National (Page 821)

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന്‍ 2021 ല്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്തെ ജനങ്ങളില്‍ മൂന്ന് ശതമാനത്തിന് മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അ്‌ദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടകള്‍ക്കെതിരായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ടൂള്‍കിറ്റ് പ്രചാരണമാണ് നടക്കുന്നതെന്ന് ജാവഡേക്കര്‍ ആരോപിച്ചു.
കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കോവിഡിനെ പ്രധാനമന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജരാണ്. അദ്ദേഹത്തിന് ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇവന്റുകള്‍് കൈകാര്യം ചെയ്യാനാകുന്നില്ല. സ്വന്തം പ്രതിച്ഛായ നന്നാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നേരെ നില്ക്കുകയും ഭയക്കാതെ രാജ്യത്തെ നയിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഐടി ചട്ടത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകള്‍ക്കും ഒടിടി പ്ലാറ്റഫോമുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം ഇക്കാര്യത്തില്‍ ട്വിറ്റര്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നിയമം പാലിക്കാനുള്ള നടപടികള്‍ക്കായി മൂന്നു മാസം സമയം വേണമെന്നാണ് ട്വിറ്റര്‍ ആവശ്യപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍്‌ക്കൊപ്പം നിലകൊള്ളുമെന്നും ഐടി മാര്‍ഗനിര്‍ദശങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്നുമാണ് ട്വിറ്ററിന്റെ പ്രസ്താവന. കേന്ദ്രം കൊണ്ടുവന്ന നിയമത്തെക്കുറിച്ച് ട്വിറ്റര്‍ ആദ്യമായാണ് പ്രതികരിക്കുന്നത്.എന്നാല്‍ ഇത് സബംന്ധിച്ച് വാട്‌സാപ്പ് കേന്ദ്രത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

covid medicine

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മരുന്നായ 2 ഡിജിയുടെ വില നിശ്ചയിച്ചു. 990 രൂപയാണ് ഒരു സാഷെയ്ക്ക്. ഡിആര്‍ഡിഒയും ഡോ.റെഡ്ഡീസ് ലാബും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മരുന്ന് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരം 2 ഡിജി സാഷേകള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. കോവിഡ് രോഗികള്‍ക്ക് രോഗമുക്തി എളുപ്പത്തില്‍ സാധ്യമാക്കുകയും, മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനുമാണ് മരുന്ന സഹായിക്കുക.

ഭാഷ ഇനി എന്‍ജിനീയറിങ്​ പഠനത്തിന്​ ഒരു തടസ്സമാകില്ല. മലയാളം ഉള്‍​പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്​നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ്​ അവസരം.മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്​, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിനാണ്​ അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്​ അവസരം ഒരുക്കുന്നതിനായാണ്​ തീരുമാനം.

ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഈ കോഴ്​സുകളില്‍നിന്ന്​ മാറിനില്‍ക്കും. ജര്‍മനി, ഫ്രാന്‍സ്​, റഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പ്രദേശിക ഭാഷകളില്‍ ഈ കോഴ്​സുകളുടെ പഠനത്തിന്​ അവസരം ഒരുക്കിയിരുന്നു.ഇംഗ്ലീഷ് ഭാഷയറിയാത്തതിനാൽ മാത്രം എന്‍ജിനീയറിങ് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാതെ പോകുന്ന ഒരുപാട് പേരുണ്ട്.

മാതൃഭാഷയില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അവസരം ഒരുക്കുകയാണെങ്കില്‍ ആ വിദ്യാര്‍ഥികള്‍ക്ക്​ കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന്​ എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ ശാസ്​ത്രബുദ്ധെ പറഞ്ഞു.‘രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്​ 500 ഓളം ആപ്ലിക്കേഷനുകള്‍ ലഭിച്ചു. ഭാവിയില്‍ ബിരുദ എന്‍ജിനീയറിങ്​ കോഴ്​സുകള്‍ 11 ഭാഷകളിലേക്ക്​ കൂടി വ്യാപിപ്പിക്കാനാണ്​ തീരുമാനം. ഈ ഭാഷകളില്‍ എ.ഐ.സി.ടി.ഇ പഠന സാമഗ്രികള്‍ കൂടി ലഭ്യമാക്കും’ -അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രം. ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം മാത്രമായ ട്വിറ്ററിന് ഇന്ത്യയുടെ നിയമ ഘടന എന്തായിരിക്കണമെന്ന് നിര്‍ദേശിക്കാനാവില്ല. ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുമുള്ളതാണെന്നും കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സര്‍ക്കാര്‍ വിലമതിക്കുന്നു. എന്നാല്‍ ട്വിറ്ററിന്റെ സുതാര്യമല്ലാത്ത നയങ്ങളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം. അതിന്റെ ഫലമായി ഏകപക്ഷീയമായി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്യപ്പെടുകയും ട്വീറ്റുകള്‍ ഡീലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു, പ്രസ്താവനയില്‍ പറയുന്നു.

‘ഞങ്ങളുടെ സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നതിന് വേണ്ടി രാജ്യത്ത് ബാധകമായ നിയമങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കും. എന്നാല്‍ ലോകമെമ്പാടും ഞങ്ങള്‍ ചെയ്യുന്നത് പോലെ സുതാര്യതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കല്‍, സ്വകാര്യത സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങള്‍ തുടരും’, ട്വിറ്റര്‍ വക്താവ് പറഞ്ഞു.ഇപ്പോള്‍, ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങളിലും, ഞങ്ങള്‍ സേവനം നല്‍കുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങള്‍ ആശങ്കാകുലരാണ്.

ട്വിറ്ററിന്റെ ആഗോള സേവന നിബന്ധനകള്‍ നടപ്പിലാക്കുന്നതിനെതിരേ പോലീസ് ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാനഘടകങ്ങള്‍ സംബന്ധിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ ‘വിവരസാങ്കേതികവിദ്യാ ചട്ടം’ (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. നിയമനിര്‍മാണവും നയരൂപവത്കരണവും രാജ്യത്തിന്റെ സവിശേഷാധികാരമാണ്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ലാഭം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന വിദേശ സ്വകാര്യ കമ്പനിയായ ട്വിറ്ററിന്റെ സവിശേഷാധികാരമല്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റേതായ മഹത്തായ ജനാധിപത്യ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകളും വാക്‌സിനെതിരായ പ്രചാരണം നടത്തുന്ന പോസ്റ്റുകളും നീക്കംചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമ കമ്പനികളുടെ പ്രതിനിധികള്‍ക്ക് ഒരുവിധത്തിലുള്ള ഭീഷണികളും ഉണ്ടാകില്ലെന്നും അവര്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണമെന്നും നിയമം എന്തായിരിക്കണമെന്ന് നിർദേശിക്കേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.വിഷയത്തില്‍ ട്വിറ്റര്‍ ഉരുണ്ടുകളിക്കുന്നത് നിര്‍ത്തി രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കുമെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും ട്വിറ്റര്‍ പ്രതികരിച്ചിരുന്നു.

ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്ക്. പുതുക്കിയ വ്യവസ്ഥ അനുസരിച്ച് നേരത്തെ തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കവും അടങ്ങുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവരുടെ പോസ്റ്റിനും റീച്ച് കുറയ്ക്കും. ഇതിന്റെ ഭാഗമായി വ്യക്തികളുടെ അക്കൗണ്ടുകള്‍, പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തില്‍ ട്വിറ്റര്‍ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ ട്വിറ്ററിന് ബാദ്ധ്യതയുണ്ട്, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ട്വിറ്റര്‍ ജീവനക്കാരെ കുറിച്ചും ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റര്‍ പറയുന്നത്. കൊവിഡ് വ്യാപനത്തില്‍ ട്വിറ്റര്‍ സഹായ കേന്ദ്രമായി പ്രവര്‍ത്തിച്ചുവെന്നും കമ്പനി ഓര്‍മ്മപ്പെടുത്തി. പുതിയ ഐ ടി നിയമത്തെ കുറിച്ച് ഇതാദ്യമായാണ് ട്വിറ്റര്‍ പ്രതികരിക്കുന്നത്.

ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമൂഹമാധ്യമത്തില്‍ പങ്ക് വയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇത്തരം നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്. വ്യക്തിഗത വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളതിനാല്‍ അവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ അനുവദിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച തീയതി, സമയം, വാക്‌സിന്‍ നല്‍കിയ ആളുടെ പേര്, വാക്‌സിന്‍ സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.

lakshadeep

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിക്കില്ല. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായ പരാതിയില്‍ കഴമ്പ് ഇല്ലെന്ന് നിഗമനത്തില്‍ അടിസ്ഥാനത്തിലാണ് തീരുമാനം. അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്ന് പൊതു ആവശ്യം അവര്‍ ഉന്നയിച്ചു. നിയമങ്ങളും സര്‍ക്കാര്‍ നയവും നടപ്പാക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ ശ്രമിക്കുന്നത്. ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ എല്ലാം ഇതുമായി ബന്ധപ്പെട്ടാണ്. അതിനാല്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് അഭിപ്രായത്തില്‍ കേന്ദ്രം എത്തി.

അതേസമയം ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികള്‍ ബിജെപി ദേശിയ ഘടകം ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ കാര്യങ്ങള്‍ എല്ലാം അടങ്ങിയ പരാതികള്‍ എല്ലാം പരിശോധിച്ച് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ പ്രധാനമന്ത്രി ഇടപ്പെടണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

മുംബൈ: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചു. ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനായ ആംഫോടെറിസിന്‍ ബിയാണ് ഉത്പദിപ്പിക്കാന്‍ തുടങ്ങിയത്. മ്യൂക്കര്‍ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ ഇന്ത്യയില്‍ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫിസാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്.അമേരിക്കന്‍ സഹായത്തോടെ മരുന്നുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിങ്ങനെയുള്ള സമൂഹിക മാധ്യമങ്ങൾക്കായി പുതിയ ഐടി നിയമങ്ങൾ നടപ്പാക്കിയതിന് പിന്നാലെ വൻ തോതിൽ നിക്ഷേപം സമാഹരിച്ച് ട്വിറ്ററിന് സമാനമായ ഇന്ത്യയുടെ കൂ ആപ്പ്. ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിൽ സിരി ബി ഫണ്ടിംഗിലൂടെ ഏതാണ്ട് 218 കോടി രൂപയാണ് ( 30 മില്ല്യൺ ഡോളർ) കൂ ആപ്പ് സമാഹരിച്ചിരിക്കുന്നത്. നിലവിലെ നിക്ഷേപകരായ അസ്സൽ പാർട്നേഴ്സ്, കല്ലാരി ക്യാപിറ്റൽ, ബ്ലൂം വെഞ്ച്വർ, ഡ്രീം ഇൻകുബേറ്റർ തുടങ്ങിയവരും സിരി ബി ഫണ്ടിംഗിൽ ഭാഗമാണ്.

ഐഐഎഫ്എൽ, മിറേ അസറ്റ് എന്നീ പുതിയ നിക്ഷേപകരും ഫണ്ടിംഗിൽ ഭാഗമായതായി കൂ ആപ്പ് അധികൃതർ പറയുന്നു.60 ലക്ഷത്തോളം ഉപയോക്താക്കളുള്ള കൂ ആപ്പ് പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കിയ പ്രമുഖ നവമാധ്യമങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ആഴ്ച്ച തന്നെ മാർഗ നിദേശം പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കിയെന്നും സ്വകാര്യതാ നയങ്ങളും കമ്മ്യൂണിറ്റി മാർഗനിർദേശങ്ങളും മാറ്റം പ്രകടമാകുമെന്നും കൂ ആപ്പ് അറിയിച്ചിരുന്നു.

സർക്കാർ നൽകിയ മാർഗ നിർദേശങ്ങൾ അനുവദിച്ച സമയത്തിനുള്ളിൽ കൂ ആപ്പ് നടപ്പാക്കിയിരുന്നു. രാജ്യത്ത് തദ്ദേശീയമായ ആപ്പുകൾക്ക് കൂടുതൽ ഉപയോഗിക്കപ്പെടണം എന്ന ആഹ്വാനത്തിനിടെ വലിയ പ്രചാരം നേടിയ ആപ്പുകളിൽ ഒന്നാണ് ട്വിറ്ററിന് സമാനമായ കൂ ആപ്പ്. സർക്കാർ വകുപ്പുകൾ തദ്ദേശീയ അപ്പുകൾക്ക് പ്രചാരം നൽകിയതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളിലായി കൂ ആപ്പ് വലിയ രീതിയിൽ ആളുകളെ ആകർഷിച്ചിരുന്നു. ട്വിറ്ററുമായി കേന്ദ്ര സർക്കാരിന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും കൂ ആപ്പിൽ കൂടുതൽ ആളുകളെ എത്തിച്ചു.

ഇംഗ്ലീഷിന് പുറമേ ഹിന്ദി, തെലുഗു,തമിഴ്, മറാത്തി എന്നീ ഭാഷകളിലും ഉപയോഗിക്കാവുന്ന മൈക്രോബ്ലോഗിംഗ് ആപ്പാണ് കൂ. ഇതിൻ്റെ ലോഗോയും , ഇന്റർഫെയ്സും, മറ്റ് ഫീച്ചറുകളും ട്വിറ്ററിന് സമാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ട്വറ്ററിന്റെ ഇന്ത്യൻ ഓഫീസുകളിൽ റെയ്ഡും നടന്നിരുന്നു. ബിജെപി നേതാക്കളുടെ ട്വീറ്റുകൾ തെറ്റാണ് ഫ്ലാഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് റെയ്ഡിലേക്ക് നയിച്ചത്.

ബുധനാഴ്ച്ച ഇറക്കിയ വാർത്താക്കുറിപ്പിലാണ് സിരി ബി ഫണ്ടിഗിലൂടെ 30 ഡോളർ കമ്പനി സമാഹരിച്ചതായി വ്യക്തമാക്കിയത്. നിക്ഷേപ പ്രവർത്തനം നയിച്ചത് ടൈഗർ ഗ്ലോബൽ ആണെന്നും പത്രക്കുറിപ്പ് പറഞ്ഞിരുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും കമ്മ്യൂണിറ്റിയുണ്ടാക്കി എഞ്ചിനീയറിംഗും മറ്റും ശക്തിപ്പെടുത്തികൊണ്ട് ആപ്പിനെ കൂടുതൽ മെച്ചപ്പെടുത്താനാണ് തുക വിനിയോഗിക്കുക എന്ന് കമ്പനി പറയുന്നു.

“അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച സോഷ്യൽമീഡിയ ആയി വളർന്ന് വരാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. പെട്ടെന്ന് തന്നെ അത്തരം ഒരു നേട്ടത്തിലെത്താൻ എല്ലാ ഇന്ത്യക്കാരും പിന്തുണക്കുന്നു” കൂ ആപ്പിന്റെ സഹസ്ഥാപകനും സിഇഒ യുമായ അപ്രമേയ രാധാകൃഷ്ണൻ പറഞ്ഞു. ഇത്തരമൊരു സ്വപ്നത്തിലേക്ക് എത്തിച്ചേരാനുള്ള യോജിച്ച പങ്കാളിയാണ് ടൈഗർ ഗ്ലോബൽ എന്നും രാധാകൃഷ്ണൻ പറഞ്ഞു.