ഇന്ത്യയിലെ വാക്‌സിനേഷന്‍ വിതരണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന്‍ 2021 ല്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്തെ ജനങ്ങളില്‍ മൂന്ന് ശതമാനത്തിന് മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അ്‌ദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടകള്‍ക്കെതിരായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ടൂള്‍കിറ്റ് പ്രചാരണമാണ് നടക്കുന്നതെന്ന് ജാവഡേക്കര്‍ ആരോപിച്ചു.
കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും കോവിഡിനെ പ്രധാനമന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജരാണ്. അദ്ദേഹത്തിന് ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇവന്റുകള്‍് കൈകാര്യം ചെയ്യാനാകുന്നില്ല. സ്വന്തം പ്രതിച്ഛായ നന്നാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നേരെ നില്ക്കുകയും ഭയക്കാതെ രാജ്യത്തെ നയിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു.