തിരുവനന്തപുരം: ചാരക്കേസ് സിബിഐ അന്വേഷണത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഒരുകാലത്ത് സംസ്ഥാ രാഷ്ട്രീയത്തെ ഉള്ളം കൈയ്യിലിട്ട് അമ്മാനമാടിയ കെ കരുണാകരന്റെ അപ്രമാദിത്വം നശിച്ചതും , കരുണാകരന്റെ പ്രതാപകാലം അസ്തമിച്ചതും ചാരക്കേസ് മൂലമായിരുന്നു. എ ഗ്രൂപ്പ് നേതാക്കള്‍ കരുണാകരനെ ചാരനെന്ന് പരസ്യമായി അധിക്ഷേപിക്കുക വരെയുണ്ടായി. ചാരക്കേസിന്റെ പരിണിതഫലമായിട്ടായിരുന്നു കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്. പില്‍ക്കാലത്ത് ഈ കേസ് സൃഷ്ടിക്കപ്പെട്ടത് തന്നെ കരുണാകരന്റെ കസേര തെറിപ്പിക്കാനായിരുന്നോ എന്ന സംശയം വരെയുണ്ടായി. ഇതാണ് ചാരക്കേസ് ഗൂഢാലോചന പുനരന്വേഷണത്തിന് വിധേയമാകമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
2021-04-16