ഡല്‍ഹി: 50 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയുടെ (എസ്‌ഐഐ) അഭ്യര്‍ത്ഥന നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തൊട്ടാകെ വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടി എടുത്തത്.
18-44 വയസിനിടയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ഈ ഡോസുകള്‍ നീക്കിവയ്ക്കുമെന്നാണ് സൂചനകള്‍. ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനായി പ്രാദേശിക വാക്‌സിന്‍ ഉത്പാദനം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്.