ന്യൂഡല്‍ഹി: രാജ്യത്തെ അധ്യാപകര്‍ വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷവും, കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായതിനും ശേഷവും മാത്രമേ സ്‌കൂളുകള്‍ തുറക്കുവെന്ന് കേന്ദ്രസര്‍ക്കാര്‍.
” വിദേശരാജ്യങ്ങളില്‍ എങ്ങനെയാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം.
അധ്യാപകരും കുട്ടികളും അത്തരമൊരു സാഹചര്യത്തിലെത്താന്‍ നാം ആഗ്രഹിക്കുന്നില്ല’- നീതി ആയോഗ്(ആരോഗ്യം) അംഗം വി.കെ. പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും എയിംസിന്റെയും അടുത്തിടെ നടത്തിയ സര്‍വേയുടെ പശ്ചാത്തലത്തിലാണ് ഡോ. പോളിന്റെ പരാമര്‍ശം.

