National (Page 805)

ന്യൂഡൽഹി: ഐ.ടി മേഖലയിലെ തൊഴിലാളികൾക്ക് തിരിച്ചടി. ഐടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഓട്ടോമേഷൻ സംവിധാനം കൂടുതൽ വ്യാപകമാകുന്നതോടെ വലിയ രീതിയിൽ ജീവനക്കാരെ കുറക്കാൻ ഐ.ടി, അനുബന്ധ കമ്പനികൾ ഒരുങ്ങുന്നുവെന്നാണ് വിവരം. 100 ബില്യൺ ഡോളർ ഇതുവഴി ലാഭിക്കാമെന്നാണ് ഐടി കമ്പനികൾ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഐ.ടി മേഖലയിൽ 1.6 കോടിയോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം പേരും അതായത് 90 ലക്ഷം പേരും കുറഞ്ഞ സാങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ് ചെയ്യുന്നതെന്നാണ് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്‌കോമിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ 30 ശതമാനം പേർക്കെങ്കിലും അടുത്ത വർഷത്തോടെ ജോലി നഷ്ടമാകുമെന്നാണ് വിവരം. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, കോഗ്‌നിസെന്റ് തുടങ്ങിയ കമ്പനികൾ 30 ലക്ഷം തൊഴിലാളികളെ അടുത്ത വർഷം ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്.

റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. അമേരിക്കയിൽ ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവ് മൂലം 10 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ എല്ലാ ദിവസവും തൊഴിലാളികൾ ചെയ്യുന്ന ജോലികൾ പൂർത്തീകരിക്കുന്ന സംവിധാനമാണ് റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ. സാധാരണ സോഫ്റ്റ്‌വെയർ അപ്ലിക്കേഷനേക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഓട്ടോമേഷൻ.

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാകുമെന്ന് കാണിച്ച് ഐക്യരാഷ്ട്രസഭ കേന്ദ്രത്തിന് കത്ത് നല്‍കി. പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നുംം ഇത് പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി യു.എന്‍ സ്‌പെഷ്യല്‍ റാപ്പോട്ടിയറാണ് കത്ത് നല്കിയത്.
അന്താരാഷ്ട്ര തലത്തില്‍ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങളെന്നും , ഇന്ത്യയുടെ പുതിയ നിയമം അനുസരിച്ച് നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരുമെന്ന് യുഎന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

modi

ശ്രീനഗര്‍: സംസ്ഥാന പദവി പുനഃസ്ഥാപിക്കലും മറ്റ് പ്രധാനപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനൊരുങ്ങി ജമ്മു കശ്മീരില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ആദ്യ നീക്കമാണിത്. 2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.

വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്ഹ, ഉന്നത സുരക്ഷാ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിന് പ്രത്യേക പദവി വീണ്ടും ലഭിക്കുന്നതു ലക്ഷ്യമിട്ടുണ്ടാക്കിയ ഏഴ് പാര്‍ട്ടികളുടെ ‘ഗുപ്കര്‍ സഖ്യം’ ചര്‍ച്ചകള്‍ക്കു തയാറാണെന്നു നേരത്തേ അറിയിച്ചിരുന്നു.

ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് പരിഗണിക്കേണ്ടതെന്ന് ട്വിറ്ററിനെ ബോധ്യപ്പെടുത്തി പാർലമെന്ററി കമ്മിറ്റി. ഇന്ത്യയുടെ നിയമങ്ങൾ കമ്പനി പിന്തുടരേണ്ടതുണ്ടെന്ന് പാർലമെന്ററികാര്യ കമ്മിറ്റി ട്വിറ്ററിനെ അറിയിച്ചു. ഇന്ത്യയ്ക്കായി എന്തുകൊണ്ട് ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചില്ല എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ പാർലമെന്ററി കമ്മിറ്റി ട്വിറ്ററിനോട് ചോദിച്ചു. ട്വിറ്ററിന്റെ പബ്ലിക് പോളിസി മാനേജരായ ഷാഗുഫ്ത്ത കമ്രാനും ലീഗൽ കൗൺസലായ അത്സുഷി കപൂറുമാണ് പാർലമെന്ററി കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരായത്.

കമ്പനിയിലുള്ള പദവിയെന്തെന്നും ട്വിറ്ററിന്റെ നയരൂപീകരണത്തിൽ ഇവർക്ക് എത്രത്തോളം പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ എഴുതി നൽകേണ്ടതുണ്ടെന്നും കമ്മിറ്റി ഇവരോട് നിർദ്ദേശിച്ചു. മെയ് 26 ന് നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഡിജിറ്റൽ നയങ്ങൾ പിന്തുടരാത്ത സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ. താത്കാലികമായി ഒരു ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കുകയും അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ടാണ് മുഴുവൻ സമയ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാൻ ട്വിറ്റർ വിമുഖത കാട്ടുന്നതെന്ന് പാർലമെന്ററി കമ്മിറ്റി ചോദിച്ചു.

ട്വിറ്ററിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥർ കമ്പനിയെ സംബന്ധിച്ച് എടുക്കുന്ന പല നടപടികളിലും അവ്യക്തതയുണ്ടെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്നും അവർ ഒഴിഞ്ഞുമാറുന്നുണ്ടെന്നും കമ്മിറ്റി വിശദദീകരിച്ചു. ആരോഗ്യകരം എന്ന് കരുത്താവുന്ന ട്വീറ്റുകൾക്കാണ് പ്രചാരം നൽകുന്നതെന്നും അനാരോഗ്യകരം എന്ന് തോന്നുന്നവ ട്വിറ്റർ പ്രോത്സാഹിപ്പിക്കാറില്ലെന്നും പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിയോട് വിശദീകരിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ അധ്യാപകര്‍ വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷവും, കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായതിനും ശേഷവും മാത്രമേ സ്‌കൂളുകള്‍ തുറക്കുവെന്ന് കേന്ദ്രസര്‍ക്കാര്‍.
” വിദേശരാജ്യങ്ങളില്‍ എങ്ങനെയാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം.

അധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താന്‍ നാം ആഗ്രഹിക്കുന്നില്ല’- നീതി ആയോഗ്(ആരോഗ്യം) അംഗം വി.കെ. പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും എയിംസിന്റെയും അടുത്തിടെ നടത്തിയ സര്‍വേയുടെ പശ്ചാത്തലത്തിലാണ് ഡോ. പോളിന്റെ പരാമര്‍ശം.

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,98,23,546 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1,647 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3,85,137 പേർക്കാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

3,85,137 പേർ ഇതുവരെ രോഗമുക്തി നേടി. 7,60,019 പേരാണ് വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 96.16 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് കേരളമാണ്. 11,361 പേർക്കാണ് ഇന്നലെ കേരളത്തിൽ കോവിഡ് സ്ഥരീകരിച്ചത്. 9798 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിലുള്ളത്. 8633 കേസുകളുമായി തമിഴ്നാട് മൂന്നാമതും 6341 കേസുകളുമായി ആന്ധ്രാ പ്രദേശ് നാലാമതും 5783 കേസുകളുമായി കർണാടക അഞ്ചാമതുമുണ്ട്.

രാജ്യത്ത് ഇതുവരെ 27,23,88,783 പേർക്ക് വാക്‌സിൻ നൽകിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ധനുഷ് ചിത്രം ജഗമേ തന്തിരത്തിന് ആശംസകളുമായി മാര്‍വല്‍ സിനിമകളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ്. ട്വിറ്ററില്‍ സൂപ്പര്‍ ഡാ തമ്പിയെന്ന കുറിപ്പിനൊപ്പം ചിത്രത്തിന്റെ ട്രെയിലറും പങ്ക് വച്ചിട്ടുണ്ട്. തങ്ങളുടെ പുതിയ ചിത്രമായ ദ ഗ്രേ മാനില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധനുഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ സന്തോഷമുണ്ടെന്നും സംവിധായകര്‍ തങ്ങളുടെ ട്വീറ്റിലൂടെ പറയുന്നുണ്ട്. മലയാളി നടനായ ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റയാന്‍ ഗോസ്ലിങ്ങ്, ക്രിസ് ഇവാന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദ ഗ്രേ മാനില്‍ ധനുഷ് ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം.

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബിരുദം നല്‍കാന്‍ രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് യുജിസി അനുമതി നല്‍കി. 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവയ്ക്കാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ 3 സ്വകാര്യ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി എം എ എഡ്യുക്കേഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഷയങ്ങളിലും ജെ എന്‍ യു സംസ്‌കൃതത്തിലും മിസോറം യൂണിവേഴ്‌സിറ്റി ബിരുദ വിഷയങ്ങളിലുമായിരിക്കും ഓണ്‍ലൈന്‍ കോഴ്‌സ് നടത്തുക. യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മോഡില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് (ഇംഗ്ലീഷ്), മാസ്റ്റര്‍ ഓഫ് കൊമേഴ്‌സ് എന്നിവ ആരംഭിക്കും. അതേമയം നാര്‍സി മോഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ കോമേഴ്‌സ് ബിരുദവും ബിസ്‌നസ്സ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദവും അനുവദിച്ചിട്ടുണ്ട്. സിംബയോസിസ് ഇന്റര്‌നാഷണലില്‍ബിസ്‌നസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദവും അനുവദിച്ചിട്ടുണ്ട്.നേരത്തെ 2021-22 അധ്യായന വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താനാഗ്രഹിക്കുന്ന സര്‍വകലാശാലകളില്‍ നിന്ന് യു ജി സി അപേക്ഷ ക്ഷണിച്ചിരുന്നു. നാക്/ എന്‍.ഐ.ആര്‍.എഫ് റാങ്കിങ് അനുസരിച്ചാകും ഇത് നടപ്പാക്കുകയെന്നും അന്ന് അറിയിച്ചിരുന്നു.

ramesh chennithala

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണതൃപ്തിയെന്ന് രമേശ് ചെന്നിത്തല. എന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം ചേര്‍ന്ന് നിന്നിട്ടുള്ളവരാണ് താനും ഉമ്മന്‍ചാണ്ടിയുമെന്നും കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് തങ്ങള്‍ രണ്ടു പേരുമെന്നും , കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കുമൊപ്പം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

രാഹുല്‍ഗാന്ധിയോട് താനെല്ലാം പറഞ്ഞുലെന്നും അദ്ദേഹം അത് മനസിലാക്കിയെന്നാണ് വിശ്വാസമെന്നും അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ മനസിലെ എല്ലാ പ്രയാസങ്ങളെല്ലാം മാറിയെന്നും അദ്ദേഹത്തിന് ഇപ്പോഴും വലിയ സ്‌നേഹവും താല്‍പ്പര്യവും ഇഷ്ടവുമാണെന്ന് കൂടിക്കാഴ്ചയില്‍ നി്ന്ന് മനസിലായെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ താന്‍ ഒന്നും ചോദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

adani

ന്യൂഡല്‍ഹി: രണ്ടാം തരംഗം മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത് വൈകും. 2021 ജനുവരി 19 ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം ആറ് മാസത്തിനുള്ളില്‍ തിരുവനന്തപുരം, ജയ്പൂര്‍, ഗുവഹാത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ. സമയപരിധി ഈ മാസം അവസാനിക്കാനിരിക്കേയാണ് അദാനി കത്ത് നല്‍കിയത്.

കോവിഡ് കാരണം വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് തടസ്സം നേരിട്ടതോടെ വ്യോമയാനമേഖല ഭീമമായ നഷ്ടത്തിലാണ്. 50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും വികസനവും കൈമാറിക്കൊണ്ടാണ് അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡും എയര്‍ പോര്‍ട്ട് അതോറിറ്റിയും തമ്മിലുള്ള കരാര്‍.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇക്കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു.വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര നിലപാട് കോടതി അംഗീകരിച്ചു. ലേല നടപടികള്‍ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.