National (Page 827)

modi

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധയ്‌ക്കെതുരെ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇ്ക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും കൊറോണ ബാധിച്ച് നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം വികാരാധീനനായി പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു. എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനംചെയ്തു.
ബ്ലാക്ക് ഫംഗസിനെ തോല്പ്പിക്കുന്നതിനായി തയ്യാറെടുക്കുക എന്നത് വളരെ പ്രധാനമാണ്. കോവിഡിന് എതിരായ പോരാട്ടത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങ് എന്ന കമ്പനിയുമായി ചേര്‍ന്ന് കോവാക്സിന്‍ ഉത്പാദനമുയര്‍ത്താന്‍ ഭാരത് ബയോടെക്. വര്‍ഷത്തില്‍ 100 കോടി ഡോസ് കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് തീരുമാനം.നിലവില്‍ ഹൈദരാബാദിലും ബംഗളൂരുവിലുമാണ് കോവാക്‌സിന്‍ ഉല്‍പാദനം നടക്കുന്നത്.വാക്‌സീനേഷന് പ്രതീക്ഷിച്ച വേഗതയില്ലെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. 2021 അവസാനത്തോടെ 100 കോടി ഡോസ് വാക്‌സീന്‍ ഉല്‍പാദനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.

ഗാഡ്‌ചിരോളി ; മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റും മാവോയിസ്റ്റുകളും തമ്മിലുള്ള എറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എട്ടപ്പള്ളിയിലെ പോണ്ടി-കോട്ട്മി വനത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് ഗാഡ്ചിരോലി ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) സന്ദീപ് പാട്ടീൽ പറഞ്ഞു. എറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

എട്ടപ്പള്ളിയിലെ പെയ്ഡികോട്ട്മി വനത്തിൽ നക്സലുകൾ കൂടിക്കാഴ്ചയ്ക്കായി ഒത്തുകൂടുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സി 60 കമാൻഡോകൾ അടങ്ങുന്ന സംഘം തിരച്ചിലിനായി പുറപ്പെട്ടത്. വനത്തിൽ പൊലീസിനെ കണ്ടതോടെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സി 60 കമാൻഡോകൾ തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

ബെംഗളൂരു: കോവിഡ് രോഗികള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുന്ന ഐസിയു ഓണ്‍ വീല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. യെദിയൂരപ്പ സര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനം ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി നിര്‍വഹിച്ചു. മന്ത്രി എസ്.ടി. സോമശേഖര്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ എം. ചന്ദ്രപ്പ, എംഡി ശിവയോഗി കലാസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഐസിയു ഓണ്‍ വീല്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സ ഒരു ബസ് ഒരുക്കുന്നതില്‍ പത്തുലക്ഷം രൂപയാണ് ചെലവ്. ൗകര്യങ്ങള്‍ ബസിലുണ്ട്. ആദ്യമണിക്കൂറില്‍ തന്നെ അതീവ ഗുരുതരാവസ്ഥയുള്ള രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാല് കോര്‍പ്പറേഷനുകളിലായി 12 ഓക്‌സിജന്‍ ബസുകളാണുള്ളത്. രണ്ട് ബസുകള്‍ ആംബുലന്‍സായും കെഎസ്ആര്‍ടിസി സജ്ജീകരിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി : കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ആശങ്കയായി ഡല്‍ഹിയില്‍ കോവിഡ് മരണങ്ങള്‍. തീവ്രപരിചരണ വിഭാഗങ്ങളിലുള്ള നിരവധി പേര്‍ ഇപ്പോഴും കോവിഡ് ബാധിതരായിതുടരുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കിടയില്‍ 75 ശതമാനം കേസുകള്‍ കുറഞ്ഞിട്ടും മരണ നിരക്കില്‍ കാര്യമായ കുറവില്ല.

ഒന്നാം തരംഗത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് രണ്ടാം തരംഗം. ആദ്യ തരംഗത്തില്‍ പ്രതിമാസ കോവിഡ് മരണ നിരക്ക് ആറ് ശതമാനമായിരുന്നു. ഇപ്പോഴത് 7.6 ശതമാനമായി. 45 വയസ്സിന് താഴെയുള്ളവര്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും സമാനമാണ്, 28 ശതമാനം. എന്നാല്‍ അവരുടെ മരണ നിരക്ക് രണ്ടു മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു’ ഡോ.സന്ദീപ് ബുധിരാജ പറഞ്ഞു.

1794 കേസുകളും 74 മരണവുമായിരുന്നു മെയ് പത്തിന് മുംബൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്നലെ 1425 കേസുകളും 59 മരണവുമാണ് സ്ഥിരീകരിച്ചത്.
രോഗം ഗുരുതരമായി ബാധിച്ചവര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഐസിയു കിടക്കകളുടെ എണ്ണവും മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിച്ചുവരുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ടെക്സ്റ്റൈൽസുകൾക്കും ജൂവലറികൾക്കും ചെറിയ ഇളുവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.ആഭരണങ്ങളും വസ്ത്രങ്ങളും ഓൺലൈൻ/ഹോം ഡെലിവറികൾ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം. വിവാഹപാർട്ടിക്കാർക്ക് ഒരു മണിക്കൂർ വരെ ഷോപ്പിൽ ചിലവഴിക്കാനും അനുമതിയുണ്ട്.

നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യാം. പൈനാപ്പിൾ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിർമ്മാണ തൊഴിലാളികളെ പോലെ അവർക്ക് പൈനാപ്പാൾ തോട്ടത്തിൽ പോകാൻ നിയന്ത്രണങ്ങളോടെ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇതൊടൊപ്പം അനുമതി നൽകിയിട്ടുണ്ട്.

കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവഹേളിക്കപ്പെട്ടതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അവർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്ത ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം തന്നതുമില്ല. ചില ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയും ഒരു ചെറിയ പ്രസംഗം നടത്തി. ഇതോടെ യോഗം അവസാനിക്കുകയായിരുന്നു,” മമത വ്യക്തമാക്കി.

വാക്‌സിനെക്കുറിച്ചോ കോവിഡ് മരുന്നിനെക്കുറിച്ചോ പ്രധാനമന്ത്രി ഒന്നും ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചില്ല. യോഗത്തില്‍ കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് കരുതിയിരുന്നു. എന്നാല്‍ അതിനുള്ള അവസരമുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഇത്തരം വാദങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അത് കേസുകള്‍ വര്‍ധിക്കാനാണ് കാരണമായത്. പ്രധാനമന്ത്രിക്ക് വളരെയധികം അരക്ഷിതബോധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ പറയുന്നത് അദ്ദേഹം കേള്‍ക്കാതിരുന്നതെന്നും മമത ആരോപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 3,874 പേര്‍ രോഗബാധ മൂലം മരിച്ചു. അതേസമയം, 3,69,077 പേര്‍ രോഗമുക്തരായി. നിലവില്‍ 31,29,878 സജീവ രോഗികളുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്

ന്യൂഡല്‍ഹി: സ്വകാര്യതാനയത്തില്‍ വരുത്തിയ അപ്‌ഡേറ്റ് പിന്‍വലിക്കണമെന്ന് വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ നിയമാനുസൃത നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മേയ് 15 എന്ന നടപ്പാക്കല്‍ സമയപരിധി മാറ്റുന്നത്, വിവര സ്വകാര്യത, ഡേറ്റാ സുരക്ഷ, ഇന്ത്യക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും തുടങ്ങിയ മൂല്യങ്ങളെ മാനിക്കുന്നതില്‍നിന്നുള്ള ഒഴിവാകല്‍ ആകില്ലെന്ന് 18ന് നല്‍കിയ നോട്ടിസില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയം വ്യക്തമാക്കി.വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഉപയോക്താക്കളോടു വിവേചനപരമായാണു കമ്പനി പെരുമാറുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

vaccine

ന്യൂഡല്‍ഹി: റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിക്ക് കോവിഡ് 19 പരിശോധന വീട്ടില്‍ നടത്താന്‍ ഐസിഎംആര്‍ അംഗീകാരം. കിറ്റുകള്‍ ഉടന്‍് വിപണിയിലെത്തിക്കുമെന്നും പരിശോധനാരീതി മനസിലാക്കുന്നതിന് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരിശോധനയില്‍ പോസിറ്റീവ് കാണിച്ചാല്‍ പിന്നീട് പരിശോധന നടത്തില്ല. എന്നാല്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സ്ഥിരീകരണത്തിനായി് ആര്‍ടിപിസിആര്‍ നടത്തണം. കോവിസെല്‍ഫ് ടിഎം കോവിഡ് 19 ഒടിസി ആന്റിജന്‍ എല്‍എഫ് എന്ന ഉപകരണം പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്.പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ പരിശോധന നടത്തേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം ലഭ്യമാണ്.

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ശിവസുന്ദര്‍ ദാസിനെ നിയമിച്ചു. ദ്രാവിഡ് കീഴില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. തീര്‍ച്ചയായും അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത് ഇന്ത്യന്‍ ടീമിന് തന്നെയായിരിക്കും. ബാറ്റിങ് പരിശീലകനായിട്ടാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയൊരു അവസരം നല്‍കിയ ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും നന്ദി.” ദാസ് പറഞ്ഞു.

അടുത്തിടെ മുഖ്യ പരിശീലകനായി മുന്‍ താരം രമേശ് പവാറിനെ നിയമിച്ചിരുന്നു. അതിന് പിന്നാലെയാണ് ദാസിന്റെ നിയമനം. രാഹുല്‍ ദ്രാവിഡിന് കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലകനായി സേവനമനുഷ്ഠിക്കുകയായിരുന്നു മുന്‍ വിക്കറ്റ് കീപ്പര്‍.അവസരം നല്‍കിയതിന് ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും ദാസ് നന്ദി പറഞ്ഞു.