Latest News (Page 3,146)

തിരുവനന്തപുരം : സിനിമാതീയേറ്ററുകളുടെ പ്രവര്‍ത്തനം രാത്രി ഒന്‍പത് മണിക്ക് അവസാനിപ്പിക്കാന്‍ ഫിയോക്ക് തീരുമാനം. സിനിമാ പ്രദര്‍ശനം രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പൊതു പരിപാടികളില്‍ പരമാവധി പങ്കാളിത്തം 150 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 75 പേര്‍ക്കുമായി ചുരുക്കിയിരിക്കുകയാണ്. ബസുകളില്‍ ഇരുന്ന് മാത്രമെ യാത്രകള്‍ അനുവദിക്കൂ. 9 മണിയ്ക്ക് കടകള്‍ അടയ്ക്കണമെന്ന വ്യവസ്ഥ ബാറുകള്‍ക്കും ബാധകമാണ്. കടുത്ത നിയന്ത്രണള്‍ ഏര്‍പ്പെടുത്തുന്നതോടെ രോഗവ്യാപനം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളക്കെത്തിയ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധനകളിലാണ് ഇത്രയും പേർക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തായത്. തിങ്കളാഴ്ച 28 ലക്ഷത്തിലേറെ പേരാണ് ഗംഗയിലെ സ്‌നാനത്തിനായി എത്തിയതെന്നാണ് കണക്ക്. കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കുംഭമേള ഹോട്ട്സ്പോട്ടായി മാറുമോയെന്ന ആശങ്ക ശക്തമാണ്.

കൂടുതൽ ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലങ്ങൾ കൂടി പുറത്ത് വരാനുണ്ടെന്നും അതു കൂടി വന്നാൽ രോഗികളുടെ എണ്ണം 2000 വരെ ഉയർന്നേക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.ഏപ്രിൽ 10 മുതൽ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്. വിവിധ സന്യാസ സമൂഹങ്ങൾക്കിടയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്നാനത്തിൽ ഏകദേശം 48.51 ലക്ഷം പേരാണ് പങ്കെടുത്തത്.

രാജ്യത്ത് ഇന്ന് പ്രതിദന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടിരുന്നു,​പ്രശസ്തമായ ഹർ കി പോഡി ഘട്ടിലടക്കം തെർമൽ സ്‌കാനിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നില്ല. കൊവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്,തെർമൽ സ്‌കാനിംഗ്, മാസ്‌ക് ധരിക്കൽ തുടങ്ങി കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയാണ്.

yaman

റിയാദ്: സൗദിയില്‍ യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‌ഫോടക വസ്തുക്കള് നിറച്ച നാല് ഡ്രോണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും റോയല്‍ സൗദി എയര്‍ ഡിഫന്‍സ് തകര്‍ത്തു. ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ച പുലര്‍ച്ചെയുമായിരുന്നു ആക്രമണം. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ജിസാന്‍ സര്‍വകലാശാല കാമ്പസില്‍ പതിച്ച് തീപ്പിടുത്തമുണ്ടായി. അന്താരാഷ്ട്ര നിയമങ്ങള്‍ മാനിച്ചുകൊണ്ടുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

കോഴിക്കോട്ടെത്തിയ ഉടൻ ചോദ്യം ചെയ്യാനുള്ള നോട്ടീസ് വിജിലൻസിൽ നിന്ന് സ്വീകരിക്കുമെന്ന് കെ എം ഷാജി എംഎൽഎ.ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്നും റെയ്ഡ് സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമപരമായി നീങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതികരണം ഒഴിവാക്കുന്നതെന്നും ഷാജി പറഞ്ഞു.കോഴിക്കോട് വിജിലൻസ് എസ് പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ഏപ്രിൽ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടിൽ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ നിന്ന് വിദേശകറൻസികളും സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.കെ എം ഷാജിയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി 48 ലക്ഷത്തിലധികം രൂപ കണ്ടെത്തിയെന്നാണ് വിജിലൻസ് അറിയിച്ചത്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലൻസ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. ഷാജിയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും അന്വേഷണ സംഘം അറിയിച്ചു.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്ത് കിടക്കകളോ, വെന്റിലേറ്ററുകളോ, വാക്‌സിനോ ലഭ്യമല്ലെന്നും വാക്‌സിന്‍ ഉത്സവം മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്കിയ പിഎം കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദിച്ചു. രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ വാക്‌സിന് ഉത്സവം നടത്താനുളള കേന്ദ്ര നടപടിയെ രാഹുല്‍ ചോദ്യം ചെയ്തിരുന്നു. വിദേശ വാക്‌സിനുകള്‍ക്ക് അതിവേഗം അനുമതി നല്കാനുളള കേന്ദ്ര തീരുമാനത്തേയും വിമര്‍ശിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് കൂട്ടുമെന്നും രണ്ടാഴ്ചയില്‍ സ്ഥിതി നിയന്ത്രണവിധേയമായേക്കുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

പൊതുജനങ്ങള്‍ സ്വയം പ്രതിരോധവും നിയന്ത്രണവും വര്‍ധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ടെസ്റ്റിംഗ് ക്യാമ്പയിൻ തുടങ്ങും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് 2-2.5 ലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മുന്‍ഗണന പ്രകാരമായിരിക്കും പരിശോധന. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്കാവും മുന്‍ഗണന. 45 വയസ്സിന് താഴെയുള്ളവരില്‍ പരിശോധന കൂട്ടും. 60 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്.

7,25,300 ലക്ഷം ഡോസ് വാക്സിനാണ് നിലവില്‍ ബാക്കിയുള്ളത്. ഇത് ജനങ്ങള്‍ക്ക് വിതരണം ചെയ്യും. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ മുൻ‌കൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകൾ, ബാറുകൾ എന്നിവയ്ക്കും രാത്രി ഒൻപത് മണിക്കുള്ളിൽ അടക്കണം എന്ന വ്യവസ്‌ഥ ബാധകമാണ്.

നാഗ്പൂര്‍: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ബി.ആര്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന അവകാശവാദവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.

നാഗ്പൂരില്‍ സംസാരിക്കവേയായിരുന്നു ബോബ്‌ഡെയുടെ അവകാശവാദം. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ടും ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ധാരണയുള്ളതുകൊണ്ടുമാണ് അത്തരത്തില്‍ ഒരു നിര്‍ദ്ദേശം അംബേദ്കര്‍ വെച്ചതെന്നായിരുന്നു ബോബ്‌ഡെയുടെ വാദം. എന്നാല്‍ അത് ഫലത്തില്‍ വന്നില്ലെന്നും ബോബ്‌ഡെ പറഞ്ഞു.

ഉത്തരേന്ത്യയില്‍ തമിഴ് സ്വീകാര്യമല്ലാത്തതിനാല്‍ അതിനെ അവിടെ എതിര്‍ക്കാമെന്നും അതുപോലെ തന്നെ ദക്ഷിണേന്ത്യയിലും ഹിന്ദി എതിര്‍ക്കപ്പെടുമെന്നും അംബേദ്കറുടെ അഭിപ്രായപ്പെട്ടിരുന്നുവെന്നും

എന്നാല്‍, ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും സംസ്‌കൃതത്തിനെതിരായ എതിര്‍പ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാലാണ് അംബേദ്കര്‍ ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും എന്നാല്‍ അത് വിജയിച്ചില്ലെന്നുമാണ് ബോബ്‌ഡെ അവകാശപ്പെടുന്നത്.അംബേദ്കറുടെ 130 ജന്മവാര്‍ഷികത്തിലാണ് ബോബ്‌ഡെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ramesh chennithala

തിരുവനന്തപുരം: കെ ടി ജലീലും മുഖ്യമന്ത്രി പിണറായി വിജയനും ഗൂഢാലോചന നടത്തിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനത്തില്‍ തുല്യ പങ്കാളിയായ മുഖ്യമന്ത്രിക്ക് ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ഒരുവശത്ത് ധാര്‍മ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാര്‍മ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു.യോഗ്യതയില്‍ മാറ്റം വരുത്തുന്നത് എന്തു കൊണ്ടാണ്. മന്ത്രിസഭയില്‍ വച്ചാല് ബന്ധുവിനെ നിയമിക്കാന്‍ കഴിയില്ല എന്ന് കരുതിയിട്ടാണോ എന്നും ചെന്നിത്തല ചോദിച്ചു.

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലും തമ്മിലുളള ആലോചനാ യോഗത്തിന് ശേഷമാണ് തീരുമാനം. ഏപ്രില്‍ 17മുതല്‍ കര്‍ഫ്യു നിലവില്‍ വരുമെന്നും വെളളിയാഴ്ച രാത്രി 10ന് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിവരെ നീളുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നിരോധനാജ്ഞ നിലവിലുളളപ്പോള്‍ അവശ്യ സര്‍വീസുകളെ മാത്രമേ അനുവദിക്കൂ. അന്തര്‍സംസ്ഥാന സര്‍വീസുകളും നടത്താം. ചന്തകള്‍, മാളുകള്‍, സ്പാ, ജിമ്മുകള്‍,എന്നിവ അടഞ്ഞുകിടക്കും. ഓഡിറ്റോറിയങ്ങളും അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങുമെന്നും വരുംദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ വാരാന്ത്യ കര്‍ഫ്യൂ നീട്ടിയേക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ യോഗം ഇന്ന് വിളിച്ചുകൂട്ടിയിട്ടുണ്ട്.

ഐസിസി ഏകദിന റാങ്കിംഗിൽ പാകിസ്താൻ നായകൻ ബാബർ അസം ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തള്ളിയാണ് ബാബർ ഒന്നാം സ്ഥാനത്ത് എത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നടത്തിയ പ്രകടനമാണ് ബാബറിനു തുണയായയത്. ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനം കോലിക്ക് തിരിച്ചടിയാവുകയും ചെയ്തു.1258 ദിവസങ്ങൾക്കു ശേഷമാണ് കോലിയുടെ ഒന്നാം സ്ഥാനം നഷ്ടമാവുന്നത്.

നിലവിൽ 865 റേറ്റിംഗ് ആണ് അസമിനുള്ളത്. വിരാട് കോലിക്ക് 857 റേറ്റിംഗ് ഉണ്ട്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ 825 റേറ്റിംഗുമായി മൂന്നാമതും ന്യൂസീലൻഡ് താരം റോസ് ടെയ്‌ലർ 801 പോയിൻ്റുമായി നാലാമതും ആണ്.

ബൗളർമാരിൽ 737 റേറ്റിംഗുമായി ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. മുജീബ് റഹ്മാൻ (708), മാറ്റ് ഹെൻറി (691), ജസ്പ്രീത് ബുംറ (690) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിൻ്റെ ഷാക്കിബ് അൽ ഹസനാണ് (408) മികച്ച ഓൾറൗണ്ടർ. ബെൻ സ്റ്റോക്സ് (295) രണ്ടാം സ്ഥാനത്തുണ്ട്.