കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കി.കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന് കോടതി വിമർശിച്ചു.
ഏതെങ്കിലും തരത്തിൽ ഇഡി കൃത്രിമത്തെളിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപണമുണ്ടെങ്കിൽ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് പരാതി നൽകേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസിന്‍റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി.