ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയെന്നും കോവിഡ് വാക്‌സിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് വാക്‌സിനേഷന് വ്യാപകമായി നടക്കുന്നുണ്ടെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി രാജ്യം കോവിഡ് വാകിസിന് യുദ്ധകാലാടിസ്ഥാനത്തില്‍് നിര്‍മ്മാണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‌ദേശിച്ചു.അതേസമയം കോവിഡ് 19 വാക്‌സിനുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നേരത്തെ പ്രധാനമന്ത്രിക്ക്് കത്തെഴുതിയിരുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍് ഇന്ത്യയില്‍ റിപ്പോര്ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3.29 ലക്ഷമാണ്.
2021-05-12

