ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനം രാജി വച്ചു. ക്യൂബന്‍ പ്രസിഡന്റായ മിഗ്യൂല്‍ ഡിയസ്‌ക്വനല്‍ റൗളിന്റെ പിന്‍ഗാമിയാകും. ഇതോടെ, ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ 60 വര്‍ഷത്തെ കാസ്‌ട്രോ യുഗത്തിന് അവസാനമായി. ഫിദല്‍ കാസ്‌ട്രോയുടെ ഇളയസഹോദരനാണ് റൗള്‍ കാസ്‌ട്രോ. 1959 മുതല്‍ 2006വരെ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഫിദലിന്റെ പിന്‍ഗാമിയായാണ് റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്.
2021-04-17