മുംബൈ: ഇന്ത്യയില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ‘മിഷന്‍ ഓക്‌സിജന്‍’ എന്ന പദ്ധതിയിലേക്ക് ഒരു കോടി രൂപ നല്‍കിയാണ് സച്ചിന്‍ മാതൃകയായത്.ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പണം വിനിയോഗിക്കുക. കോവിഡ്-19 നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. 25 പേരടങ്ങുന്ന യുവ വ്യവസായികൾ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കാനായി മിഷൻ ഓക്സിജൻ എന്ന സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നു.
അവരുടെ ശ്രമം രാജ്യത്തെ വിവിധ ആശുപത്രികളിൽ എത്താനായി ഞാൻ ഒരു സംഭാവന കൊണ്ട് അവരെ സഹായിച്ചു. ഞാൻ കളിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങളുടെ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു. അത് എന്നെ വിജയി ആവാൻ സഹായിച്ചു. കൊവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും പിന്നിൽ ഇന്ന് നമ്മൾ അണിനിരക്കേണ്ടതുണ്ട്.’സച്ചിന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.മിഷൻ ഓക്സിജൻ ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലാണ് സച്ചിൻ നൽകിയ സംഭാവന ഒരു കോടി രൂപയാണെന്ന് അറിയിച്ചത്.

