സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി എ വിജയരാഘവന്റെ ലേഖനം

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ വാലാകാനാണ് സുകുമാരന്‍ നായരുടെ ശ്രമമെന്നും ഇതിനെ സമുദായാംഗങ്ങള്‍ ചെറുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. പാര്‍ട്ടിമുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിശ്വാസത്തെ ചൊല്ലി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയുണ്ടാക്കിയ ക്ഷീണത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ നേരിട്ടാണ് പ്രസ്താവന ലേഖനരൂപത്തില്‍ നല്‍കിയിരിക്കുന്നത്.

തെരഞ്ഞുടപ്പ് ദിനത്തില്‍ വിശ്വാസത്തെ ഊന്നി സുകുമാരന്‍ നായരുടെ നിലപാട് സമുദായം തന്നെ തിരുത്തും. അന്നത്തെ പ്രസ്താവനയോട് കടുത്ത വിയോജിപ്പുള്ള നിരവധി പേര്‍ എന്‍.എസ്.എസിലുണ്ടെന്ന് സുകുമാരന്‍ നായര്‍ക്ക് വൈകാതെ ബോധ്യപ്പെടുമെന്നും ജാതിമത സംഘടനകളുടെ ഒരു സമ്മര്‍ദ്ദത്തിനും ഒരിക്കലും സി.പി.എം വഴങ്ങിയിട്ടില്ലെന്നും ഇനി തയ്യാറുമല്ല. സമുദായ സംഘടനകള്‍ അവരുടെ പരിധി മറക്കരുതെന്നും വെല്ലുവിളിയായിട്ടാണ് വിജയരാഘവന്റെ ലേഖനം.