കേരളത്തിന്റെ ഭാവിക്കായി യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് സോണിയാഗാന്ധി

തിരുവനന്തപുരം: കേരളത്തിന്റെ ഭാവിക്കായി യു ഡി എഫിന് വോട്ട് രേഖപ്പെടുത്തണമെന്ന് സോണിയാഗാന്ധിയുടെ അഭ്യര്‍ത്ഥന. ജനാധിപത്യ പാരമ്പര്യങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുന്നതിന് യു ഡി എഫിനെ വിജയിപ്പിക്കണമെന്നും യു ഡി എഫ് കേരളത്തെ വികസന പാതയിലേക്ക് തിരികെ കൊണ്ടു വരുമെന്നും ദരിദ്രര്‍, പിന്നോക്ക വിഭാഗങ്ങള്‍, പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍ വിധവകള്‍, പ്രായമായവര്‍ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായും യു ഡി എഫിന് വോട്ട് ചെയ്യണമെന്നും സോണിയ ഗാന്ധി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ പ്രചാരണത്തിന് നേതൃത്വം കൊടുത്തിരുന്നു.