അരിത ബാബുവിനെതിരെയുള്ള പരാമര്‍ശം : വിശദീകരണവുമായി എ.എം ആരിഫ് എംപി

ആലപ്പുഴ: അരിത ബാബുവിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.എം ആരിഫ് എം.പി. സ്ഥാനാര്‍ഥിയുടെ പ്രാരാബ്ധം യുഡിഎഫ് പ്രചാരണ ആയുധമാക്കിയതാണു പരാമര്‍ശിച്ചതെന്നും വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ദുര്‍ വ്യാഖ്യാനം ചെയ്തുവെന്നും കള്ളപ്രചാരവേലയ്ക്ക് കായംകുളത്തെ ജനങ്ങള്‍ ചുട്ടമറുപടി നല്‍കുമെന്നും എ.എം ആരിഫ് പറഞ്ഞു. അരിത ബാബുവിനെ തൊഴിലുമായി ബന്ധപ്പെടുത്തി പരിഹസിച്ച എ.എം. ആരിഫ് എംപിയുടെ പ്രസംഗം വിവാദത്തില്‍ ആയതിന് പിന്നാലെയാണ് വിശദീകരണം. എംപിയുടെ വാക്കുകള്‍ വേദനാജനകമെന്ന് അരിത ബാബു പ്രതികരിച്ചു.