Latest News (Page 3,147)

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പുായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കാരൂര്‍്, കോയമ്പത്തൂര്‍, തിരുപ്പുര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാനായി 118 ഉദ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

അബുദാബി: യുഎഇയിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ കസ്റ്റംസ് അതോരിറ്റി. എന്താണെന്ന് വ്യക്തമായി മനസിലാക്കാതെ അപരിചിതരുടെ ഒരു സാധനവും സ്വീകരിക്കരുത്. സുഹൃത്തുക്കളാണെങ്കിലും പോലും സാധനങ്ങള്‍ പരിശോധനിച്ച് ഉറപ്പുവരുത്താതെ വിശ്വാസത്തിന്റെ പേരില്‍ മാത്രം അവ കൊണ്ടുവരരുതെന്നും അധികൃതര്‍ അറിയിച്ചു.

മറ്റ് ഏതൊരു രാജ്യത്തെയും പോലെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തിയ വസ്‍തുക്കളുണ്ട്. യാത്രയില്‍ ഇവ കൈവശമുണ്ടെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും. മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ അക്കാര്യം സാക്ഷ്യപ്പെടുത്തുന്ന പ്രിസ്ക്രിപ്ഷനും ഒപ്പമുണ്ടാകണം. നിയമവിരുദ്ധമായി സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചാല്‍ കടുത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

പ്രശ്‍നങ്ങളും സങ്കീര്‍ണതകളും ഒഴിവാക്കി യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കസ്റ്റംസ് അതോരിറ്റി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മയക്കുമരുന്ന്. ചൂതാട്ടത്തിനുള്ള ഉപകരണങ്ങള്‍/മെഷീനുകള്‍, മത്സ്യബന്ധനത്തിനുള്ള നൈലോണ്‍ വലകള്‍, പന്നി വര്‍ഗത്തില്‍പെടുന്ന ജീവനുള്ള മൃഗങ്ങള്‍, ആനക്കൊമ്പ്, ലേസര്‍ പെന്‍, വ്യാജ കറന്‍സികള്‍, ആണവ വികിരണമേറ്റ സാധനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ചിത്രങ്ങള്‍, മതപരമായി അവഹേളിക്കുന്ന ചിത്രങ്ങളും ശില്‍പങ്ങളും, ചവയ്‍ക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് വിലക്കുണ്ട്.

കോട്ടയം: സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നും വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴുമുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. രാവിലെ ഏഴിന് വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണെന്നും പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്ക്കുന്നതുകൊണ്ടാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തന്നെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചരങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണെന്നും സംശയമില്ല ജനങ്ങള്‍് എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍് പയറ്റിയ അതേ കാര്യങ്ങള്‍ തന്നെയാണ് യുഡിഎഫും എന്‍ഡിഎയും ഇത്തവണയും പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുതിവച്ച ബോംബുകളെല്ലാം അവര്‍ പുറത്തെടുത്തോയെന്ന് അറിയില്ലെന്നും നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യുമെന്നും പക്ഷെ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്ക്ക് വോട്ടുമറിച്ചുകൊടുത്ത് അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മലമ്പുഴയിലൊന്നും ഒരു രക്ഷയും ബിജെപിക്ക് കിട്ടാന് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

supreme court

ന്യൂഡല്‍ഹി: മഅദ്‌നി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.2014ല്‍ ജാമ്യം ലഭിച്ച ശേഷം ഒരു പരാതി പോലുമില്ലെന്ന് മഅദ്‌നിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

തിരുവനന്തപുരം: കേരളത്തിന്റെ ഭാവിക്കായി യു ഡി എഫിന് വോട്ട് രേഖപ്പെടുത്തണമെന്ന് സോണിയാഗാന്ധിയുടെ അഭ്യര്‍ത്ഥന. ജനാധിപത്യ പാരമ്പര്യങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുന്നതിന് യു ഡി എഫിനെ വിജയിപ്പിക്കണമെന്നും യു ഡി എഫ് കേരളത്തെ വികസന പാതയിലേക്ക് തിരികെ കൊണ്ടു വരുമെന്നും ദരിദ്രര്‍, പിന്നോക്ക വിഭാഗങ്ങള്‍, പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍ വിധവകള്‍, പ്രായമായവര്‍ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായും യു ഡി എഫിന് വോട്ട് ചെയ്യണമെന്നും സോണിയ ഗാന്ധി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ പ്രചാരണത്തിന് നേതൃത്വം കൊടുത്തിരുന്നു.

ആലപ്പുഴ: അരിത ബാബുവിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.എം ആരിഫ് എം.പി. സ്ഥാനാര്‍ഥിയുടെ പ്രാരാബ്ധം യുഡിഎഫ് പ്രചാരണ ആയുധമാക്കിയതാണു പരാമര്‍ശിച്ചതെന്നും വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ദുര്‍ വ്യാഖ്യാനം ചെയ്തുവെന്നും കള്ളപ്രചാരവേലയ്ക്ക് കായംകുളത്തെ ജനങ്ങള്‍ ചുട്ടമറുപടി നല്‍കുമെന്നും എ.എം ആരിഫ് പറഞ്ഞു. അരിത ബാബുവിനെ തൊഴിലുമായി ബന്ധപ്പെടുത്തി പരിഹസിച്ച എ.എം. ആരിഫ് എംപിയുടെ പ്രസംഗം വിവാദത്തില്‍ ആയതിന് പിന്നാലെയാണ് വിശദീകരണം. എംപിയുടെ വാക്കുകള്‍ വേദനാജനകമെന്ന് അരിത ബാബു പ്രതികരിച്ചു.

election

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരേണ്ടതാണെന്നും എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയെല്ലാം

വീട്ടില്‍ നിന്നിറങ്ങുന്നത് മുതല്‍ തിരികെയെത്തുന്നതു വരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
ഒരു കാരണവശാലും കുട്ടികളെ ഒപ്പം കൊണ്ട് പോകരുത്.
രജിസ്റ്ററില്‍് ഒപ്പിടുന്നതിനുള്ള പേന വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കൈയ്യില്‍ കരുതുക.
പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്.
ആളുകളോട് സംസാരിക്കുമ്പോള്‍ ആറ് അടി സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം.
പോളിങ് ബൂത്തില്‍ കൂട്ടം കൂടി നില്ക്കരുത്. ക്യൂവില്‍ നില്ക്കുമ്പോഴും മുമ്പിലും പിന്നിലും ആറ് അടി സാമൂഹ്യ അകലം പാലിക്കാന്‍ ഒരു കാരണവശാലും മറക്കരുത്.
ഒരാള്‍ക്കും ഹസ്ത ദാനം നല്കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.
പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യുവാന് പോകുക.
ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.
വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.
പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.
ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനൊപ്പം എല്ലാ തരത്തിലുള്ള കോവിഡ് മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിക്കുക.
വോട്ട് ചെയ്തശേഷം ഉടന് തന്നെ തിരിച്ച് പോകുക. ഒരു കാരണവശാലും ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കരുത്
വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056 ല്‍ വിളിക്കാന്‍ മറക്കരുത്.

ജക്കാർത്ത: ഇന്തോനേഷ്യയിലെ മിന്നൽ പ്രളയത്തിൽ 55 പേർ മരിച്ചു നാൽപ്പത്തിനാല് പേരെ കാണാതായി. ഇന്തോനേഷ്യൻ ഗ്രാമങ്ങളായ ലെമ്പാറ്റ, അഗ്നിവപർവ്വതമായ ഇലി ലെവോറ്റോലോക്കിന്റെ താഴ് വരഗ്രാമം, വായ്ബുറിക് എന്നീ ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്. മുപ്പത്തിയെട്ട് പേരുടെ മൃതദേഹം കണ്ടെത്താനായെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.

മിന്നൽ പ്രളയം നിരവധി ഗ്രാമങ്ങളെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ 17 പേരാണ് മരണപ്പെട്ടത്.42 പേരെ കാണാതായിട്ടുണ്ട്.അഡോനാറ ദ്വീപിലെ ലാമേനേലേ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത്.പെട്ടെന്നുണ്ടായ അതിശക്തമായ മഴയെ തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയമുണ്ടായത്. ആയിരത്തിലധികം വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെ മാത്രം 1,03,559 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ രോഗികളും മഹാരാഷ്ട്രയിലാണ്. 478 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനു മുമ്പ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന കഴിഞ്ഞ സെപ്തംബര്‍ പതിനേഴിനായിരുന്നു.മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസാണ് രോഗം ഇത്രയും വ്യാപിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം ഒന്ന് മുതല്‍ ഒമ്പത് വരെയുളള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്‌സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി.

മുംബൈ : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഔദ്യോഗികമായി രാജി സമര്‍പ്പിച്ചു. നിരവധി അഴിമതി ആരോപണങ്ങള്‍ അനില്‍ ദേശ്മുഖിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.ബാറുകളില്‍ നിന്നും നൂറ് കോടി പിരിച്ചു വാങ്ങാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു.
കേസന്വേഷണം സിബിഐ ഏറ്റെടുക്കാനും 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചത്. ആരോപണം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ രാജിക്കായി പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം ശക്തമാകാനുളള സാദ്ധ്യത കൂടി കണക്കിലെടുത്താണ് നീക്കം.