ട്രെയിന്‍ സര്‍വീസ് നിര്‍ത്തില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്.

നിലവിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ അതുപോലെ തന്നെ തുടരും. രാജ്യത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും അദ്ദേഹംെ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.