ഒട്ടാവ : കാനഡ ഇന്ത്യക്ക് സാമ്പത്തികസഹായം നല്‍കും. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ഡല്‍ഹിയിലേക്ക് ആംബുലന്‍സുകള്‍, പിപിഇ കിറ്റ് തുടങ്ങിയവ വാങ്ങുന്നതിനായി 10 മില്യന്‍ കനേഡിയന്‍ ഡോളര്‍ (60 കോടി രൂപ) നല്‍കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇന്ത്യയില്‍നിന്ന് പുറത്തുവരുന്ന ദുരന്ത ചിത്രങ്ങളില്‍ കാനഡയ്ക്ക് ആശങ്കയുണ്ടെന്നും സുഹൃത്തുക്കള്‍ക്കു വേണ്ടി അവിടെയുണ്ടാകണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും സാധിക്കുന്ന രീതിയിലെല്ലാം പിന്തുണയ്ക്കാന്‍ തയാറാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്രൂഡോ വ്യക്തമാക്കി.വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി കാനഡ വിദേശകാര്യമന്ത്രി മാര്‍ക് ഗാര്‍നിയു ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു.500 വെന്റിലേറ്ററുകളും 15 ലക്ഷം മാസ്‌ക്, ഫെയ്‌സ്ഷീല്‍ഡ് എന്നിവയും ഇന്ത്യയ്ക്കു നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചിരുന്നു. ഭൂട്ടാന്‍ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യും.
2021-04-29