെന്നും എസ്പി വ്യക്തമാക്കി. പോലീസിന്റെ അഭ്യര്‍ത്ഥനമാനിച്ച് കൂടുതല്‍ പ്രവര്‍ത്തകരെ ആര്‍എസ്എസ് ഹരിദ്വാറിലേക്ക് നിയോഗിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, തൊപ്പി, ജാക്കറ്റ് എന്നിവയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കുംഭമേള ഐജി സജ്ഞയ് ഗുഞ്ചാലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനം മുന്‍നിര്‍ത്തി സപെഷ്യല്‍ പോലീസ് പദവി നല്‍കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

ജയ്പൂർ ;കോൺഗ്രസ് പ്രചാരണത്തിൽ ഭിന്നത പുറത്തു കാട്ടാതെ സജീവമായി മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും. രാജസ്ഥാനിൽ മൂന്നു സീറ്റിൽ 17 നാണ് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്.പ്രചാരണ വേദികളിൽ ഇരു നേതാക്കളും ഒരുമിച്ച് ഉണ്ടെന്നു മാത്രമല്ല, ഇരുവരുടെയും ഒന്നിച്ചുള്ള യാത്രയും പോസ്റ്ററുകളിൽ സച്ചിൻ പൈലറ്റിന്റെ പടവും പ്രാമുഖ്യത്തോടെ കൊടുത്തിരിക്കുന്നതുമൊക്കെ ജനത്തിനിടയിൽ ചർച്ചയാകുന്നു.

ഗുജ്ജറുകൾക്കു നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സച്ചിന്റെ പ്രചാരണം ഇവിടെ കോണ്‍ഗ്രസിനു വലിയ ഊർജം പകർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭാവിയെ ബാധിക്കുന്നതല്ല ഉപതിരഞ്ഞെടുപ്പു ഫലം എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നതിലൂടെ സർക്കാരിനോ മുഖ്യമന്ത്രി ഗെലോട്ടിനോ ഭീഷണിയില്ലെന്ന സന്ദേശവും പൈലറ്റ് നൽകുന്നു. അതേസമയം പൈലറ്റിനെ ഒപ്പം കൂട്ടി പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ഗെലോട്ട് സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പു ഫലം എന്നു വ്യക്തമാക്കി ഉത്തരവാദിത്തം ഏൽക്കുന്നുമുണ്ട്.

സച്ചിൻ പൈലറ്റ് പിസിസി പ്രസിഡന്റായിരിക്കെ നൽകിയ വാഗ്ദാനങ്ങളാണു സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും പ്രചാരണ യോഗങ്ങളിൽ ആവർത്തിക്കുന്നതിലൂടെ യോജിപ്പിന്റെ പുതിയ പാത തുറന്നുവെന്ന സന്ദേശവും അദ്ദേഹം നൽകുന്നു.സംസ്ഥാന സർക്കാരിന്റെ നിലനിൽപിനു തിരഞ്ഞെടുപ്പു ഫലം ഭീഷണിയാകില്ലെങ്കിലും ഭരണം പകുതിയാകുമ്പോഴുള്ള ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കാര്യത്തിൽ കോണ്‍ഗ്രസിനും മുഖ്യമന്ത്രി അശോക് ഗെലോട്ടിനും തിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്.

അതെസമയം മുഖ്യപ്രതിപക്ഷമായ ബിജെപിയിൽ തന്നെ ഒഴിവാക്കി കളിക്കുന്ന നേതൃത്വത്തോട് പിണങ്ങി മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പ്രചാരണ കളത്തിൽനിന്നു വിട്ടുനിൽക്കുന്നു. വസുന്ധരയുടെ കുറവ് അറിയാതിരിക്കാൻ അവരുടെ ആങ്ങളയുടെ മകൻ ജ്യോതിരാധിത്യ സിന്ധ്യയെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി.താരപ്രചാരകരുടെ പട്ടികയിൽനിന്നുതന്നെ വസുന്ധരയ ഒഴിവാക്കിയ പാർട്ടി നേതൃത്വം ഇതേക്കുറിച്ചു പാർട്ടിക്കുള്ളിൽ പരസ്യ വിമർശനം ഉയർന്നതോടെ അവരെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ പാർട്ടി കേന്ദ്രനേതൃത്വവും അവരുടെ പിന്തുണയോടെ സംസ്ഥാന നേതൃത്വവും തനിക്കെതിരെ നടത്തുന്ന നീക്കങ്ങളെക്കുറിച്ചു വ്യക്തമായ ബോധ്യമുള്ള വസുന്ധര പ്രചാരണ രംഗത്തേക്ക് ഇറങ്ങാനേ തയ്യാറായിട്ടില്ല.

മകന്റെ ഭാര്യയുടെ അസുഖമാണു കാരണമായി അവർ പറയുന്നതെങ്കിലും തന്നോടുള്ള പെരുമാറ്റത്തിലെ നീരസമാണ് ഇതിനു പിന്നിലെന്നതു വ്യക്തമാണ്. വസുന്ധര ഇല്ലാതെയും സംസ്ഥാനത്തു പാർട്ടിക്കു വിജയിക്കാനാകുമെന്ന തെളിയിക്കാൻ തത്രപ്പെടുമ്പോഴും പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ സഹാറയിലെങ്കിലും ഇതു തിരിച്ചടിയാകുമോ എന്ന ഭയം പാർട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്ത്രമന്ത്രി അമിത് ഷായോ താരപ്രചാരകരായി എത്തില്ലെന്നതും തിരിച്ചടിയായി. ഇതേ തുടർന്നാണു ജ്യോതിരാദിത്യ സിന്ധ്യയെ രംഗത്തിറക്കാൻ പാർട്ടി നിർബന്ധിതരായത്.

കോൺഗ്രസിന്റെ കൈവശമിരുന്ന സുജൻഗഡ്, സഹാറ, ബിജെപി പ്രതിനിധീകരിച്ച രാജസമന്ധ് എന്നീ മണ്ഡലങ്ങളിലേക്കാണ് 17ന് ഉപതിരഞ്ഞെടുപ്പ്. ഇതിൽ സുജൻഗഡിൽ ഇരു പാർട്ടികളും മാറിമാറി വിജയിച്ചിട്ടുള്ള സീറ്റാണ്. മന്ത്രിസഭാംഗമായിരുന്ന ഭൻവർലാൽ മേഘ്‍വാലിന്റെ നിര്യാണത്തെ തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. അദ്ദേഹത്തിന്റെ പുത്രൻ മനോജ് മേഘ്‍വാലാണ് കോൺഗ്രസ് സ്ഥാനാർഥി. 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ഭൻവർലാൽ കീഴടക്കിയ ഖേമാറാം മേഘ്‍വാൽ തന്നെയാണു ബിജെപി സ്ഥാനാർഥി. പ്രയാസമില്ലാതെ ജയിച്ചു കയറാൻ കഴിഞ്ഞേക്കുമെന്നു കോണ്‍ഗ്രസ് കണക്കു കൂട്ടുന്ന ഏക മണ്ഡലവും ഇതാണ്.

ബിജെപി എംഎൽഎയും മുൻമന്ത്രിയുമായിരുന്ന കിരൺ മഹേശ്വരിയുടെ നിര്യാണം മൂലം ഒഴിവുവന്ന രാജസമന്ധിൽ ബിജെപി അവരുടെ പുത്രി ദീപ്തി മഹേശ്വരിയെയാണു മൽസരിപ്പിക്കുന്നത്. കിരൺ മഹേശ്വരി 24,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ ദീപ്തിയെ നേരിടുന്ന കോൺഗ്രസിന്റെ താൻസൂക്ക് ബോറയാണ്. 45കാരനായ ബോറ പാർട്ടിയുടെ പുതിയ പ്രതീക്ഷയും അറിയപ്പെടുന്ന മാർബിൾ വ്യവസായിയുമാണ്. നിയമസഭാ സ്പീക്കർ സി.പി.ജോഷിയുടെ അടുത്ത ആളായി അറിയപ്പെടുന്ന ബോറയിലൂടെ ജോഷിക്കു നിർണായക സ്വാധീനമുള്ള മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളും സഹായിക്കുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ജയിച്ചെങ്കിലും സഹാറയിൽ സ്ഥിതി വ്യത്യസ്ഥമാണ്. ബിജെപിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണു സഹാറ. ബിജെപി നേതാവായിരുന്ന ലാധൂലാൽ പിതലിയ 2018ൽ റിബലായി മൽസരിച്ചു 30,573 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തിയതോടെ പാർട്ടി ഒൗദ്യോഗിക സ്ഥാനാർഥി രൂപ് ലാൽ ജാട്ട് ഏഴായിരത്തോളം വോട്ടുകൾക്കു പരാജയപ്പെടുകയായിരുന്നു. ഇത്തവണയും പിതലിയ റിബലായി രംഗത്തു വന്നെങ്കിലും അവസാന നിമിഷം പത്രിക പിൻവലിപ്പിക്കാൻ ബിജെപിയ്ക്കായി.എന്നാൽ ഇതുകൊണ്ടുമാത്രം സഹാറ തിരിച്ചു പിടിക്കാൻ ബിജെപിക്കു കഴിയണമെന്നില്ല. ജാതിസമവാക്യങ്ങൾ ഏറെ പ്രധാനമായ മണ്ഡലത്തിൽ ഗ്വാളിയോർ രാജകുടുംബത്തിന് ഏറെ സ്വാധീനമുണ്ട്. ഗ്വാളിയോറിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങൾക്കൂടി ഉൾപ്പെടുന്നതാണു ഇപ്പോഴത്തെ സഹാറ മണ്ഡലം. മാത്രവുമല്ല, മണ്ഡലമടങ്ങുന്ന പ്രദേശത്തുള്ള മറ്റു രാജകുടുംബങ്ങളുമായി ഗ്വാളിയോർ രാജകുടുംബത്തിനു വിവാഹത്തിലൂടെ അടക്കമുള്ള അടുത്ത ബന്ധവുമുണ്ട്.

അമ്പലപ്പുഴ ; മന്ത്രി ജി സുധാകരനെതിരെ പൊലീസിൽ പരാതി. സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ജി സുധാകരനെതിരെ പരാതി ഉയര്‍ന്നത്. മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. എസ്എഫ്ഐ ആലപ്പുഴ മുൻ ജില്ലാ കമ്മിറ്റി അംഗവുമാണ് ഇവര്‍.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ജനുവരി 8 ന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്സനൽ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു.വേണുഗോപാലിനെ താൻ പിടിച്ചുവച്ചിരിക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.

കൂടാതെ, ആലപ്പുഴ എസ്ഡി കോളജിൽ ശാലുവിന് പിജി പ്രവേശനം ലഭിക്കുന്നതു തടയാൻ മന്ത്രിയുടെ കുടുംബം ശ്രമിച്ചതായും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമെ വർഗീയ സംഘർഷത്തിന് ഇടയാക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയും കേസെടുക്കണമെന്ന് ശാലു പരാതിയിൽ ആവശ്യപ്പെട്ടു.പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഭീഷണിയും സമ്മർദവുമുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് അമ്പലപ്പുഴ എസ്ഐ: കെ.എച്ച്.ഹാഷിം അറിയിച്ചു. മന്ത്രി പ്രസ്താവന നടത്തിയത് ആലപ്പുഴയിലായതിനാലാണ് കേസെടുക്കാത്തതെന്നാണു പൊലീസിന്റെ വിശദീകരണം.

കോഴിക്കോട്ടെത്തിയ ഉടൻ ചോദ്യം ചെയ്യാനുള്ള നോട്ടീസ് വിജിലൻസിൽ നിന്ന് സ്വീകരിക്കുമെന്ന് കെ എം ഷാജി എംഎൽഎ.ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്നും റെയ്ഡ് സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമപരമായി നീങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതികരണം ഒഴിവാക്കുന്നതെന്നും ഷാജി പറഞ്ഞു.കോഴിക്കോട് വിജിലൻസ് എസ് പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ഏപ്രിൽ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടിൽ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ നിന്ന് വിദേശകറൻസികളും സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.കെ എം ഷാജിയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി 48 ലക്ഷത്തിലധികം രൂപ കണ്ടെത്തിയെന്നാണ് വിജിലൻസ് അറിയിച്ചത്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും അന്വേഷണ സംഘം അറിയിച്ചു.

ramesh chennithala

തിരുവനന്തപുരം: കെ ടി ജലീലും മുഖ്യമന്ത്രി പിണറായി വിജയനും ഗൂഢാലോചന നടത്തിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനത്തില്‍ തുല്യ പങ്കാളിയായ മുഖ്യമന്ത്രിക്ക് ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ഒരുവശത്ത് ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.യോഗ്യതയില്‍ മാറ്റം വരുത്തുന്നത് എന്തു കൊണ്ടാണ്. മന്ത്രിസഭയില്‍ വച്ചാല് ബന്ധുവിനെ നിയമിക്കാന്‍ കഴിയില്ല എന്ന് കരുതിയിട്ടാണോ എന്നും ചെന്നിത്തല ചോദിച്ചു.