ഐടിചട്ടം : നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഐടി ചട്ടത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകള്‍ക്കും ഒടിടി പ്ലാറ്റഫോമുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം ഇക്കാര്യത്തില്‍ ട്വിറ്റര്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നിയമം പാലിക്കാനുള്ള നടപടികള്‍ക്കായി മൂന്നു മാസം സമയം വേണമെന്നാണ് ട്വിറ്റര്‍ ആവശ്യപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍്‌ക്കൊപ്പം നിലകൊള്ളുമെന്നും ഐടി മാര്‍ഗനിര്‍ദശങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്നുമാണ് ട്വിറ്ററിന്റെ പ്രസ്താവന. കേന്ദ്രം കൊണ്ടുവന്ന നിയമത്തെക്കുറിച്ച് ട്വിറ്റര്‍ ആദ്യമായാണ് പ്രതികരിക്കുന്നത്.എന്നാല്‍ ഇത് സബംന്ധിച്ച് വാട്‌സാപ്പ് കേന്ദ്രത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.