ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വി മുരളീധരന്‍

ന്യൂഡല്‍ഹി: കേരള ചരിത്രത്തിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട പേരാണ് കെ ആര് ഗൗരിയമ്മയുടേതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.കേരള രാഷ്ട്രീയത്തിലെ ധീര വനിതയാണ് കെ ആര്‍ ഗൗരിയമ്മയെന്നും സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും കഴിവും പ്രയത്‌നവും കൊണ്ട് അനിഷേധ്യയായ നേതാവായി ഉയര്‍ന്നു വരികയും ചെയ്തുവെന്നും വി മുരളീധരന്‍ പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുരുഷ മേല്‍കോയ്മയുടേയും ജാതി വൈരത്തിന്റെയും ഇരയാകേണ്ടി വന്നപ്പോഴും തല താഴ്ത്താന്‍ അവര്‍ തയ്യാറായില്ല. ഗൗരിയമ്മയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവാണ് ഭൂപരിഷ്‌കരണ നിയമം. തലമുറകളുടെ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ മുരളീധരന്‍ പറഞ്ഞു.