സാല : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള തുക സംഭാവന ചെയ്യുമെന്ന് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ.രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പിന്തുണ പ്രഖ്യാപിച്ച് ദലൈലാമ രംഗത്ത് വന്നിരിക്കുന്നത്.കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻനിരയിൽ നിന്ന് പോരാടുന്ന മുന്നണി പോരാളികളെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.
ഈ മഹാമാരികാലം അവസാനിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നതായും ദലൈലാമ കൂട്ടിച്ചേർത്തു.ഇന്ത്യയുൾപ്പെടെയുളള ലോകരാജ്യങ്ങൾ കൊറോണയെന്ന വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ദെലൈലാമ പറഞ്ഞു. ഇതിൽ ആശങ്കയുണ്ട്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ പിന്തുണയെന്ന നിലയിൽ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകാൻ ദലൈലാമ ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

