അമ്പലപ്പുഴ ; മന്ത്രി ജി സുധാകരനെതിരെ പൊലീസിൽ പരാതി. സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ജി സുധാകരനെതിരെ പരാതി ഉയര്‍ന്നത്. മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. എസ്എഫ്ഐ ആലപ്പുഴ മുൻ ജില്ലാ കമ്മിറ്റി അംഗവുമാണ് ഇവര്‍.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ജനുവരി 8 ന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്സനൽ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു.വേണുഗോപാലിനെ താൻ പിടിച്ചുവച്ചിരിക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.
കൂടാതെ, ആലപ്പുഴ എസ്ഡി കോളജിൽ ശാലുവിന് പിജി പ്രവേശനം ലഭിക്കുന്നതു തടയാൻ മന്ത്രിയുടെ കുടുംബം ശ്രമിച്ചതായും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമെ വർഗീയ സംഘർഷത്തിന് ഇടയാക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയും കേസെടുക്കണമെന്ന് ശാലു പരാതിയിൽ ആവശ്യപ്പെട്ടു.പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഭീഷണിയും സമ്മർദവുമുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് അമ്പലപ്പുഴ എസ്ഐ: കെ.എച്ച്.ഹാഷിം അറിയിച്ചു. മന്ത്രി പ്രസ്താവന നടത്തിയത് ആലപ്പുഴയിലായതിനാലാണ് കേസെടുക്കാത്തതെന്നാണു പൊലീസിന്റെ വിശദീകരണം.