ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിക്കില്ല

lakshadeep

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിക്കില്ല. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായ പരാതിയില്‍ കഴമ്പ് ഇല്ലെന്ന് നിഗമനത്തില്‍ അടിസ്ഥാനത്തിലാണ് തീരുമാനം. അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്ന് പൊതു ആവശ്യം അവര്‍ ഉന്നയിച്ചു. നിയമങ്ങളും സര്‍ക്കാര്‍ നയവും നടപ്പാക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ ശ്രമിക്കുന്നത്. ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ എല്ലാം ഇതുമായി ബന്ധപ്പെട്ടാണ്. അതിനാല്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് അഭിപ്രായത്തില്‍ കേന്ദ്രം എത്തി.

അതേസമയം ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികള്‍ ബിജെപി ദേശിയ ഘടകം ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ കാര്യങ്ങള്‍ എല്ലാം അടങ്ങിയ പരാതികള്‍ എല്ലാം പരിശോധിച്ച് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ പ്രധാനമന്ത്രി ഇടപ്പെടണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.