രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധി. കോവിഡ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം ലോക്ഡൌണ്‍ മാത്രമാണെന്നും സര്‍ക്കാരിന് അത് മനസിലാകുന്നില്ല സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം നിരപരാധികളായ ജനങ്ങളെ കൊല്ലുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ദുര്‍ബല വിഭാഗതില്‍പ്പെട്ടവരെ ന്യായ് പദ്ധതിയിലൂടെ സംരക്ഷിച്ചുകൊണ്ട് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ കൃത്യമായ സമയത്ത് തീരുമാനം എടുക്കാത്തത് മൂലമാണ് നിരവധി സാധാരണക്കാരുടെ ജീവന്‍ നഷ്ടമായതെന്ന് ഇന്ത്യാ ഇന്ത്യാ സര്‍ക്കാരിന് ഇനിയും വ്യക്തതയില്ല. കൊറോണയുടെ വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ഡൗണാണ് ആവശ്യം. ഏതാനും ആഴ്ചകളായി കൊവിഡ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായാണ് രാഹുലിന്‍റെ പ്രതികരണം.
അതേസമയം ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ആകെ രോഗികളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. മൂന്നര ലക്ഷത്തിന് മുകളിൽ തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം . ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്. ഓക്സിജന്‍ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ആശുപത്രികള്‍ വീണ്ടും രംഗത്തെത്തി.